അച്ഛൻ കല്ലിട്ടു. നവീകരണ ഉദ്ഘാടനം മകൻ

പ്രിയദർശിനി സ്മാരക സമിതി.നവീകരിച്ച ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്‌ച 4 മണിക്ക്
തളിക്കുളം : ഇന്ദിരാഗാന്ധി രക്തസാക്ഷിയായ ഏഴാം ദിവസം ഏഴ് സെന്റ് സ്ഥലത്ത് മണ്ഡപം ഒരുക്കി ഇന്ത്യയിലെ ആദ്യ “ഇന്ദിരാ പ്രിയദർശിനി സ്‌മാരകം” എന്ന് പേര് ലഭിച്ച തളിക്കുളം ബീച്ചിലെ പ്രിയദർശിനി സ്മാരക മന്ദിരം നാൽപത് വർഷത്തെ കാലപഴക്കത്തിന് ശേഷം പുനർനിർമ്മാണം പകർത്തിയാക്കി വ്യാഴാഴ്ച നാല് മണിക്ക് ഉദ്ഘാടനം .
കെ.പി.സി.സി. മുൻ പ്രസിഡണ്ട് കെ. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിക്കും. ഡി.സി.സി. പ്രസിഡണ്ട് ജോസഫ് ടാജറ്റ്, യു.ഡിഎഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ ഉൾപ്പെടെ ജില്ലയിലെ കോൺഗ്രസ്സ് നേതാക്കൾ പങ്കെടുക്കും.
1986ൽ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരനാണ് പ്രിയദർശിനി സ്മാരക സമിതി മന്ദിരത്തിന് തറക്കല്ലിട്ടത്. നിർമ്മാണം പൂർത്തിയാക്കിയ അന്നത്തെ മന്ദിരം കെ.പി.സി.സി. പ്രസിഡണ്ട് സി.വി. പത്മരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.
തളിക്കുളം ബീച്ചിലെ ആദ്യത്തെ പൊതു നിർമ്മിതിയായിരുന്നു പ്രിയദർശിനി സ്മാരക മന്ദിരം. അന്ന് വിഭാവനം ചെയ്‌ത് പ്രഖ്യാപിച്ച പാർക്കാണ് ഇന്ന് സ്നേഹ തീരമായി വളർന്നത്, പ്രിദയർശിനി സ്‌മാരക മന്ദിരത്തിൽ വിപുലമായ പൊതുവായനശാലയും സജ്ജമാവുന്നുണ്ട്.