ലയൺസ് ക്ലബിൻ്റെ പരമോന്നത ബഹുമതിയായ മൾട്ടിപ്പിൾ ലയൺ ഓഫ് ദി ഇയർ പുരസ്കാരം സാംസ്കാരിക പ്രവർത്തകനും തൃപ്രയാർ ടെമ്പിൾ സിറ്റി ചാർട്ടർ പ്രസിഡണ്ടുമായ ആർ ഐ സക്കറിയ അർഹനായി.

ലയൺസ് ക്ലബിൻ്റെ പരമോന്നത ബഹുമതിയായ മൾട്ടിപ്പിൾ ലയൺ ഓഫ് ദി ഇയർ പുരസ്കാരം സാംസ്കാരിക പ്രവർത്തകനും തൃപ്രയാർ ടെമ്പിൾ സിറ്റി ചാർട്ടർ പ്രസിഡണ്ടുമായ ആർ ഐ സക്കറിയ അർഹനായി.
ലയൺസ് ക്ലബ് പ്രസ്ഥാനത്തിൻ്റെ ഭാഗമായും പൊതു പ്രവർത്തകൻ എന്ന നിലയിലും വിദ്യാഭ്യാസ രംഗത്ത് ഭൗതിക സാഹചര്യമൊരുക്കൽ ആരോഗ്യ പ്രവർത്തനങ്ങൾ
സാമൂഹ്യബോധവല്കരണം സാംസ്കാരികം പ്രസാധനം ഭവനരഹിതർക്കായി പാർപ്പിടമൊരുക്കൽ നിർമ്മാണം തുടങ്ങി നിരവധി രംഗങ്ങളിൽ
നടത്തിയ പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് സംസ്ഥാനത്തെ മികച്ച ലയൺ പ്രവർത്തകനുള്ള പുരസ്കാരം ആർ ഐ സക്കറിയയ്ക്ക് സമ്മാനിച്ചത്.
എർണാകുളം ഗോഗുലം കൺവെൻഷനിൽ നടന്ന സംസ്ഥാന തലത്തിലുള്ള ലയൺ വാർഷിക കൺവെൻഷനിൽ
ലയൺ ഇൻ്റെർ നാഷണൽ പാസ്റ്റ് ഡയറക്ടർ വി പി നന്ദകുമാർ പുരസ്കാരം സമ്മാനിച്ചു.
ടോണി എനോക്കാരൻ അദ്ധ്യക്ഷനായിരുന്നു
പ്രസിഡണ്ട് സോൺ ചെയർമാൻ റീജിയൻ ചെയർമാൻ എന്നീ രംഗങ്ങളിലെ സേവനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ ആർ ഐ സക്കറിയ നേരത്തെ അർഹനായിട്ടുണ്ട്