കാളിദാസ തളിക്കുളം. ചാമ്പ്യന്മാർ

തളിക്കുളം: ടാസ്ക് തളിക്കുളം സംഘടിപ്പിച്ച ആറാമത് ചെക്കു മെമ്മോറിയൽ അഖില കേരള ഫ്ലഡ്ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ കാളിദാസ തളിക്കുളം വിജയികളായി. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഓർബിറ്റ് ടീം ഓഫ് പഞ്ചവടി യെ തോൽപ്പിച്ചത്.. ടൂർണമെന്റ് ലെ മികച്ച താരമായി കാളിദാസയിലെ അക്ഷയും മികച്ച ഡിഫെൻഡർ ആയി കാളിദാസയുടെ വിദേശ താരം തിമോത്തിയെയും മികച്ച ഗോൾകീപ്പർ ആയി ഗ്രാമവേദിയിലെ ചീക്കുവിനെയും തെരഞ്ഞെടുത്തു.
അതോടൊപ്പം നടന്ന സുദീപ് സിംഗ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ൽ വാടാനപ്പള്ളി ബൈ ഇലവെൻസ് ചാമ്പ്യൻമാരായി. ഫൈനലിൽ തൃശൂർ സ്കില്ലേഴ്‌സ് എഫ് സി യെ ആണ് തോല്പിച്ചത്..
വിജയികൾക്ക് മുൻ സന്തോഷ് ട്രോഫി താരം സുർജിത് സമ്മാനങ്ങൾ വിതരണം ചെയ്ത ചടങ്ങിൽ ടാസ്ക് ക്ലബ് ഭാരവാഹികളായ ഷഗിൽ,സോമൻ, പ്രണവ്.ഐ.പി, സന്ദീപ് സോമൻ,ടി.എൻ.സുനിൽ, പ്രണവ്.കെ.ബി, ഫസൽ, പ്രണവ്.ഓ.എ, കിരൺ.പി.എസ് എന്നിവരും സംസാരിച്ചു.