തളിക്കുളത്ത് പ്രവർത്തിക്കുന്ന പൊതു സ്മശാനമായ “ശാന്തിതീരത്തി നുമുന്നിൽ ബി ജെ പി തളിക്കുളം പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി .

തളിക്കുളത്ത് പ്രവർത്തിക്കുന്ന പൊതു സ്മശാനമായ “ശാന്തിതീരത്തി ” നുമുന്നിൽ ബി ജെ പി തളിക്കുളം പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി .തളിക്കുളത്തെ സാധാരണക്കാരിൽ സാധാരണക്കാർ ആയവർ ഉപയോഗി കുന്ന പൊതു സ്മശാനം കഴിഞ്ഞ കുറെ കാലങ്ങളായി മാലിന കുബാരമായി മാറിയിരിക്കുകയാണ് ഇത് മൂലം മൃതദേഹം സംസ്കരിക്കുന്നതിന് എത്തുന്നവർക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം മാലിന കൂബാരത്തിന് നടുവിൽ സംസ്കരിക്കുന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത് ഇതിന് പ്രധാന കാരണം ഇതിന് അകത്ത് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്ക് സംഭരണകേന്ദ്രമാണ് വേണ്ട രീതിയിൽ ഇത് കൈകാര്യം ച്ചെയാതെ മാലിനം കുന്ന് കൂടി കിടക്കുന്നു അതിന് പുറമെ തളി കുളം പഞ്ചായത്ത് പിടിച്ചെടുക്കുന്ന സകല പരസ്യ ബോർഡുകളും ഉപയോഗശൂന്യമായ സ്ട്രീറ്റ് ലൈറ്റുകളും കൂടി കിടക്കുന്നു. ഇതിനെതിരെയാണ് ബി ജെ പി പ്രതിഷേധ ധർണ്ണ നടത്തിയത് . ധർണ്ണയുടെ ഉദ്ഘാടനം ബി ജെ പി നാട്ടിക നിയോജകമണ്ഡലം ജനറൽ സെക്രട്ടറി “ഷൈൻനെടിയിരുപ്പിൽ ” നടത്തി തുടർന്ന് മണ്ഡലം പ്രസിഡണ്ട് മണികണ്ഠൻ അലയിൽ അദ്ധ്യക്ഷതയും, ഷാജി ആലുങ്ങൽസ്വാഗതവും, മണ്ഡലം ജനറൽ ക്രട്ടറി ബിന്നി അറയ്ക്കൽ ആമുഖ പ്രസംഗവും, നടത്തി. കൂടാതെ ബഗിഷ് പൂരാടൻ, നവിൻ മേലേടത്ത്, അനിൽകുമാർ ഐ എസ് എന്നിവർ സംസാരിച്ചു