entenadu
-
ചരമം
വാടാനപ്പള്ളി സ്വദേശിനി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു.
നടുവിൽക്കര ഒൻപതാം വാർഡിൽ വൈലി അമ്പലത്തിന് സമീപം താമസിക്കുന്ന ഒളാട്ട് മണികണ്ഠൻ – ബിന്ദു ദമ്പതികളുടെ മകൾ മനീഷ (24) ആണ് മരിച്ചത്. മനീഷ കോയമ്പത്തൂരിലാണ് ജോലി…
Read More » -
സാഹിത്യം-കലാ-കായികം
80 വയസ്സായി. സർക്കാർ സർവ്വീസിൽ നിന്നും റിട്ടയറായ കാലം മുതൽ പെൻഷൻ വാങ്ങാൻ ട്രഷറിയിലേയ്ക്ക് പോയിരുന്നത് തനിയെയാണ്. അതും വീട്ടിൽ നിന്നും ഏതാണ്ട് അഞ്ചു കിലോമീറ്റർ അകലേയ്ക്ക്…
പിന്നെ പെൻഷൻ ബാങ്ക് വഴിയായപ്പോൾഅവിടേയ്ക്കും തനിയെയുളള പോക്ക് തുടർന്നു. ട്രഷറിയും ബാങ്കും തമ്മിൽ വലിയ ദൂരമുണ്ടായിരുന്നില്ല. ആ ടൗണിനടുത്തായിരുന്നു അയാൾ ജനിച്ചു വളർന്ന വീട്. തറവാട് ഭാഗം…
Read More » - സാഹിത്യം-കലാ-കായികം
-
ഗ്രാമ വാർത്ത.
പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു. പഴുവിൽ : പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ശനിയാഴ്ച്ച രാത്രി 11.30ന് ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിച്ചു. തിരുകർമ്മങ്ങൾക്ക് ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ മുഖ്യകാർമികത്വം വഹിച്ചു. യേശുവിന്റെ തിരുരൂപം വഹിച്ചുള്ള പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ജീസസ് യൂത്ത് അംഗങ്ങൾ ദേവാലയത്തിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിൽ, കല്ലറയിൽ നിന്ന് ഉയിർത്ത് ആകാശത്തേക്കുയരുന്ന യേശുദേവന്റെ ദൃശ്യാവിഷ്കാരം ഉയിർപ്പ് തിരുകർമ്മങ്ങളുടെ മുഖ്യ ആകർഷണമായി. തിരുകർമ്മങ്ങൾക്കുശേഷം സമൂഹ നോമ്പുതുറയും നടന്നു. ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, ഡിനോ ദേവസ്സി, ഓഫീസ് ജീവനക്കാർ, യൂണിറ്റ് ഭാരവാഹികൾ, ഭക്ത സംഘടനകൾ തുടങ്ങി എല്ലാവരുടെയും സഹകരണം ഉണ്ടായി.
Read More » -
ഗ്രാമ വാർത്ത.
കഴിമ്പ്രം വാഴപ്പള്ളി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് നടത്തി.
വാഴപ്പള്ളി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സഹവാസ ക്യാമ്പ് ആരംഭിച്ചു. മാർച്ച് 30 31 തീയതികളിൽ ആയി നടക്കുന്ന ക്യാമ്പ് കൊടുങ്ങല്ലൂർ തൃപ്രയാർ മേഖല സ്വകാര്യ ദേവസ്വം ബോർഡ് ജനറൽ…
Read More » -
ഗ്രാമ വാർത്ത.
സമ്മിശ്ര കർഷകൻ ജയ കൃഷ്ണനെ ആദരിച്ചു. തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പത്താം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മിശ്ര കർഷകൻ ജയ കൃഷ്ണനെ ആദരിച്ചു. ടി എൻ പ്രതാപൻ എം പിയാണ് ജയകൃഷ്ണനെ വീട്ടിൽ എത്തി വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഏർപ്പെടുത്തിയ ആദരവ് നൽകിയത് പൂർണമായും ജൈവ രീതിയിൽ നിരവധി വസ്തുക്കളാണ് ജയ കൃഷ്ണൻ കൃഷി ചെയ്യുന്നത്. വിളവെടുപ്പിന് പ്രായമായ കൈതചക്കയുടെ വിളവെടുപ്പും ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. മികച്ച കേര കർഷകനുള്ള അവാർഡും ജയ കൃഷ്ണന് ലഭിച്ചിരുന്നു. പി കെ ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി എസ് സുൽഫിക്കർ, മുൻ മണ്ഡലം പ്രസിഡന്റ് ഗഫൂർ തളിക്കുളം,കോൺഗ്രസ്സ് ഭാരവാഹികളായ എ പി ബിനോയ്, കെ എ വിജയൻ, പ്രകാശൻ പോർത്ര, എൻ ആർ ജയപ്രകാശ്, തുടങ്ങിയവർ സംസാരിച്ചു.
Read More » -
ഗ്രാമ വാർത്ത.
ദുഃഖവെള്ളി ആചരിച്ചു. പഴുവിൽ : പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ദുഃഖവെള്ളിയാഴ്ച്ച രാവിലെ 6.30ന് നടന്ന തിരുകർമ്മങ്ങൾക്ക് വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ മുഖ്യകാർമികത്വം വഹിച്ചു. വൈകീട്ട് 4.30ന് തൃശ്ശൂർ അതിരൂപത പ്രോക്യുറേറ്റർ വെരി. റവ. ഫാ. വർഗ്ഗീസ് കുത്തൂർ പീഢാനുഭവസന്ദേശം നൽകി, തുടർന്ന് 5.00 മണിക്ക് നടന്ന പരിഹാര പ്രദക്ഷിണത്തിൽ ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു .
Read More » -
ഗ്രാമ വാർത്ത.
*ഓട്ടോറിക്ഷയോടിച്ച് കിട്ടിയ വരുമാനത്തിൽ നിന്നും സഹപ്രവർത്തകന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം നൽകി* വാടാനപ്പള്ളി: ജാബിർ ഓട്ടോ ഓടിക്കുന്ന ദിവസവരുമാനത്തിൽ നിന്നും ഒരു വിഹിതം സഹപ്രവർ ത്തകനെ ജീവി തത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയുള്ള വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയിലേക്ക് നൽകി. തൃത്തല്ലൂർ വെസ്റ്റ് എ സ്.കെ.എസ്.എസ്.എഫ് സഹചാരി സെൻ്റർ, ബി ഐ ആർ കെ പ്രവർത്തകനായ ജാബിർ പണം സ്വരൂപിക്കാൻ തൻ്റെ ഓട്ടോയിൽ ബോക്സ് സ്ഥാപിച്ചു. സുഹൃത്തും ചെമ്പകശ്ശേരി ചുള്ളിയിൽ ധർമരാജന്റെ മകനുമായ സി.ഡി. രാജേഷിൻ്റെ വൃക്കമാറ്റിവെക്കലിന് പണം സ്വരൂപിച്ചത് ഓരോ ദിവസത്തെയും വരുമാനത്തിലെ ഒരു വിഹിതവും സുമന സ്സുകളായ ഓട്ടോയിലെ യാത്രക്കാരുടെ സഹായവും ചേർത്താണ് ജാബിർ സഹപ്രവർത്തകന് വേണ്ടി സഹായം സ്വരൂപിച്ചത്. ചികിത്സക്ക് 30 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. വാടാനപ്പള്ളി മഹല്ല് ഖത്തീബ് ഉമർ ബാഖവി പഴയന്നൂരിന്റെ സാനിദ്ധ്യത്തിൽ ജാബിർ സി.ഡി രാജേഷിന് സഹായ ധനം കൈമാറി. സഹചാരി സെൻ്റർ പ്രവർത്തകരായ സാബിർവാടാനപ്പള്ളി, റിനാസ് തെക്കെ മഹല്ല് കമ്മിറ്റി ഭാരവാഹികളായ ഷാഹു, ബഷീർ സി ഡി രാജേഷ് ചികിത്സ കമ്മിറ്റി ഭാരവാഹികളായ കൺവീനർ പി എം റിയാസ് കോ.ഓഡിനേറ്റർ . അഷറഫ് വലിയകത്ത് . ജലാൽ ബി എസ്സ് എ റോഡ് ഷൈൻ ഇയ്യാനി ട്രഷറർ സി ഡി രതിഷ് . ചാനൽ മാധ്യമ പ്രവർത്തകരായ Tcv – ഗ്രാമ്യ – മീഡിയ 4 ചാനൽ. ഉൾപ്പെടെ പ്രതിനിധികൾ പങ്കെടുത്തു. ഇതിനായി ഓട്ടോയിൽ സ്ഥാപിച്ച ബോക്സും ഫിറ്റിങ്ങ്സുകളും ബോർഡുകളും സുമനസ്സുകളായ സുഹൃത്തുകൾ സൗജന്യമായി നൽകിയതാണ്. ഇത്കൂടാതെ ജീവകാരുണ്യ രംഗത്ത് സജീവമായ ജാബിറിൻ്റെ ഓട്ടോ യിൽ മറ്റൊരു ബോക്സ് കൂടിയുണ്ട്. മടക്കയാത്രയിൽ നിന്നും ലഭിക്കുന്ന വരുമാനം തീരദേശത്തെ മാറാരോഗം മൂലം ദുരിതമനുഭ വിക്കുന്ന നിരവധി രോഗികൾക്ക് പാലിയേറ്റീവ് കെയർ ദിനത്തിൽ നൽകി വരുന്നു.
Read More » -
ഗ്രാമ വാർത്ത.
കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ തൃവേണി സ്വദേശി രതീഷ് മരിച്ചു. തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം.കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ തൃവേണി സ്വദേശി രതീഷ് മരിച്ചു. വൈദ്യുതി പോസ്റ്റും ഓട്ടോയും തകർന്നു. രതീഷ് പോസ്റ്റിനടിയിൽ പെട്ട് തൽക്ഷണം മരിച്ചു കാർ മറിഞ്ഞു. കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു
Read More » -
ഗ്രാമ വാർത്ത.
കണ്ടെയ്നർ ലോറി തൃപ്രയാർ ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു.
തൃപ്രയാർ: വല്ലാർപാടത്തുനിന്നും അരി കയറ്റി കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറി തൃപ്രയാർ ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു. ഇന്ന് പുലർച്ച മൂന്നരയോടെ വൈ മാളിനു മുന്നിൽ ആയിരുന്നു അപകടം.…
Read More »