ഗാന്ധിജി ഗുരുദേവ.സംഗമശതാബ്ദി.ആഘോഷം നാട്ടിക യൂണിയനിൽ നടത്തി.

തൃപ്രയാർ :SNDP യോഗംനാട്ടിക യൂണിയൻ ഭാരവാഹികൾ,
ശാഖാ ഭാരവാഹികൾ, വനിതാ സംഘം,
യൂത്ത് മൂവ്മെൻ്റ്, മൈക്രോ ഫിനാൻസ് പ്രവർത്തകരുടെ സംയുക്ത യോഗം തൃപ്രയാർ SNDP യൂണിയൻ ഹാളിൽ ചേർന്നു.
ചെന്ത്രാപ്പിന്നി ശാഖ മുൻപ്രസിഡന്റും, തൃശ്ശൂർ RDC ട്രഷററുമായി ദീർഘകാലം സേവനം അനുഷ്ഠിച്ച രാജീവൻ തഷ്ണാത്തിന്റെ
ദേഹവിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
2025 സെപ്റ്റംബർ 7 ഞായറാഴ്ച്ച നടക്കുന്ന
171- മത് ശ്രീനാരായണ ഗുരുദേവ ജയന്തി അതിവിപുലമായി നടത്തുവാൻ യോഗം തീരുമാനിച്ചു ‘
വലപ്പാട് ചന്തപ്പടിയിൽ നിന്നും ആയിരങ്ങൾ പങ്കെടുക്കുന്ന
വാദ്യമേള
വർണ്ണശബളമായ ഘോഷയാത്ര നാട്ടിക ശ്രീനാരായണ ക്ഷേത്രാങ്കണത്തിൽ സമാപിക്കുന്ന രീതിയിൽ ശ്രീനാരായണഗുരു ജയന്തി നടത്തുവാൻ യോഗം തീരുമാനിച്ചു.
ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങൾ വിജയിപ്പിക്കുന്നതിന് വേണ്ടി എല്ലാ ശാഖകളിലും പൊതുയോഗങ്ങൾ നടത്തുവാൻ തീരുമാനിച്ചു ജയന്തി ആഘോഷം നടത്തുന്നതിന് 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
തുടർന്ന്
ഗാന്ധിജി – ശ്രീനാരായണ ഗുരുദേവൻ സംഗമത്തിന്റെ ശതാബ്ദി ആഘോഷ പ്രഭാഷണം യൂണിയൻ പ്രസിഡൻ്റ്
ശ്രീ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് നടത്തി.
ഗാന്ധിജി കേരളത്തിൽ എത്തി വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തത് മുതൽ ശിവഗിരി മഠത്തിൽ വച്ച് ശ്രീനാരായണ
ഗുരുദേവനും ഗാന്ധിജിയും വനജാക്ഷി മണ്ഡപത്തിൽ നടന്ന സംവാദത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സംഗമത്തിൽ ഗാന്ധിജി ഗുരുദേവനോട് ആദ്യമായി ചോദിച്ചത് ഗുരുവിന് ഇംഗ്ലീഷ് അറിയുമോ എന്നാണ് എന്നാൽ ഗുരു അതിനു പറഞ്ഞ മറുപടി ഗാന്ധിജിക്ക് സംസ്കൃതം അറിയുമോ എന്നായിരുന്നു. സമൂഹത്തിന് മോക്ഷം ലഭിക്കുവാൻ ഹിന്ദുമതം പര്യാപ്തമല്ലേ എന്ന് ഗാന്ധിജി ചോദിച്ചപ്പോൾ ഗുരുദേവൻ പറഞ്ഞത് എല്ലാ മതങ്ങളിലും മോക്ഷപ്രാപ്തിക്കുള്ള മാർഗങ്ങൾ ഉണ്ടല്ലോ എന്നാണ്. മാനവരാശിയുടെ മനോധർമ്മങ്ങളെ ഏകമനസ്സോടെ കാണുവാൻ ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾക്ക് കഴിഞ്ഞിരുന്നു എന്നത് ഏറെ പ്രസക്തമാണ്.
നാട്ടിക യൂണിയൻ ഹാളിൽ നടന്ന സംയുക്ത യോഗത്തിൽ വനിതാ സംഘം പ്രസിഡണ്ട് ബിന്ദു മനോജ് ഭദ്രദീപം തെളിയിച്ചു യൂണിയൻ വൈസ് പ്രസിഡണ്ട്
PV.സുദീപ് കുമാർ അധ്യക്ഷതവഹിച്ചു, യൂണിയൻ പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് യോഗം ഉദ്ഘാടനം ചെയ്തു .
യോഗം ബോർഡ് മെമ്പർ പ്രകാശ് കടവിൽ, യൂണിയൻ കൗൺസിലർമാരായ ദീപൻ മാസ്റ്റർ,
KG.നാരായണദാസ്, ഗണേശൻ .C.S,
വനിതാ സംഘം സെക്രട്ടറി ശ്രീജാമൗസ്മി, യൂത്ത്മൂമെന്റ് പ്രസിഡണ്ട്
പ്രഭാശങ്കർ v P.
തുടങ്ങിയവർ സംസാരിച്ചു.
യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി സ്വാഗതവും, കൗൺസിലർ നരേന്ദ്രൻ തയ്യിൽ നന്ദിയും പറഞ്ഞു.