പണയം വെച്ച ഒരു കിലോയിലധികം സ്വർണ്ണം തട്ടിയെടുത്ത കേസിൽ സ്ഥാപനത്തിലെ മാനേജർ പിടിയിൽ

വലപ്പാട് : തൃപ്രയാർ വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ സേഫിൽ നിന്നും ₹.96,09,963/- (തൊണ്ണൂറ്റാറുലക്ഷത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി അറുപത്തി മൂന്ന്) വില വരുന്നതുമായ 1055 ഗ്രാം 460 മില്ലിഗ്രാം തൂക്കം വരുന്ന പണയം വെച്ച സ്വർണ്ണ ഉരുപ്പിടികൾ മോഷ്ടിച്ച കേസിൽ സ്ഥാപനത്തിലെ മാനേജരായ കിഴുപ്പിള്ളിക്കര സ്വദേശി കല്ലിങ്ങൽ വീട്ടിൽ ദീപു (34) ആണ് പിടിയിലായത്. പ്രതിയുമായി തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സ്വർണ്ണത്തിൽ കുറച്ച് പ്രതി പണയം വെച്ച ചാവക്കാടുള്ള സ്ഥാപനത്തിൽ നിന്ന് വീണ്ടെടുത്തു. പ്രതി കൂടുതൽ സ്ഥലങ്ങളിൽ മേഷണ സ്വർണ്ണം പണയം വെച്ചിരിക്കുന്നതായി അറിവായിട്ടുണ്ട്.
ഇന്ന് രാവിലെ സ്ഥാപനത്തിൽ സർപ്രൈസ് ഗോൾഡ് ഓഡിറ്റിങ്ങിനായി ജീവനക്കാർ വന്നപ്പോൾ ദീപു ലോക്കർ തുറന്ന് ഗോൾഡ് ഓഡിറ്റിഗിനായി പണയ സ്വർണ്ണ ഉരുപ്പടികൾ എടുത്തു നൽകിയ ശേഷം ബാഗുമെടുത്ത് സ്ഥാപനത്തിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഒഡിറ്റിഗിൽ സ്വർണ്ണം മോഷണം പോയതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ തൃശ്ശൂർ ഏരിയാ സെയിൽ മാനേജർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലെ പ്രതിയെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.