entenadu
-
ഗ്രാമ വാർത്ത.
തൃശ്ശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം
യു പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടി ദേവാംഗന ധനേഷ് (പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ )
Read More » -
ഗ്രാമ വാർത്ത.
നാട്ടിക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഏകാദശിയോടനുബന്ധിച്ച് വിപണന മേള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർ പേഴ്സൺ കമലം ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദ്രീപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. കെ സന്തോഷ്, സി.എസ് മണികണ്ഠൻ, ഐഷാബി ജബാർ, നിഖിത പി രാധാകൃഷ്ണൻ, സുരേഷ് ഈയ്യാനി, കെ.ആർ ദാസൻ, റസീന ഖാലിദ്, വൈസ് ചെയർ പേഴ്സൺ രാജി രഞ്ചൻ, ME കൺവീനർ രമ്യ KS, BC സിമി, പഞ്ചായത്ത് സെക്രട്ടറി നിനിത, അസി: സെക്രട്ടറി പ്രീത, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു
Read More » -
ഗ്രാമ വാർത്ത.
തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ഏകാദശിക്കു മുന്നോടിയായി വെള്ളിയാഴ്ച ദശമി വേലയും വിളക്കും ആഘോഷിക്കും..
തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിൽ ഏകാദശിക്കു മുന്നോടിയായി വെള്ളിയാഴ്ച ദശമി വേലയും വിളക്കും ആഘോഷിക്കും. രാവിലെ 9 ന് ഏകാദശി സംഗീതോത്സവത്തിന് സമാപനം കുറിച്ച് ത്യാഗരാജ പഞ്ചരത്ന…
Read More » - സാഹിത്യം-കലാ-കായികം
-
ഗ്രാമ വാർത്ത.
ധീരതയോടെയുള്ള രക്ഷാപ്രവർത്തനത്തിന് അഭിനന്ദനങ്ങൾ.. മുറ്റിച്ചൂർ: അയ്യപ്പ ക്ഷേത്രക്കുളത്തിൽ വീണ പുത്തൻപീടിക സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ആഷിക്കിനെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച അന്തിക്കാട് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ദേവാനന്ദിന് അഭിനന്ദനം. മുറ്റിച്ചൂർ കാരയിൽ ബിജോയുടെ മകൻ 13കാരനായ ദേവാനന്ദാണ് സുഹൃത്തായ ആഷിക്കിനെ രക്ഷിച്ചത്. കാഞ്ഞിരത്തിങ്കൽ ഹേമന്ദിന്റെ മകനാണ് ആഷിക്ക്. ഫുട്ബോൾ കളി കഴിഞ്ഞ് വരുമ്പോൾ ചെളിയായ കാൽ കഴുകാൻ കുളത്തിലേയ്ക്ക് ഇറങ്ങിയപ്പോൾ കാൽതെറ്റി ക്ഷേത്രക്കുളത്തിലേക്ക് വീഴുകയായിരുന്നു ആഷിക്ക്. ആഷിക്ക് മുങ്ങി താഴുന്നത് കണ്ടതോടെ ദേവാനന്ദ് കുളത്തിലേക്ക് ചാടി ആഷിക്കിനെ കരയിലേക്ക് വലിച്ചുകയറ്റി. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. സംഭവമറിഞ്ഞതോടെ ദേവാനന്ദിനെ അഭിനന്ദിക്കാൻ നാട്ടുകാർ എത്തി. ഈയിടെയാണ് ദേവാനന്ദ് നീന്തൽ പഠിച്ചത്. ക്ഷേത്ര കമ്മിറ്റിയും ദേവാനന്ദിനെ അഭിനന്ദിച്ചു..
Read More » -
ഗ്രാമ വാർത്ത.
*അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം.* വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്… അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക. അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക…. സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക. നടന്നു പോകാവുന്ന ദൂരം, റോഡിൻ്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്. സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്…. യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം…❗
Read More » -
ഗ്രാമ വാർത്ത.
പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ശനിയാഴ്ച ആഘോഷിക്കും.
പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ശനിയാഴ്ച ആഘോഷിക്കും. രാവിലെ എട്ടിന് നടക്കുന്ന ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചാരിമേളം അകമ്പടിയാകും. 12.30-ന് കിഴക്കേ നടപ്പുരയിൽ സ്പെഷ്യൽ നാഗസ്വരക്കച്ചേരിയുണ്ടാകും.…
Read More » -
ഗ്രാമ വാർത്ത.
നവകേരള സദസ്സ് പൊളിക്കാൻ പൊലീസ് ശ്രമിച്ചു എന്ന നാട്ടിക എം എൽ എ സി സി മുകുന്ദൻ്റെ പരസ്യ അഭിപ്രായപ്രകടനം അനുചിതമായതായതായി എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ. നാട്ടിക: നവകേരള സദസ്സ് പൊളിക്കാൻ പൊലീസ് ശ്രമിച്ചു എന്ന നാട്ടിക എം എൽ എ സി സി മുകുന്ദൻ്റെ പരസ്യ അഭിപ്രായപ്രകടനം അനുചിതമായതായതായി എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ. നാട്ടിക മണ്ഡലം നവകേരള സദസ്സ് സ്വീകരണ വേദിയിൽ എം എൽ എ ഇങ്ങനെ പറയരുതായിരുന്നു. എന്തെങ്കിലും പരാതി പൊലീസിനെ കുറിച്ചുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയോട് നേരിട്ട് പറയാമായിരുന്നു. സദസ്സിൻ്റെ വേദിയിൽ ഇങ്ങനെ പറഞ്ഞത് തെറ്റായ പ്രചരണങ്ങൾക്ക് ഇടനൽകി.നവകേരള സദസ്സ് സർക്കാർ പരിപാടിയായതിനാൽ അത് വിജയിപ്പിക്കുക എന്ന ഔദ്യോതിക ചുമതലയാണ് പൊലീസ് നിർവ്വഹിച്ചത്. മറിച്ചുള്ള അഭിപ്രായപ്രകടനം ശെരിയല്ല എന്നും കെ വി അബ്ദുൾഖാദർ അറിയിച്ചു
Read More » - സാഹിത്യം-കലാ-കായികം
-
ഗ്രാമ വാർത്ത.
.ഒരു കുടുംബത്തിനും കൂടി കൈത്ത ങ്ങായിSN Trust HSS ലെ N SS unit
.ഒരു കുടുംബത്തിനും കൂടി കൈത്ത ങ്ങായിSN Trust HSS ലെ N SS unitപൂർവ്വ വിദ്യാർത്ഥിയുടെ ജപ്തി നടപടികൾ ഒഴിവാക്കാൻ ബിരിയാണി ചലഞ്ചിലൂടെയും കലോത്സവ ഫുഡ്സ്റ്റാളിലൂടെയും സമാഹരിച്ച…
Read More »