.തളിക്കുളം എരണേഴത്ത്ഭഗവതി ക്ഷേത്രത്തിൽ..ദീപസ്തംഭത്തിന്റെസമർപ്പണം നടന്ന.

തളിക്കുളം എരണേഴത്ത് പടിഞ്ഞാട്ടയിൽ ദിവംഗതനായ
ശ്രീ. ജനാർദ്ദനന്റെ
സ്നേഹ സ്മരണക്കായ്
അദ്ദേഹത്തിന്റെ
പ്രിയ പത്നി ശ്രീമതി ഗൗരി ജനാർദ്ദനൻ
ദേവിക്ക് വേണ്ടി പുതിയതായി
പണികഴിപ്പിച്ച
ദീപസ്തംഭത്തിന്റെ
സമർപ്പണം ഭക്തി
സാന്ദ്രമായ അന്തരീക്ഷത്തിൽ.തളിക്കുളം എരണേഴത്ത്
ക്ഷേത്രം തന്ത്രി ശ്രീ. പ്രകാശൻ
ശാന്തിയുടെയും മേൽശാന്തി ധനേഷ് ശാന്തിയുടെയും ശാന്തിമാരായ
സഞ്ചു, ജയപ്രകാശൻ
എന്നിവരുടെ മുഖ്യ
കാർമികത്വത്തിൽ
നടന്നു.
സമർപ്പണ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുവാൻ
ശ്രീമതി ഗൗരി ജനാർദ്ദനന്റെ മുഴുവൻ
കുടുംബാംഗങ്ങൾ
ഉൾപ്പെടെ
ഭഗവതിയുടെ വലിയൊരു
ആരാധന വൃന്ദം
ക്ഷേത്രാംങ്കണത്തിൽ
സാന്നിഹിതരായിരു ന്നു.
ചടങ്ങുകൾക്ക് പ്രസിഡന്റ് പ്രിൻസ് മദൻ, സെക്രട്ടറി ഗുണശീലൻ. ഇ. ബി,
ട്രഷറര്‍ ഷൈജു. ഇ. എസ്, ജോയിന്റ് സെക്രട്ടറി സ്മിത്ത്. ഇ. വി. എസ്, വൈസ് പ്രസിഡന്റ് പ്രേമംദാസ്. ഇ. വി. ൻ,
ഉന്നതാധികാരി കമ്മിറ്റി
പ്രസിഡന്റ് പ്രദീപ്. ഇ. സി. വികസന സമിതി കമ്മിറ്റി ചെയർമാൻ ഇ. പി. കെ. ബാലകൃഷ്ണൻ,
കൺവീനർ
അശോകൻ. ഇ. ജി
എന്നിവർ നേതൃത്വം
നൽകി.