ഗ്രാമ വാർത്ത.

തളിക്കുളത്ത് നാല് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു

തളിക്കുളത്ത് നാല് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു

തളിക്കുളം: നാട്ടിക നിയോജകമണ്ഡലം എംഎൽഎയുടെ 2023-24 ആസ്തി വികസന പദ്ധതി പ്രകാരം നിർമ്മിച്ച നാല് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. ഇടശ്ശേരി പടിഞ്ഞാറ് & കിഴക്ക്, പത്താംകല്ല് സെൻ്റർ , കച്ചേരിപ്പടി സെൻ്റർ എന്നിവിടങ്ങളിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചത്.
ദേശീയപാത അതോറിറ്റിയുടെ നടപടിക്രമങ്ങൾ മൂലം ഒരു വർഷത്തോളം ഈ പദ്ധതി വൈകിയിരുന്നു.
ഗ്രാമപഞ്ചായത്തിൻ്റെ ആവശ്യ പ്രകാരം
16 ലക്ഷം രൂപയിൽ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം വലപ്പാട് സെക്ഷൻ ആണ് പദ്ധതി നിർവഹണം പൂർത്തീകരിച്ചത്.
ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ വലിയ ആവശ്യമാണ് ഈ പദ്ധതിയോടെ നിറവേറിയത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ഐ സജിത അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സി പ്രസാദ്,ബ്ലോക്ക് പഞ്ചായത്ത് അംഗം കല ടീച്ചർ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിത ടീച്ചർ ഗ്രാമപഞ്ചായത്ത് അംഗം ബുഷറ അബ്ദുൾ നാസർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ ദിവ്യ ആനന്ദൻ, ഇടശ്ശേരി ഗ്യാലക്സി ക്ലബ്ബ് ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close