entenadu
- ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
ഹ്യദയസ്തംഭനം മൂലം മരണപ്പെട്ടയാൾക്ക് ചികിത്സ നല്കി പണം വാങ്ങിയതായി സ്വകാര്യാശുപത്രിക്കെതിരെ ആരോപണം.. തൃപ്രയാർ: ഹ്യദയസ്തംഭനം മൂലം മരണപ്പെട്ടയാൾക്ക് ചികിത്സ നല്കി പണം വാങ്ങിയതായി സ്വകാര്യാശുപത്രിക്കെതിരെ ആരോപണം. വലപ്പാട് ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന ദയ മെഡികെയറിനെതരെയാണ് ആരോപണം. നാട്ടിക ഊണുങ്ങൽ വേലായുധൻ മകൻ ബാബു(54) വാണ് കഴിഞ്ഞ മാസം 16ന് ഹ്യദയസ്തംഭനം മൂലം മരണപ്പെട്ടത്. പറമ്പിൽ പണിയെടുക്കന്നതിനിടെ ബാബു കുഴഞ്ഞുവീഴുകയായിരുന്നു. ഒച്ച കേട്ട് സ്ഥലത്തേക്ക് ഓടിയെത്തിയ അയൽവാസിയായ സ്ത്രീയാണ് ബാബു പറമ്പിൽ വീണു കിടക്കുന്നതായി വീട്ടുകാരെ അറിയിച്ചത്. ഉടൻ തന്നെ ബാബുവിനെ വലപ്പാട് ദയ മെഡികെയറിലെത്തിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ ടിയാൻ മരിച്ചതായി ആശുപത്രി അധിക്യതർ നല്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ചികിത്സാ ചിലവായി 12,985 രൂപ മരിച്ചയാളുടെ ബന്ധുക്കളിൽ നിന്നും ആശുപത്രി ഈടാക്കുകയും ചെയ്തു. തുടർന്ന് മ്യതദേഹം പോസ്റ്റ് മോർട്ടത്തിനയക്കുകയാണ് ആശുപത്രി അധിക്യതർ ചെയ്തത്. ആശുപത്രിയിൽ വെച്ച് മരിച്ചതാണെങ്കിൽ പോസ്റ്റ്മോർട്ടത്തിനയക്കേണ്ട ആവശ്യമില്ലെന്ന് പറയുന്നു. മാത്രവുമല്ല സംഭവ സ്ഥലത്തുവെച്ച് മരിച്ചയാൾക്ക് എന്തിനാണ് 12,985 രൂപയുടെ ചികിത്സ നല്കിയതെന്നാണ് പരാതി. ജനങ്ങളിൽ നിന്നും അനധിക്യതമായി പണം പിടിച്ചു വാങ്ങുകയാണ് ആശുപത്രി അധിക്യതർ ചെയ്തതെന്ന് ബാബുവിൻറെ സഹോദരൻ ലാൽ ഊണുങ്ങൽ വാർത്താസമ്മേളനത്തിൽ പരാതിപ്പെട്ടു. സംഭവത്തിൽ ദയ ആശുപത്രിക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി, സംസ്ഥാന ആരോഗ്യമന്ത്രി എന്നിവർക്ക് പരാതി നല്കിയിട്ടുണ്ട്. ആശുപത്രിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ലാൽ പറഞ്ഞു.
Read More » - ഗ്രാമ വാർത്ത.
-
ചരമം
കനോലി കനാലിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു.
വെങ്കിടങ്ങ്.വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെപുളിക്കക്കടവ് പാലത്തിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ കനോലി കനാലിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു.തൊയക്കാവ് കോഴിപ്പറമ്പിന് സമീപം താമസിക്കുന്ന കടവത്ത് ദാസൻ-പ്രീത ദമ്പതികളുടെ മകൻ അഖിൽ…
Read More » -
ഗ്രാമ വാർത്ത.
സൗഹൃദ സംഗമവും
സ്നേഹവിരുന്നും നടത്തിതളിക്കുളം:കോൺഗ്രസ് തളിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബൂത്ത് തല സൗഹൃദ സംഗമവും സ്നേഹവിരുന്നും നടത്തി.വാസൻ കോഴിപ്പറമ്പിലിന്റെ വസതിയിൽ നടത്തിയ സൗഹൃദ സംഗമത്തിൽ ടി എൻ പ്രതാപൻ എംപി…
Read More » -
ഗ്രാമ വാർത്ത.
രണ്ട് വയസ്സുകാരൻ
മരിച്ചു.വടക്കഞ്ചേരി: എയർകൂളറിൽ നിന്ന് ഷോക്കേറ്റ്രണ്ട് വയസ്സുകാരൻമരിച്ചു. എളനാട്കോലോത്ത് പറമ്പിൽഎൽദോസിന്റെയുംആഷ്ലിയുടെയും മകൻഏദനാണ് മരിച്ചത്.കണക്കൻതുരുത്തിയിലുള്ള അമ്മയുടെ വീട്ടിൽവിരുന്നു വന്നതായിരുന്നുകുട്ടി.സഹോദരങ്ങൾക്കൊപ്പംകളിക്കുന്നതിനിടെഎയർകൂളറിൽ തൊട്ടഷോക്കേൽക്കുകയായിരുന്നു.ഷോക്കേറ്റ് തെറിച്ചു വീണകുട്ടിയെ തൃശ്ശൂരിലെസ്വകാര്യ ആശുപത്രിയിൽഎത്തിച്ചുങ്കിലും ജീവൻരക്ഷിക്കാനായില്ല. ഇന്ന്പോസ്റ്റ്മോർട്ടത്തിനുശേഷ മൃതദേഹംസംസ്ക്കരിക്കും.
Read More » -
ചരമം
ജോസ് കാട്ടൂക്കാരൻ അന്തരിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ കോർപ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരൻ (92) അന്തരിച്ചു. ഏറെക്കാലമായി ആരോഗ്യാവശതകളെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മൃതദേഹം അരണാട്ടുകരയിലെ വീട്ടിലെത്തിച്ചു. രാവിലെ…
Read More » -
ഗ്രാമ വാർത്ത.
ആക്ട്സ് തൃപ്രയാർ ബ്രാഞ്ച്
*സനുആലുങ്ങലിനെആദരിച്ചു*തൃപ്രയാർ കനോലി കനാലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച സനു ആലുങ്ങലിനെ ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ഓഫീസിൽ വെച്ച് ജില്ലാ ജനറൽ…
Read More » -
നവവധു വയറു വേദനയെ തുടർന്ന് മരിച്ചു .
പെരുമ്പിലാവ് :- വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വയറു വേദനയെ തുടർന്ന് മരിച്ചു . പെരുമ്പിലാവ് കോളനിയിൽ വട്ടേക്കാട്ട് ഷൺമുഖൻ മകൻ ലിജിത്തിൻ്റെ ഭാര്യയും നാട്ടിക…
Read More » -
ഗ്രാമ വാർത്ത.
ചേർപ്പിൽ ബസ്സും ജീപ്പും കൂട്ടിയിടിച്ച്
രണ്ട് പേർ മരിച്ചു..തൃപ്രയാർറൂട്ടിൽമുത്തുള്ളിയാലിൽസ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മരിച്ചവരെതിരിച്ചറിഞ്ഞിട്ടില്ല. ജീപ്പിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. ഇന്നുച്ചയ്ക്ക്മൂന്ന് മണിയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്ത് നിന്നും തൃപ്രയാർഭാഗത്തേക്ക് വന്നിരുന്ന ബസ്സും…
Read More »