ഗ്രാമ വാർത്ത.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് മഹാത്മ ഗാന്ധി വിദ്യഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു………തൃപ്രയാർ :എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് അടക്കം ഉന്നത വിജയം നേടിയ നാട്ടിയോ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക നാലാം അവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മഹാത്മാഗാന്ധി വിദ്യാഭ്യാസ പുരസ്കാര വിതരണം ഡിസിസി ജനറൽ സെക്രട്ടറി സി എം നൗഷാദ് നിർവഹിച്ചു, കോൺഗ്രസ് നാട്ടിക നാലാം വാർഡ് പ്രസിഡന്റ് ശ്രീദേവി സദാനന്ദൻ അധ്യക്ഷത വഹിച്ചു, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ്, യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് രാനിഷ് കെ രാമൻ, പുഷ്പാംഗദൻ ഞായക്കാട്ട്, ജയരാമൻ അണ്ടെഴത്ത്, സുബ്രമുണ്യൻ മന്ത്ര,വിശ്വനാഥൻ കൊടപ്പുള്ളി, സരോജിനി പേരോത്ത്,പി കെ കൃഷ്ണകുമാർ,പ്രമീള പൂക്കാട്ട് ,ഷനിൽ കൊടുവത്ത് ,സത്യഭാമ രാമൻ ,കല്യാണി സദാനന്ദൻ ,എന്നിവർ പങ്കെടുത്തു,ഫുൾ എ പ്ലസ് കിട്ടിയ ആമീൻ അലി ,ഉന്നത വിജയം നേടിയ അഞ്ജന രാമദാസ് ,എ ഡി ആദിൽ, മിഥുൻ കൃഷ്ണ ,അഭയ് സുനിൽ, ശീതൾ കെ ആർ ,അതുൽ കൃഷ്ണ ,ഐഷ വി എം, ദാക്ഷ് ധാർമിക്, സഹദ് സുധീർ എന്നീ വിദ്യാർത്ഥികൾക്കാണ് മഹാത്മാ ഗാന്ധി വിദ്യാഭ്യാസ പുരസ്‌കാരം നൽകിയത്
