ഗ്രാമ വാർത്ത.
ദമയന്തി അമ്മയ്ക്ക്.സ്നേഹ സമ്മാനവുമായി പ്രവാസി ബിജു പുളിക്കലും കുടുംബവും

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്എസ് യൂണിറ്റ് വിവിധ ചലഞ്ചിലൂടെ ദമയന്തി അമ്മയ്ക്ക് നിർമ്മിച്ചു നൽകിയ ഒരു വീട്ടിലേക്ക് സ്നേഹ സമ്മാനവുമായി പ്രവാസി ബിജു പുളിക്കലും കുടുംബവും ഒരു ടിവിയാണ് സ്നേഹസമ്മാനമായി നൽകിയത് അമ്മയുടെ വീട്ടിൽ നടന്ന ചടങ്ങിൽ എൻ എസ് എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ് ബിജു പുളിക്കൽ , ഭാര്യ ശ്രീതി ബിജു മക്കൾ ദക്ഷ ബിജു , അബിനി ബിജു പരിസ്ഥിതി പ്രവർത്തകൻ വിജീഷ് ഏത്തായി ജിഷ്ണു ജ്യോതിഷ് എന്നിവർ സന്നിഹിതരായിരുന്നു എൻ.എസ്എസ് കോഡിനേറ്റർ ശലഭ ജ്യോതിഷും ദമയന്തി അമ്മയും കൂടി പൊന്നാട അണിയിച്ച് ബിജു പുളിക്കലിനെ സ്വീകരിച്ചു