കാറിൽ ബൈക്കിടിച്ച് എസ്എഫ്ഐ ചേർപ്പ് ഏരിയ കമ്മിറ്റി അംഗം മരിച്ചു.

കാറിൽ ബൈക്കിടിച്ച് എസ്എഫ്ഐ ചേർപ്പ് ഏരിയ കമ്മിറ്റി അംഗം മരിച്ചു.
പള്ളിപ്പുറം: കാറിൽ ബൈക്കിടിച്ച് എസ്എഫ്ഐ ചേർപ്പ് ഏരിയ കമ്മിറ്റി അംഗം മരിച്ചു. ബൈക്കിൽ സഞ്ചരിച്ചിരുന്ന കിഴുപ്പിള്ളിക്കര തിരുത്തേക്കാട് സ്വദേശി എടയാടി വീട്ടിൽ മുഹമ്മദ് അഷറഫിൻ്റെയും റഫിയത്തിൻ്റെയും മകൻ മുഹമ്മദ് റൗഫ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കിഴുപ്പിള്ളിക്കര തിരുത്തേക്കാട് സ്വദേശി എടക്കുന്നി വീട്ടിൽ നിവേദ് രവി(15) ക്ക് ഗുരുതരമായി പരിക്കേറ്റു. നിവേദ് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായർ പകൽ 5 മണിയോടെ ആലപ്പാട് പുത്തൻ തോട് പാലത്തിന് കിഴക്ക് ഭാഗത്താണ് അപകടമുണ്ടായത്. മുഹമ്മദ് റൗഫും നിവേദും പള്ളിപ്പുറത്തേക്ക് പോകവെ എതിരെ വന്ന ഇന്നോവ കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും ബൈക്കിൽ നിന്ന് തെറിച്ചു പോയി. ബൈക്ക് പാടെ തകർന്നു. കാറിനും കേടുപാടുകൾ സംഭവിച്ചു. ഇരുവരെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിച്ചും റൗഫ് മരിച്ചു. അസീസ്, അൽത്താഫ് എന്നിവരാണ് റൗഫിൻ്റെ സഹോദരങ്ങൾ.