കാർഷികം

മികച്ച ചെമ്മീൻ കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയഷൈൻ ഭാസ്ക്കരന് അനുമോദനവുമായി തൃപ്രയാർസർഗ്ഗ സംസ്കൃതി.

തൃപ്രയാർ : സർഗ്ഗ സംസ്കൃതി തൃപ്രയാറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ചെമ്മീൻ കർഷകനുള്ള സംസ്ഥാന പുരസ്‌കാരത്തിന് അർഹനായ ഷൈൻ ഭാസ്ക്കരൻ അർഹനായതിൽ തൃപ്രയാറിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. സർഗ്ഗ സംസ്കൃതി ചെയർമാൻ ജയൻ ബോസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വിനു അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. സർഗ്ഗ സംസ്കൃതി വൈ.ചെയർമാൻ ആ ആന്റോ തൊറയൻ, എഴുത്തുകാരിയും, കലകാരിയുമായ ലീന ജോസഫ്, പൊതുപ്രവർത്തകൻ പോൾ ചിറ്റിലപ്പിള്ളി, സോമസുന്ദരൻ കല്ലാറ്റ്, ആൻഡ്രൂസ് ജോസഫ്, രേണുക റിജു, വിനോഷ് വടക്കേടത്ത്,മാധ്യമ പ്രവർത്തകരായ സതീഷ് കല്ലയിൽ, രാജേഷ് മുറ്റിച്ചൂർ, റിജു കണക്കന്തറ എന്നിവർ പ്രസംഗിച്ചു.സംസ്ഥാന ജലസേചന വകുപ്പ് അക്വാ മിഷനുമായി സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനത്തെ തിരഞ്ഞെടുത്തത്. കർഷക അവാർഡുകളുടെ ഭാഗമായാണ് മികച്ച ചെമ്മീൻ കർഷകനെയും
കൃഷി രീതിയിലെ മികവ്, ഉത്പാദനക്ഷമത, ലാഭക്ഷമത, പരിസ്ഥിതി സൗഹൃദ സമീപനം, രോഗപ്രതിരോധ നടപടികൾ, സാങ്കേതിക വിദ്യയുടെ ഉപയോഗം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മാനദണ്ഡങ്ങൾ വിലയിരുത്തിയുള്ള കേരളത്തിലെ മത്സ്യവികസന ഓഫീസർമാരുടെ റിപ്പോർട്ടും ജില്ലാതല സമിതികളുടെ ശുപാർശകളും പരിഗണിച്ചാണ് ഷൈൻ ഭാസ്ക‌രനെ സംസ്ഥാനത്തെ മികച്ച ചെമ്മീൻ കർഷകനായി തിരഞ്ഞെടുത്തത്.
അഭിഭാഷകനും ഹോട്ടൽ വ്യവസായി യുമായ ഷൈൻ ബിസിനസ്സിനും ലാഭത്തിനുമപ്പുറത്ത് കൃഷിയോടും പ്രകൃതിയോടുമുള്ള ഇഷ്ടം മൂലമാണ് ആദ്യമായി കൊടുങ്ങല്ലൂരിൽ ചെമ്മീൻ കൃഷി ആരംഭിച്ചത്. തുടക്കത്തിൽ നിരവധി പ്രതിസന്ധികളെ നേരിടേണ്ടി വന്നെങ്കിലും നൂതനമായ എല്ലാ സാങ്കേതിക വിദ്യകളും പ്രവർത്തികമാക്കി ഷൈൻ തടസ്സങ്ങളെയെല്ലാം മറി കടന്ന് വിജയം വരിച്ചു വെന്ന് മാത്രമല്ല, ഈ രംഗത്ത് സംസ്ഥാനത്തെ ഏറ്റവും മികച്ച ഫിഷ്‌ ഫാമാക്കി തന്റെ ഫാമിനെ വളർത്തി.
2014ൽ ആഗോള യുവ ജന സംഘടനയായ ജൂനിയർ ചേമ്പറിന്റെ അന്താരാഷ്ട്ര അധ്യക്ഷനായും ഷൈൻ ഭാസ്ക്‌കരൻ. തെരെഞ്ഞെടുക്കപ്പെട്ടി ട്ടുണ്ട്. നാട്ടികയിൽ തന്റെവീടിനോട് ചേർന്നുള്ള പുരയിടത്തിലും ഷൈൻ നിരവധി ഫല-വൃക്ഷങ്ങളുടെ മനോഹരമായ തോട്ടം വളർത്തിയെടുത്തിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close