നാട്ടിക യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര . തൃപ്രയാറിനെ പീതസാഗരമാക്കി

തൃപ്രയാർ : നാട്ടിക യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര വർണാഭമായി. തൃപ്രയാറിനെ പീതസാഗരമാക്കി മാറ്റിയ ഘോഷയാത്രയിൽ ആയിരക്കണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു. വലപ്പാട് ചന്തപ്പടിയിൽ നിന്നും വൈകിട്ട് മൂന്നരയോടെ ഘോഷയാത്ര ആരംഭിച്ചു.
നാട്ടിക യൂണിയൻ്റെ 44 ശാഖകളിൽ നിന്നുള്ള പ്രവർത്തകരും വനിതാസംഘം, യൂത്ത് മൂവ്മെന്റ് അംഗങ്ങളും ബാലജനയോഗം കുട്ടികളും അണിനിരന്നു. ഗജവീരൻ, വാദ്യമേളം, ബാൻഡ് സെറ്റ്, പഞ്ചാരിമേളം, നാസിക് ഡോൾ, നിശ്ചലദൃശ്യങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് ഭംഗി കൂട്ടി.
നാട്ടിക യൂണിയൻ പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, വൈസ് പ്രസിഡണ്ട് പി.വി. സുദീപ് കുമാർ, സെക്രട്ടറി മോഹനൻ കണ്ണംമ്പുള്ളി, യോഗം ബോർഡ് അംഗങ്ങളായ ജയന്തൻ പുത്തൂർ, പ്രകാശ് കടവിൽ, കൗൺസിലർമാരായ നരേന്ദ്രൻ തയ്യിൽ, തുഷാർ ഇല്ലിക്കൽ, ബിനോയ് പാണപറമ്പിൽ, കെ.എസ്. ദീപൻ, സി.എസ്. ഗണേശൻ, കെ.ജി. നാരായണദാസ്, പി.എസ്. പ്രജോദ്, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ സലി തഷ്ണാത്ത്, കെ.വി. ജയരാജൻ മാസ്റ്റർ,
[9/8, 12:38 PM] Sajeesh M S: യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട് പ്രഭാശങ്കർ വി.പി., സെക്രട്ടറി അദ്വൈത് വയനപ്പിള്ളിൽ, വനിതാസംഘം സെക്രട്ടറി പി.വി. ശ്രീജ മൗസമി, പ്രസിഡണ്ട് ബിന്ദു മനോജ് എന്നിവർ നേതൃത്വം നൽകി.
സന്ധ്യയോടെ നാട്ടിക ശ്രീനാരായണ മന്ദിരത്തിലെ ഗുരുദേവ പ്രതിമയിൽ പുഷ്പാർച്ചനയോടെ ഘോഷയാത്ര സമാപിച്ചു.