entenadu
-
ഗ്രാമ വാർത്ത.
വലപ്പാട് ഉപജില്ലയിലെ അധ്യാപകർക്ക് നൽകുന്ന വന്നേരി ചന്ദ്രശേഖരൻ മെമ്മോറിയൽ അവാർഡ് തളിക്കുളം ജി.വി.എച്ച്. എസിലെ കെ.എൽ.മനോഹിതൻ അർഹനായി തൃപ്രയാർ : വലപ്പാട് ഉപജില്ലയിലെ അധ്യാപകർക്ക് നൽകുന്ന വന്നേരി ചന്ദ്രശേഖരൻ മെമ്മോറിയൽ അവാർഡ് തളിക്കുളം ജി.വി.എച്ച്. എസിലെ കെ.എൽ.മനോഹിതൻ അർഹനായി. 10000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. വ്യാഴാഴ്ച നടക്കുന്ന നടുവിൽക്കര ബി. യു . എൽ. പി സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ വി.സി. ഗോപിദാസ് അറിയിച്ചു.
Read More » -
ഗ്രാമ വാർത്ത.
സ്നേഹിത ന്യൂട്രി ലഞ്ച് -(ആഹാരത്തിലൂടെ ആരോഗ്യത്തിലേക്ക്)
കുടുംബശ്രീ ജില്ലാ മിഷൻ തൃശ്ശൂർ-സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ സ്നേഹിത ഉപജീവന സംരംഭം & FNHW സംരംഭം പ്രവർത്തനം ആരംഭിച്ചു. സ്നേഹിത ഉപജീവന സംരംഭം &…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളിയുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നത്. തളിക്കുളം പഞ്ചായത്ത് മെമ്പർ ഐ. എസ്. അനിൽകുമാർ, തളിക്കുളം പഞ്ചായത്ത് സെക്രട്ടറി ഐ. പി. പീതാംബരൻ, നാട്ടിക മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ് സി, ഓഫീസ് അറ്റന്റൻറ് വിനിഷ സി വി, സാഗർമിത്ര അശ്വതി ടി ജെ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Read More » -
സാഹിത്യം-കലാ-കായികം
ഡൈവേഴ്സ് ➖➖➖➖➖➖ ബ്രേക്ക് അപ്പ് ആണായാലും പെണ്ണായാലും രണ്ടുപേർക്കും പറയാൻ ഒരു പാട് കാര്യങ്ങൾ ഉണ്ടാവും.. ഓരോ പെണ്ണും ആണും എപ്പോഴാണ് തൻെറ ജീവിതത്തിൽ പരാജയപ്പെടുന്നത്? ഇങ്ങനെയൊരു അവസ്ഥ ജീവിതത്തിലേക്ക് കടന്ന് വരുമെന്ന് അവൾ അല്ലെങ്കിൽ അവൻ ഒരിക്കൽ പോലും നിനച്ചതുമില്ല. എന്നാൽ താൻ ജീവന് തുലൃം സ്നേഹിച്ച ആളുടെ ഹൃദയത്തിൽ മുഴുവനും മറ്റൊരു ആൾ ആണെന്ന് അറിഞ്ഞ നിമിഷം തകർന്നുപോയി . അതിനുമപ്പുറം അവർ വേറെ പോയത് നിൻ്റെ കഴിവ് കേടാണെന്ന് ബന്ധുക്കൾ പറയുക കൂടി ചെയ്തതോടെ അതിനു ഉത്തരം കണ്ടെത്തുക എന്നുള്ളത് വാശിയായി. ഒരു ഭ്രാന്തമായ അവസ്ഥയിൽ നമ്മൾ പലതും കാട്ടി കൂട്ടും തലയിണയിൽ മുഖമമർത്തി കരഞ്ഞ ഓരോ രാത്രിയിലും ഒരായിരം വട്ടം ആ ചോദൃം ചോദിച്ചു കൊണ്ടിരുന്നു…. വിവിധ അച്ചുകളിൽ വാർക്കപ്പെട്ടതിൻ്റ ചെറിയ വൃതൃാസങ്ങൾ മാറ്റി നിർത്തിയാൽ താനും അവരുടെ പുതിയ ബന്ധവും തമ്മിൽ എന്ത് വൃതൃാസം? കാലം പഴയതല്ല.ന്യൂജനറേഷൻ ആണ്. നിങ്ങൾക്കു മാറി ചിന്തിക്കാമെങ്കിൽ ഞങ്ങൾക്കും ചിന്തിക്കാം.. പുരുഷനോട് സ്ത്രീയും സ്ത്രീയോട് പുരുഷനും പറയുന്ന കാലം കരഞ്ഞു കൂവിയ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ നമ്മളും ശരിയായി ചിന്തിച്ചില്ലെങ്കിൽ ജീവിതം കട്ടപ്പുകയാവും കരഞ്ഞു കൂവി നടക്കാതെ ഉചിതമായ തീരുമാനമെടുത്താൽ കുടുംബങ്ങൾ തകരാതെ കൊണ്ടുപോകാം പക്ഷേ കുടുംബത്തിൽ തലക്ക് വിവരമുള്ള ആരെങ്കിലുമൊക്കെ വേണം മോൾ ആയാലും മോൻ ആയാലും മനസ്സിലാക്കുന്ന ഒരു അച്ഛനും അമ്മയും വിവാഹമോചനം പലർക്കും ഹൃദയം തകർക്കുന്ന ഒരു അനുഭവമായിരിക്കും. വാസ്തവത്തിൽ, നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളുടെ ആദ്യ പ്രണയമായിരുന്നുവെങ്കിൽ, അത് നിങ്ങളുടെ ആത്മാവിനെ വേദനിപ്പിക്കുകയും നിങ്ങളെ ഏറ്റവുമധികം തകർത്തുകളയുകയും ചെയ്തേക്കാം. നിങ്ങൾക്ക് ഭക്ഷണം കഴിക്കാനോ ശരിയായി ഉറങ്ങാനോ കഴിയില്ല. നിങ്ങൾ പങ്കാളികൾ ഒരുമിച്ച് ചെലവഴിച്ച നാളുകളെക്കുറിച്ചുള്ള ചിന്തകൾ നീണ്ടനാൾ മനസ്സിൽ തങ്ങിനിൽക്കും. ഇത്തരം ഓർമ്മകളും നൊസ്റ്റാൾജിയയുമൊക്കെ ഞെട്ടലുകളും പ്രകമ്പനങ്ങളുമായി നിങ്ങളെ ബാധിക്കുകയും ചെയ്യും. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയെടുക്കാനും അതിൽ നിന്ന് കരകയറാനും ഒരുപാട് കാലം എടുത്തെന്നിരിക്കും തൻ്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് മനസിലായിത്തുടങ്ങും. ഒരു സ്വപ്നത്തിലെന്നപോലെ ജീവിച്ചുകൊണ്ട് ഇനിയും നിങ്ങളുടെ ജീവിതത്തെ പാഴാക്കി കളയാൻ കഴിയില്ല എന്ന സത്യം നിങ്ങൾ തിരിച്ചറിയുന്നു. നിങ്ങൾ പതുക്കെ മുന്നോട്ടു പോകാൻ ശ്രമിക്കുകയും ഒരു പുതിയ ഭാവിക്കായി പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഇത്തരമൊരു വീഥി ഒരുപക്ഷേ ഇതിനു മുമ്പ് നിങ്ങൾ നടന്നിട്ടില്ലാത്ത ഒന്നായിരിക്കാം. വിവാഹമോചനം നൽകുന്ന വേദന എന്താണെന്ന് ആരെയും പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. അത് നൽകുന്ന മാനസിക സമ്മർദ്ദങ്ങളിലൂടെയും വിഷമങ്ങളിലൂടെയും കടന്നുപോവുമ്പോൾ സ്വന്തം മനസ്സിനെ ശാന്തമാക്കാനും ജീവിതത്തെ നേരിടാനുമായി നിങ്ങൾക്ക് കഴിവുണ്ടായിരിയ്ക്കണം ലൈഫിൽ നമ്മുടെ ഫാമിലിയിലും നമ്മൾ ഒറ്റപ്പെട്ടു പോകും ഒരുപാട് വിഷമം നമ്മൾക്ക് ഉണ്ടാവും നമ്മുടെ മൈൻഡ് തന്നെ നമ്മുടെ കൈയിൽനിന്ന് പോകും നമ്മുടെ മനസ്സിനെ കൂളായി നിർത്താൻ ശ്രമിക്കണം വിഷമങ്ങൾ എല്ലാം കരഞ്ഞു തീർക്കണം… എത്രയൊക്കെ കുറ്റപ്പെടുത്തൽ വന്നാലും ഒരിക്കലും ഒരു പ്രശ്നവും എന്നിൽ സമ്മർദ്ദം ഉണ്ടാകില്ല എന്ന പൂർണ്ണമനസ്സോടെ ചെറിയ സന്തോഷങ്ങൾ എല്ലാം ആസ്വദിച്ച് ഓരോ ദിവസവും വലുതായി കണ്ടുകൊണ്ടു മുന്നോട്ടുപോവുക എപ്പോഴും ഹാപ്പിയായി ഇരിക്കാൻ ശ്രമിക്കുക… നാം എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ സൃഷ്ടിക്കുന്ന മാറ്റം എന്തുമാകട്ടെ, നല്ലതോ, മോശമോ ഒരിക്കലും മറ്റുള്ളവരെ പഴിചാരരുത്…… സായി കൃഷ്ണ✒️
Read More » -
ഗ്രാമ വാർത്ത.
ദയവായി മനുഷ്യരെ ഡിവോഴ്സ് ചെയ്യാൻ അനുവദിക്കൂ , രണ്ടു വീട്ടിൽ നിന്ന്, രണ്ടു സാഹചര്യങ്ങളിൽ വളർന്ന രണ്ടു സ്വഭാവമുള്ള പെണ്ണും ആണും പൊരുത്തപ്പെടാതിരിക്കുന്നത് അത്ഭുതമല്ല , പൊരുത്തപ്പെട്ടു പോകുന്നവരാണ് സത്യത്തിൽ അത്ഭുതങ്ങൾ , ചേർന്ന് പോകില്ലെന്ന് തോന്നിയാൽ ഒന്ന് പിരിയാൻ സമ്മതിക്കാത്ത സമൂഹമാണ് നമ്മുടെ , ചോദ്യങ്ങൾ കൂടുതൽ സ്ത്രീക്ക് തന്നെ , ഇനിയാര് കെട്ടും എന്നത് തൊട്ട് കൊച്ചിനെ എങ്ങനെ ഒറ്റയ്ക്ക് വളർത്തും എന്ന് വരെ , മേടിച്ച സ്ത്രീധനം തിരിച്ചു കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞു മകനെ വിവാഹമോചനത്തിന് സമ്മതിക്കാത്ത അമ്മയെ എനിക്കറിയാം , മോചനം നേടാൻ ആഗ്രഹിക്കുന്ന പെണ്ണിന്റെ കൂട്ടുകാരികളെ വിളിച്ചുവരുത്തി അവരെക്കൊണ്ട് മകളുടെ മനസ്സ് മാറ്റിക്കാൻ കഷ്ടപ്പെടുന്ന അച്ഛനെയും അറിയാം , ദൈവം യോജിപ്പിച്ചത് മനുഷ്യൻ പിരിക്കരുത് എന്നും പറഞ്ഞ് അങ്ങനെ കുറെ ആളുകൾ..!! വിവാഹം എളുപ്പവും വിവാഹമോചനം ബുദ്ധിമുട്ടുമാകുമ്പോൾ അതിനിടയിൽ കിടന്നു നൊന്തു പോകുന്നത് ഇങ്ങനെ കുറെ മനുഷരണ് , അതിൽ നിന്നും മോചനം നേടുക എന്നത് സ്വഭാവികമാവേണ്ട സമയം എന്നേ കഴിഞ്ഞു , രണ്ടാം വിവാഹത്തിൽ എരിതീയിൽ നിന്ന് വറച്ചട്ടിയിലേക്ക് വീണുപോയ ചിലരെ അറിയാം. അവരാണ് ഈ ഊരാക്കുടുക്കിൽ നിന്നിറങ്ങാൻ കഴിയാതെ ശ്വാസം മുട്ടുന്നവർ , അതിൽ കുഞ്ഞുങ്ങൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെങ്കിലോ? രണ്ടാം വിവാഹം പിരിയുന്നവരെയൊക്കെ എന്തോ കൊലപാതകം ചെയ്തവരെ കാണുന്നത് പോലെയാണ് സമൂഹം നോക്കുന്നത് പോലും , പിന്നെ വേറെ കുറെ പേരുണ്ട്.. കുഞ്ഞുങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് ഒരുമിച്ച് ജീവിക്കുന്നവർ , എന്നും വഴക്കും അടിപിടിയുമുള്ള ഒരു നരകം അവർക്ക് വേണ്ടി സൃഷ്ടിച്ചു കൊടുക്കുന്നതാണോ നിങ്ങൾ അവർക്ക് ചെയ്തു കൊടുക്കുന്ന പുണ്യം , ഒരുമിച്ച് ഒരു സ്വർഗം നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പണിത് കൊടുക്കാൻ ആവുന്നില്ലെങ്കിൽ, മാന്യമായി പിരിഞ്ഞിട്ട് , അവർക്കായി തനിച്ച് ഒരു സ്വർഗം പണിയുക… അതിലാ കുഞ്ഞുങ്ങൾ എങ്കിലും സ്വസ്ഥമായി വളരട്ടെ , അത് കൊണ്ട് മാത്രം ദയവായി മനുഷ്യരെ ഡിവോഴ്സ് ചെയ്യാൻ അനുവദിക്കൂ ,
Read More » -
ഗ്രാമ വാർത്ത.
വ്യാപാരിക്ക് നേരെ നാടോടികളുടെ ആക്രമണം. തൃപ്രയാറിലെ വർണ്ണ വെഡ്ഡിങ്ങ്സ് ഉടമ കെ.കെ. ബാബുവിന് നേരെയുണ്ടായ നാടോടികളുടെ ആക്രമണത്തിൽ തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷ്ൺ പ്രതിഷേധിച്ചു. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് തൃപ്രയാർ സെന്ററിൽ കടയുടെ മുൻപിൽ വെച്ച് നാടോടികളുടെ ആക്രമണമുണ്ടായത്ത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ഇറങ്ങുന്നവരെ നാടോടി സ്ത്രീകൾ വളഞ്ഞ് പണം ആവശ്യപ്പെട്ട് തടഞ്ഞ് വെച്ചത് കടയുടമ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ബാബുവിനെ ആക്രമിക്കുന്നത് കണ്ട് പിടിച്ച് നീക്കാനെത്തിയ വ്യാപാരികൾക്ക് നേരെയും നാടോടി സ്ത്രീകൾ കല്ലുമായി പാഞ്ഞടുക്കുകയും, കടകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കടകളിലേക്ക് വരുന്നവരെയും, വഴിയാത്രക്കാരേയും തടഞ്ഞ് നിർത്തിയുള്ള പണപ്പിരിവ് പതിവായതിനാൽ ആളുകൾ കടയിലേക്ക് കയറാൻ മടിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരെ പല തവണ വ്യാപരികൾ പഞ്ചായത്തിലും, വലപ്പാട് പോലീസിലും, ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. ആക്രമണങ്ങളും, മോഷണങ്ങളും, പതിവായ സാഹചര്യത്തിൽ നാടോടികളെ ഈ മേഘലയിൽ നിന്ന് ഒഴിപ്പിക്കുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി കൈകൊള്ളണമെന്ന് പോലീസ് അധികൃതരോട് തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Read More » -
ഗ്രാമ വാർത്ത.
സംസ്ഥാനത്തെ മികച്ച ഭൂമിപതിവ് തഹസിൽദാർക്കുള്ള പുരസ്കാരം സി.എസ്. രാജേഷിന്.
തൃശൂർ: സംസ്ഥാന സർക്കാർ റവന്യു വകുപ്പിന്റെ 2024 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ഭൂമി പതിവ് തഹസിൽദാർക്കുള്ള പുരസ്കാരം മുറ്റിച്ചൂർ സ്വദേശി സി.എസ്.രാജേഷിന് ലഭിച്ചു. പടിയം,…
Read More » -
ഗ്രാമ വാർത്ത.
പുതിയ തലമുറ കാർഷികവൃത്തിയിൽ വ്യാപൃതരാകണം:പന്ന്യൻ രവീന്ദ്രൻ പെരിങ്ങോട്ടുകര: കേരളത്തിൻ്റെ ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പിക്കാൻ പുതിയ തലമുറ കാർഷികവൃത്തിയിൽ വ്യാപൃതരാകണമെന്ന് അതുവഴി പുതിയ രാഷ്ട്രീയ സംസക്കാരം വളർത്തിയെടുക്കാമെന്നും സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സി പി ഐ നേതാവായിരുന്ന വി കെ മോഹനൻ കാർഷിക സംസ്കൃതിയുടെ നേത്യത്വത്തിൽ ശ്രീരാമൻചിറ പാടശേഖരത്തിൽ തുടങ്ങിയ കണിവെള്ളരി – തണ്ണി മത്തൻ – പച്ചക്കറി കൃഷി വിത്തിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകകയായി രുന്നു അദ്ദേഹം. മുൻ കൃഷി മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, സി പി ഐ ജില്ലാ അസി: സെക്രട്ടറി ടി ആർ രമേശ് കുമാർ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെപി സന്ദീപ്, ഷീല വിജയകുമാർ, ഷീന പറയങ്ങാട്ടിൽ ,സി പി ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി ആർ മുരളീധരൻ,ജില്ലാ പഞ്ചായത്ത് അംഗം വി എൻ സുർജിത്ത്, താന്ന്യം പഞ്ചായത്ത് പ്രസിഡൻ്റ് ശുഭ സുരേഷ് ,അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ, രതി അനിൽകുമാർ ജ്യോതി രാമൻ, വിൽസൺപുലിക്കോട്ടിൽ, ബാബു വിജയകുമാർ, കെ കെ പ്രദീപ്, പി കെ ശ്രീചി, എ കെ അനിൽകുമാർ, സീന അനിൽകുമാർ എന്നിവർ സംസാരിച്ചു.
Read More » -
ഗ്രാമ വാർത്ത.
അമ്പത്തി എട്ട് സഹപ്രവർത്തകർ യാത്രയായി.
വികാരനിർഭരമായി യാത്രയയപ്പ് സമ്മേളനം.വലപ്പാട് ഉപജില്ല വിദ്യാഭ്യാസ വികസന സമിതിയുടെ യാത്രയയപ്പ് വികാരനിർഭരമായി. ചേറ്റുവ മുതൽ പെരിഞ്ഞനം വരെ നീണ്ടു കിടക്കുന്ന വലപ്പാട് ഉപജില്ലയിലെ അമ്പത്തി എട്ട് അധ്യാപക അനധ്യാപകരാണ് വലപ്പാട്…
Read More » -
ഗ്രാമ വാർത്ത.
വലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതി 2023-24 ഭാഗമായി menstual കപ്പ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ് ഉത്ഘാടനം നടത്തി…
Read More »
പഞ്ചായത്തിലെ 600 സ്ത്രീകൾക് ആണ് ആദ്യ ഘട്ടതിൽ വിതരണം നടത്തുന്നത്…175000രൂപ വിലയിരുത്തുന്നു പദ്ധതി നിർഹിച്ചത്.. പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അദ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റീ ചെയർപേഴ്സൺ മല്ലിക ദേവൻ, ജ്യോതി രവീന്ദ്രൻ, ജനപ്രതിനിധികളായ ഇ.പി അജയ്ഘോഷ, ബി.കെ മണിലാൽ,അനിത കാർത്തികേയൻ, ഫാത്തിമ സലീം, മണി ഉണ്ണികൃഷ്ണൻ, അനിത തൃത്തീപ്കുമാർ,സിജി സുരേഷ്,രശ്മി ഷിജോ,സുപ്രണ്ട് dr നസീമ, dr ഫാത്തിമ, ഹെൽത്ത് ഇൻസ്പെക്ടർ രമേശ്, ആശ പ്രവർത്തകർ, ആരോഗ്യ പ്രവർത്തർ, ഹരിത കർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു…