entenadu
- ഗ്രാമ വാർത്ത.
-
18-ാം വാർഷിക ആഘോഷം കാരുണ്യ പ്രവർത്തനങ്ങളുമായി കൊമ്പൻസ് ഇലക്ട്രോണിക്സ്
തൃപ്രയാർ : 18-ാം വാർഷിക ആഘോഷം കാരുണ്യ പ്രവർത്തനങ്ങളുമായി കൊമ്പൻസ് ഇലക്ട്രോണിക്സ് . 22കാരികിടപ്പു രോഗിയായ പെൺകുട്ടിക്ക് വീൽച്ചെയർ സുഗുണൻ കൊട്ടെക്കാട്ട് കൈമാറി , ശിൽപ ട്രീസ…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക ഈസ്റ്റ് യു.പി സ്കൂളിന്റെ 107 മത് വാർഷിക ആഘോഷവും -രക്ഷാകർത്തൃ ദിനവും യാത്രയപ്പ് സമ്മേളനവും എൻഡോമെന്റ് വിതരണവും
.നാട്ടിക ഈസ്റ്റ് യു.പി സ്കൂളിന്റെ 107 മത് വാർഷിക ആഘോഷവും -രക്ഷാകർത്തൃ ദിനവും യാത്രയപ്പ് സമ്മേളനവും എൻഡോമെന്റ് വിതരണവും സമുചിതമായി ആഘോഷിച്ചു .ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ 2024 -25 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി അനിത പി കെ ബഡ്ജറ്റ് അവതരണം നടത്തി. 311324742 രൂപ വരവും (മുപ്പത്തി ഒന്ന് കോടി പതിമൂന്ന് ലക്ഷത്തി ഇരുപത്തി നാലായിരത്തി എഴുന്നൂറ്റി നാൽപത്തി രണ്ട് ) 291060045 രൂപ ചെലവും ( ഇരുപത്തി ഒൻപത് കോടി പത്ത് ലക്ഷത്തി അറുപതിനായിരത്തി നാൽപത്തഞ്ച് ), 20264697 രൂപ മിച്ചവും ( രണ്ട് കോടി രണ്ട് ലക്ഷത്തി അറുപത്തി നാലായിരത്തി അറുന്നൂറ്റി തൊന്നൂറ്റിഏഴ് ) പ്രതീക്ഷിക്കുന്നതാണ്. ബജറ്റിൽ പാർപ്പിടം, ആരോഗ്യം, ശുചിത്വം എന്നി മേഖലകൾക്ക് മുൻതൂക്കം നൽകുന്നു. പാർപ്പിടമേഖലയ്ക്ക് നാല് കോടി 10 ലക്ഷം രൂപയും, ആരോഗ്യ മേഖലയ്ക്ക് 66 ലക്ഷം രൂപയും ശുചിത്വം മേഖലയിൽ 55 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തുന്നു. കൂടാതെ കാർഷിക മേഖലയിൽ 40 ലക്ഷം രൂപയും, മൃഗസംരക്ഷണ മേഖലയിൽ 28 ലക്ഷം രൂപയും, വയോജന പദ്ധതിക്ക് 33 ലക്ഷം രൂപയും, ശാരീരിക മാനസിക വെല്ലുവിളിയിൽ നേരിടുന്നവർക്കായി 37 ലക്ഷം രൂപയും, വനിതാ ശിശുക്ഷേമ പ്രവർത്തനങ്ങൾക്കായി ആയി 44 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഐ. സജിത യോഗത്തിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംകെ ബാബു, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, വിനയ പ്രസാദ്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, സുമന ജോഷി, ഷൈജ കിഷോർ, പഞ്ചായത്ത് സെക്രട്ടറി ഐ പി പീതാംബരൻ, അക്കൗണ്ടന്റ് ഗോപകുമാർ, പ്ലാൻ ക്ലർക്ക് കെ കെ ബിനു, നിർവഹണ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Read More » -
ഗ്രാമ വാർത്ത.
വർണ്ണപ്പകിട്ട് – 2024 സ്വാഗത സംഘം ഓഫീസ് തുറന്നു
സാമൂഹ്യനീതി വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ, ഫെബ്രുവരി 17, 18, 19 തീയതികളിലായി നടക്കുന്ന വർണ്ണപ്പകിട്ട് – 2024 സംസ്ഥാന ട്രാൻസ്ജെൻ്റർ കലോത്സവത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വാഗത സംഘം…
Read More » -
സാഹിത്യം-കലാ-കായികം
തൃപ്രയാർ ശ്രീരാമ ക്ഷേത്ര പാരമ്പര്യ നിവർത്തക സമിതിയുടെ ശ്രീരാമ സേവാ സുവർണ മുദ്ര പുരസ്കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി മന ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്. തൃപ്രയാർ : തൃപ്രയാർ ശ്രീരാമ ക്ഷേത്ര പാരമ്പര്യ നിവർത്തക സമിതിയുടെ ശ്രീരാമ സേവാ സുവർണ മുദ്ര പുരസ്കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി മന ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സമ്മാനിക്കും. ആറാട്ടുപുഴ പൂരത്തിൽ നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കാണ് പുരസ്കാരം നൽകുന്നത്. 11 -ാം വയസ് മുതൽ ക്ഷേത്ര ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരുന്നു 76 ക്കാരനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി. കഴിഞ്ഞ വർഷം തൃക്കോൽ ശാന്തിയായിരുന്ന പത്മനാഭൻ എമ്പ്രാതിരിക്കായിരുന്നു പുരസ്കാരം. രണ്ടര ഗ്രാം തൂക്കം ശ്രീരാമന്റെ ചിത്രം ആലേഖനം ചെയ്ത സുവർണ മുദ്രയും ഫലകവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 14 ന് തൃപ്രയാറിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം നടത്തുമെന്ന് സ്വാഗത സംഘം ചെയർമാൻ പി.മാധവമേനോൻ, ജനറൽ കൺവീനർ കൃഷ്ണകുമാർ ആമലത്ത് എന്നിവർ അറിയിച്ചു. താന്ന്യം വടക്കുംമുറി ചെമ്മാപ്പിള്ളിയിലാണ് വീട്. പ്രമുഖ ആയൂർ വേദ ഡോക്ടറായ അദ്ദേഹം തോന്നിയക്കാവ്, തിരുവാണിക്കാവ്, മുരിയാംകുളങ്ങര തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ മേൽശാന്തിയായി പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ, ശബരിമല ക്ഷേത്രങ്ങളിൽ മേൽശാന്തിമാരുടെ സഹായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : റിട്ട. അദ്ധ്യാപിക വത്സല അന്തർജനം. അദ്ധ്യാപകനായ രാമദാസ്, ആയൂർവേദ ഡോക്ടറായ കൃഷ്ണദാസ് എന്നിവർ മക്കളാണ്.
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് 2023 -24 ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എം. അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഐ. സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വയോജന ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ വിനിയോഗിച്ച് 50 പേർക്ക് സൗജന്യമായാണ് കട്ടിൽ വിതരണം ചെയ്യുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ എം കെ ബാബു, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ കെ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അംഗൻവാടി അധ്യാപകർ കട്ടിൽ വിതരണത്തിന് നേതൃത്വം നൽകി. തളിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഐ പി പീതാംബരൻ ചടങ്ങിൽ നന്ദി പറഞ്ഞു.
Read More » -
ഗ്രാമ വാർത്ത.
ആറാട്ട് മഹോത്സവത്തോടെ തളിക്കുളം ശ്രീ എരണേഴത്ത് മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി ബി പ്രകാശൻ ശാന്തിയുടെ കർമികത്യത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി സി എസ് ധനേഷ് ശാന്തിമാരായ സഞ്ജയ്, സലീഷ്, പ്രഭീഷ് ജയപ്രകാശൻ സി.എസ് തുടങ്ങിയവർ സഹ കാർമികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് എ ആർ റോഷ് സെക്രട്ടറി ഇ. വി എസ് സ്മിത്ത് ട്രഷറർ ഇ.വി ഷെറി, ഉന്നതാധികാര പ്രസിഡന്റ് ഇ.വി. കെ ശശികുമാർ, ഇ. എസ് ഷൈജു, , പ്രിൻസ് മദൻ തുടങ്ങിയവരും മറ്റു ഭാരവാഹികളും കുടുംബാംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.
Read More » -
ഗ്രാമ വാർത്ത.
ഗ്രാമപ്രദക്ഷിണം ഭക്തിനിർഭരമായി. തളിക്കുളം ഏരണേഴുത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായുള്ള ഗ്രാമപ്രദക്ഷിണം ഭക്തിനിർഭരമായി. രാവിലെ നിർമാല്യദർശനം,കലശാഭിഷേകം,ശ്രീഭൂതബലി എന്നിവക്ക് ശേഷം ഗ്രാമപ്രദക്ഷിണ ചടങ്ങുകൾക്ക് തുടക്കമായി.സി.ബി.പ്രകാശൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിന് ശേഷം ഭഗവതിയുടെ തിടമ്പേറ്റി ക്ഷേത്ര പ്രദക്ഷിണം നടന്നു.തുടർന്ന് പൂത്താലങ്ങളോടെയും,വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ഭഗവതിയുടെ ഗ്രാമപ്രദക്ഷിണത്തിന് തുടക്കമായി.പ്രദക്ഷിണ വഴികളിൽ വീടുകൾക്ക് മുന്നിൽ ഭക്തർ നിലവിളക്കും,നിറപറയും വെച്ച് ഭഗവതിയെ വരവേറ്റു ഗ്രാമപ്രദക്ഷിണത്തിന് ശേഷം വൈകീട്ട് ക്ഷേത്ര നടയ്ക്കൽ പറ നടന്നു.ക്ഷേത്രം ഭരണസമിതി ഭാരവാഹികളായ എ.ആർ.റോഷ്,ഇ.വി.എസ് സ്മിത്ത്,ഇ.എസ്.ഷൈജു,പ്രിൻസ് മദൻ,ഇ.വി.ഷെറി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Read More » -
ഗ്രാമ വാർത്ത.
ഗ്രാമപ്രദക്ഷിണം ഇന്ന്.
ഗ്രാമപ്രദക്ഷിണം ഇന്ന്. തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവം വെള്ളിയാഴ്ച ആഘോഷിക്കും. ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഭഗവതിയുടെ ഗ്രാമപ്രദക്ഷിണം നടക്കും. 8ന് രാത്രി പള്ളിവേട്ട. നിരവധി…
Read More »