entenadu
-
ചരമം
വാടാനപ്പള്ളി :ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ആൽമാവിന് സമീപം നെല്ലിശ്ശേരി വിൻസെന്റിന്റെ മകൻ റിൻസോ (37) ആണ് മരിച്ചത്. സെന്റ് സേവിയേഴ്സ് പള്ളി മുറ്റത്തെ ഷട്ടിൽ കോർട്ടിൽ കളിക്കുന്നതിനിടെ ബുധനാഴ്ച രാത്രി 7.30 ഓടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റിൻസോയും കുടുംബവും കുവൈത്തിലായിരുന്നു. ക്രിസ്മസിനും പള്ളി പെരുന്നാളിലും പങ്കെടുക്കാൻ ഡിസംബർ രണ്ടിനാണ് നാട്ടിൽ വന്നത്. മാതാവ് : കൊച്ചുമേരി ഭാര്യ: ജീതു.മക്കൾ : ഏദംആന്റണി, ഐസമറിയ . സഹോദരൻ :മാർഷൽ.
Read More » -
ഗ്രാമ വാർത്ത.
പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ക്ഷേത്രത്തിലെത്തി ദർശനം നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രദർശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു. ഇപ്പോൾ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് നടത്തി..
Read More » -
ചരമം
വാടാനപ്പള്ളി: ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചിലങ്കാ ബീച്ചിൽ താമസിക്കുന്ന നമ്പിപ്പരീച്ചി ജ്യോതി പ്രകാശ്(50) ആണ് മരിച്ചത്. ഫ്രീലാൻ്റ് ഫോട്ടോഗ്രാഫറാണ് .രാവിലെ 6.30 യോടെയാണ് അപകടം. വാടാനപ്പള്ളി സെന്ററിന് തെക്ക് രാഘവ മേനോൻ റോഡിൽ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ പാചക വാതക സിലിണ്ടർ കയറ്റി പോയിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
ഗ്രാമ വാർത്ത.
നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാചരണവും മഹോത്സവത്തോടുമനുബന്ധിച്ച് പൊങ്കാല നടത്തി.
Read More »
രാവിലെ മഹാഗണപതി ഹോമം, പൊങ്കാലയിടൽ, പൊങ്കാല സമർപ്പണം, വൈകീട്ട് ദീപാരാധന എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി എൻ.എസ് ജോഷി മുഖ്യകാർമ്മികനായി. ക്ഷേത്രം പ്രസിഡൻ്റ് ഇ.കെ സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ ഇ.എൻ.ടി സ്നിതീഷ്, ജോ. സെക്രട്ടറി ഇ.എൻ പ്രദീപ്കുമാർ, രാജു ഇയ്യാനി, തിലകൻ ഞായക്കാട്ട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.നിരവധി ഭക്തർ പൊങ്കാലയിടൽ ചടങ്ങിനെത്തിയിരുന്നു. ജനുവരി 16 ചൊവ്വാഴ്ച്ച വൈകീട്ട് ക്ഷേത്ര മഹോത്സവത്തിന് കൊടിയേറും.ജനുവരി 21നാണ് ഉത്സവം.ജനുവരി 22 ആറാട്ടോടെ ക്ഷേത്ര മഹോത്സവത്തിന് കൊടിയിറങ്ങും. -
ഗ്രാമ വാർത്ത.
എക്സ് ഗൾഫാർ സൗഹൃദ കൂട്ടായ്മയുടെ 4-ാം മത് കുടുംബ സംഗമം പൈനൂരിൽ ഒത്തുചേർന്നു.
എക്സ് ഗൾഫാർ കൂട്ടായ്മയിലെ വനിതകൾ ചേർന്ന് കേക്ക് മുറിച്ച് 4-)o മത് സൗഹൃദ കൂട്ടായ്മ പരിപാടി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻ്റ് സന്തോഷ് മാടക്കായി അദ്ധ്യക്ഷത വഹിച്ചു.…
Read More » -
ഗ്രാമ വാർത്ത.
പ്രധാനമന്ത്രി നരേന്ദ്രമോദി ത്യപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദി ത്യപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തും. തൃപ്രയാർ: ബുധനാഴ്ച ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ത്യപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ 10.50 മുതൽ 11.50 വരെയാണ്…
Read More » -
ഗ്രാമ വാർത്ത.
വലപ്പാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 18ലെ 92നമ്പർ അംഗൻവാടിക് തറകല്ലിട്ടു…
Read More »
നാട്ടിക നിയോജക മണ്ഡലം mla ശ്രീ cc മുകുന്ദൻ നിർമാണോത്ഘാടനം നിർവഹിച്ചു..mla ആസ്തി വികസന ഫണ്ടിൽ നിന്നും 25ലക്ഷം രൂപ അനുവദിച്ചിട്ടാണ് അംഗനവാടി നിർമിക്കുന്നത്… ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ക്ഷേമ കാര്യാ ചെയർപേഴ്സൻ മല്ലിക ദേവൻ, വൈസ് പ്രസിഡന്റ് vr ജിത്ത്, ജ്യോതി രവീന്ദ്രൻ, kk പ്രഹർഷൻ, ep അജയഘോഷ, ka വിജയൻ, അനിത തൃത്തീപ്കുമാർ, രശ്മി ഷിജോ, സിജി സുരേഷ്, അസിസ്റ്റന്റ് സെക്രട്ടറി വേണുഗോപാൽ, icds സൂപ്പർവൈസർ ഷീനത്, pwd എഞ്ചിനീയർ മഞ്ജുഷ, almc അംഗങ്ങൾ, അംഗനവാടി ജീവനക്കാർ mgregs പ്രവർത്തകർ,പൊതുപ്രവർത്തകർ പങ്കെടുത്തു..വാഴപുള്ളി പുരുഷോത്തമൻ എന്നവരാണ് അംഗൻവാടി നിർമിക്കുന്നതിനു സൗജന്യമായി സ്ഥലം വിട്ട് നൽകിയത്…വലപ്പാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 18ലെ 92നമ്പർ അംഗൻവാടിക് തറകല്ലിട്ടു… നാട്ടിക നിയോജക മണ്ഡലം mla ശ്രീ cc മുകുന്ദൻ നിർമാണോത്ഘാടനം നിർവഹിച്ചു..mla ആസ്തി വികസന ഫണ്ടിൽ നിന്നും 25ലക്ഷം രൂപ അനുവദിച്ചിട്ടാണ് അംഗനവാടി നിർമിക്കുന്നത്… ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ക്ഷേമ കാര്യാ ചെയർപേഴ്സൻ മല്ലിക ദേവൻ, വൈസ് പ്രസിഡന്റ് vr ജിത്ത്, ജ്യോതി രവീന്ദ്രൻ, kk പ്രഹർഷൻ, ep അജയഘോഷ, ka വിജയൻ, അനിത തൃത്തീപ്കുമാർ, രശ്മി ഷിജോ, സിജി സുരേഷ്, അസിസ്റ്റന്റ് സെക്രട്ടറി വേണുഗോപാൽ, icds സൂപ്പർവൈസർ ഷീനത്, pwd എഞ്ചിനീയർ മഞ്ജുഷ, almc അംഗങ്ങൾ, അംഗനവാടി ജീവനക്കാർ mgregs പ്രവർത്തകർ,പൊതുപ്രവർത്തകർ പങ്കെടുത്തു..വാഴപുള്ളി പുരുഷോത്തമൻ എന്നവരാണ് അംഗൻവാടി നിർമിക്കുന്നതിനു സൗജന്യമായി സ്ഥലം വിട്ട് നൽകിയത്… -
ഗ്രാമ വാർത്ത.
ചീഫ് മിനിസ്റ്റേഴ്സ്സ് പ്രതിഭ പുരസ്കാരം. നാട്ടിക ശ്രീ നാരായണ കോളേജ് രണ്ടാം വർഷ മലയാള ബിരുദാനന്തര ബിരുദ വിദ്യാർത്ഥി.നിധിൻദാസ് അർഹനായി .
ചീഫ് മിനിസ്റ്റേഴ്സ്സ് പ്രതിഭ പുരസ്കാരം. നാട്ടിക ശ്രീ നാരായണ കോളേജ് രണ്ടാം വർഷ മലയാള ബിരുദാനന്തര ബിരുദ വിദ്യാർത്ഥി.നിധിൻദാസ് അർഹനായി . ചീഫ് മിനിസ്റ്റേഴ്സ്സ് പ്രതിഭ പുരസ്കാരം.…
Read More » -
ഗ്രാമ വാർത്ത.
കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. തളിക്കുളം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി…
Read More » -
ഗ്രാമ വാർത്ത.
വലപ്പാട് ഗ്രാമപഞ്ചായത്ത് 2023 -24 സാമ്പത്തിക വർഷത്തെ ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു വലപ്പാട് ഏങ്ങൂർ ഹാളിൽ വച്ച് നടന്ന പരിപാടി വൈസ് പ്രസിഡണ്ട് ശ്രീ വി ആർ ജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ.പി അജയഘോഷ് അധ്യക്ഷത വഹിച്ചു.
Read More »
മെമ്പർമാരായ രശ്മി ഷിജോ, സിജി മണി കൃഷ്ണൻ, പ്രഹർഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെമ്പർ വൈശാഖ് ചടങ്ങിന് സ്വാഗതവും
ഐസിഡിഎസ് സൂപ്പർവൈസർ ഷീനത്ത് നന്ദിയും പറഞ്ഞു. വലപ്പാട് ഗ്രാമപഞ്ചായത്തിലെ 36 അംഗണവാടികളിൽ നിന്നുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ ഫാൻസി ഡ്രസ്സ് എന്നിവയിൽ 150 കുട്ടികൾ പങ്കെടുത്തു.വലപ്പാട് ഗ്രാമപഞ്ചായത്ത് 2023 -24 സാമ്പത്തിക വർഷത്തെ ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു വലപ്പാട് ഏങ്ങൂർ ഹാളിൽ വച്ച് നടന്ന പരിപാടി വൈസ് പ്രസിഡണ്ട് ശ്രീ വി ആർ ജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ.പി അജയഘോഷ് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ രശ്മി ഷിജോ, സിജി മണി കൃഷ്ണൻ, പ്രഹർഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെമ്പർ വൈശാഖ് ചടങ്ങിന് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ ഷീനത്ത് നന്ദിയും പറഞ്ഞു. വലപ്പാട് ഗ്രാമപഞ്ചായത്തിലെ 36 അംഗണവാടികളിൽ നിന്നുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ ഫാൻസി ഡ്രസ്സ് എന്നിവയിൽ 150 കുട്ടികൾ പങ്കെടുത്തു.