entenadu
-
ഗ്രാമ വാർത്ത.
വലപ്പാട് ഉപജില്ലാ കേരള സ്കൂൾ കലോത്സവം വേദിയിൽ പതാക ഉയർന്നു.
തൃപ്രയാർ : വലപ്പാട് ഉപ ജില്ല കേരള സ്കൂൾ കലോത്സവങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് കലോത്സവേദിയിൽ പതാക ഉയർന്നു. നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജിനി…
Read More » -
ഗ്രാമ വാർത്ത.
ആൻസി സോജന് സ്വീകരണം നൽകി
തൃപ്രയാർ: ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജബിൽ വെള്ളിമെഡൽ നേടിയ ആൻസി സോജന് തൃപ്രയാർ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സ്വീകരണം നൽകി. ടി എൻ പ്രതാപൻ എംപി…
Read More » -
ചരമം
കാറും സ്കൂട്ടവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
കാഞ്ഞാണി: കാറും സ്കൂട്ടവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അന്തിക്കാട് ആൽ സെൻ്ററിന് കിഴക്ക് ഐക്കാരത്ത് സുരേഷ് മകൻ നിതിൻ (33) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 9…
Read More » -
ഗ്രാമ വാർത്ത.
നവീകരണം പൂർത്തിയായ വലപ്പാട് സെൻറ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൻറെ ആശിർവാദകർമ്മം 26ന് ഞായറാഴ്ച
തൃപ്രയാർ : നവീകരണം പൂർത്തിയായ വലപ്പാട് സെൻറ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൻറെ ആശിർവാദകർമ്മം 26ന് ഞായറാഴ്ച നടക്കുമെന്ന് വികാരി ഫാ. ബാബു അപ്പാടൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3.30ന്…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഒമ്പതാം വാർഡ് വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അഖിലകേരള ധീവരസഭ തളിക്കുളം സൗത്ത് കരയോഗവും, ഒമ്പതാം വാർഡ് വയോജന ക്ലബ്ബും സംയുക്തമായി സിതാറാം ആയുർവേദ റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. വാർഡിലെ മുതിർന്ന പൗരൻമാരുടെ ആരോഗ്യ സുരക്ഷക്ക് മുൻഗണന നൽകി അവരുടെ ആരോഗ്യത്തോടു കൂടിയുള്ള സുഖകരമായ ജീവിതത്തിന് പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.കെ.ബാബു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ എ.എം മെഹബൂബ് ആമുഖ പ്രസംഗം നടത്തി. ചടങ്ങിന് ധീവരസഭ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ടി.വി. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. സിതാറാം ആയുർവ്വേദ മാനേജർ സുബ്രഹ്മണ്യൻ വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിൽ ആയുർവ്വേദയുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ് നടത്തി. ധീവരസഭ സൗത്ത് കരയോഗം പ്രസിഡന്റ് കെ.ജി. ഗോപി , ജാഗ്രതാ സമിതി ഫെസിലിറ്റേറ്റർ അനിഷ,ഒമ്പതാം വാർഡ് വികസന സമിതിയംഗം എ.എ.അൻസാർ , വയോജന ക്ലബ്ബ് പ്രസിഡന്റ് വി.വി. ഷൺമുഖൻ, അനിരുദ്ധൻ കുട്ടം പറമ്പത്ത്, ആശാവർക്കർ ഷീല ബാബു, അങ്കണവാടി വർക്കർമാരായ ഉഷ, അഖില, കുടുംബശ്രീ എ.ഡി.എസ് അംഗങ്ങളായ ഷീജ പ്രകാശൻ ,ഗിരിജ, മെഹറുന്നിസ എന്നിവർ നേതൃത്വം നൽകി. ഡോക്ടർ:ഷിബിന, ഡോ: ഗായത്രി , ഡോ: ജോബി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Read More » -
ഗ്രാമ വാർത്ത.
തൃപ്രയാർ: ഏഷ്യൻ ഗെയിംസിൽ വെളളി മെഡൽ നേടിയ ആൻസി സോജന് ജന്മനാടിന്റെ അനുമോദനം .
നാട്ടിക പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വർണ്ണോജ്ജലമായ സ്വീകരണവും അനുമോദനവുമാണ് നൽകിയതു്. നാട്ടിക ശ്രീനാരായണ ഹാളിൽ നടന്ന അനുമോദന സമ്മേളനം അർജുന അവാർഡ് ജേതാവ് സിറിൾ സി.…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക ബ്ലോക്ക് കോൺഗ്രസ്. കമ്മിറ്റിയുടെ ഏകദിന ശിൽപശാല രണഭേരി തിങ്കളാഴ്ച ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. പി.എൽ. ജോമി, സുധ മേനോൻ , അഡ്വ. പി.കെ.അബ്ദുൾ റഷീദ്, അഡ്വ.എ.വി. വാമൻ കുമാർ , ഡോ.പി. സരിൻ , കെ.എസ്. ഹരിഹരൻ എന്നിവർ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് പി.ഐ.ഷൗക്കത്തലി, ഡയറക്ടർ അനിൽ പുളിക്കൽ, കെ. ദിലീപ് കുമാർ , വി.ആർ. വിജയൻ, നൗഷാദ് ആറ്റുപറമ്പത്ത് എന്നിവർ പങ്കെടുത്തു.
Read More » -
ഗ്രാമ വാർത്ത.
തൃപ്രയാർ: വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം 27, 28, 29, 30 തീയതികളിൽ നാട്ടി ക എസ് .എൻ . ട്രസ്റ്റ് സ്കൂൾ കേന്ദ്രീകരിച്ച് നടക്കും. ജനറൽ മത്സരങ്ങൾക്കു പുറമേ അറബി കലോത്സവവും സംസ്കൃതോത്സവവും വിവിധ വേദികളിൽ നടക്കും. നാട്ടിക പ്രധാന വേദിയടക്കം 16 വേദികളിലായാണ് മത്സരം നടക്കുന്നത്. പെരിഞ്ഞനം, കൈപ്പമംഗലം, എടതിരുത്തി ,വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി,എങ്ങണ്ടിയൂർ പഞ്ചായത്തുകളിലെ 96 വിദ്യാലയങ്ങളിൽ നിന്ന് 7160 വിദ്യാർത്ഥികൾ പങ്കെടുക്കുo. ഗസ്റ്റാൾട്ട് അക്കാദമി, മേൽ തൃക്കോവിൽ ക്ഷേത്രഹാൾ, തൃപ്രയാർ എസ് .എൻ .ഡി .എൽ പി . എസ് , എസ്. എൻ .ഹാൾ നാട്ടിക, തൃപ്രയാർ സെഞ്ചുറി പ്ലാസ, നാട്ടിക ലൈബ്രറി ഹാൾ, തൃപ്രയാർ എ .യു .പി .എസ് , തൃപ്രയാർ എസ് വി യു പി എസ് , മറ്റു കലോത്സവവേദികൾ .
ഇത്തവണ കലോത്സവ പ്രചരണാർത്ഥം പരമാവധി കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ ഒരുക്കം’ എന്ന പേരിൽകുട്ടികൾക്ക് റീൽസ് മത്സരം സഘടിപ്പിച്ചു.ഈ പ്രവർത്തനങ്ങൾ കലോത്സവത്തിന് എല്ലാ…
Read More » -
ഗ്രാമ വാർത്ത.
സബ്സിഡി സാധനങ്ങൾ കിട്ടാനില്ല
മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ വീട്ടമ്മമാർ മാവേലിസ്റ്റോറിലേക്ക് മാർച്ച് നടത്തിമഹിളാ കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റി ആണ് വലപ്പാട് മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് ഉത്ഘാടനം ചെയ്തു മണ്ഡലം…
Read More » -
ഗ്രാമ വാർത്ത.
അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കുന്നതിനായി ഹിമാചൽ പ്രദേശിലെ സിർ മൂർ ജില്ലയിൽ നിന്നുള്ള പ്രതിനിധി സംഘം വലപ്പാട് ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള പഠനസംഘമാണ് കിലയുടെ സഹകരണത്തോടെ സന്ദർശനം നടത്തിയത്. വിവിധ മേഖലകളിലെ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്,സ്റ്റാന്ഡിങ് ക മ്മിറ്റീ…
Read More »