entenadu
-
ഗ്രാമ വാർത്ത.
യുവജന കമ്മീഷന് തൃശ്ശൂര്‍ ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു
സംസ്ഥാന യുവജന കമ്മീഷന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി തൃശ്ശൂര്‍ ജില്ല ജാഗ്രതാ സഭ രൂപീകരിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്കരിക്കുക, ലഹരിയില്‍…
Read More » -
ഗ്രാമ വാർത്ത.
25 വർഷത്തിന് ശേഷം പുറത്തിറക്കി;ഒറ്റക്കൊമ്പൻ്റെ ആക്രമണത്തിൽ ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാൻ കൊല്ലപ്പെട്ടു
കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിലാണ് രണ്ടാം പാപ്പാൻ എ.ആർ.രതീഷ് മരിച്ചത്. ആന കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു* ആക്രമണത്തെ തുടർന്ന് പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തൃശൂർ:…
Read More » -
സാഹിത്യം-കലാ-കായികം
രാഗഹാരം
ദേവരാഗം – ഇനിയാരു ചൊല്ലുംഇനിയാരു കേൾക്കുംഇതൾ വിടരുന്നാപ്രണയകാര്യം ഇനിയാരു പാടുംആരതിൽ ലയിക്കുംഇളംമലർപോലാപ്രണയകാവ്യം ഇളംചിരി പോലെമെല്ലെ വിടരുന്നനറുനിലാവിന്റെമൃദുലസ്പർശം ഇമയടക്കാതെകൗതുകം കാണുന്നകമനീയകാന്തിനിറനടനം മിഴിപൂട്ടി നില്ക്കെമധുമഴധൂളിപോലെ മുഖത്തേൽക്കുംകുളിർമധുരം നുരനുരഞ്ഞെത്തുംനവ്യാനുഭൂതിതൻപുളകങ്ങളേകു-മാ ദേവരാഗം ഇനിയാരു…
Read More » - ഗ്രാമ വാർത്ത.
-
Uncategorized
സി എസ് എം സെൻട്രൽ സ്കൂളിൽ “ടുഗെതർ ഫോർ തൃശ്ശൂർ” ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തി
ഇടശ്ശേരി: “ടുഗെതർ ഫോർ തൃശ്ശൂർ” എന്ന പദ്ധതിയുടെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തിലെ പതിനഞ്ച് അതിദരിദ്ര കുടുംബങ്ങൾക്ക് കൈത്താങ്ങായി സി എസ് എം സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച…
Read More » -
ഗ്രാമ വാർത്ത.
വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് കേരളത്തെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിൻ്റെ ജനദ്രോഹ നടപടിക്കെതിരെ NDA നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം KSEB ഓഫീസിലേക്ക് പ്രകടനവും പ്രതിഷേധ ധർണ്ണയും നടത്തി..
BDJS ജില്ലാ പ്രസിഡൻ്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ ധർണ്ണ ഉത്ഘാനം ചെയ്തു.. BJP മണ്ഡലം പ്രസിഡൻ്റ് E. P. ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ജനറൽ സെക്രട്ടറി…
Read More » -
ഗ്രാമ വാർത്ത.
വെള്ളക്കെട്ടിന് പരിഹാരവുമായി ജില്ലാ കളക്ടര്‍ മഴയെത്തുടര്‍ന്ന് തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പൂങ്കുന്നം, അയ്യന്തോള്‍, പുതൂര്‍ക്കര പ്രദേശങ്ങളിലെ തോടുകളിലും ചാലുകളിലുമുണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ നിര്‍ദ്ദേശം. ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തിലാണ് നിര്‍ദ്ദേശം. വീടുകളില്‍ വെള്ളം കയറിയ സാഹചര്യത്തിലും തോടുകളില്‍ നിന്നും വെള്ളം കവിഞ്ഞൊഴുകി റോഡിലും വെള്ളം കെട്ടിക്കിടന്ന് ഗതാഗത തടസ്സമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പരിഹാരത്തിന് കളക്ടര്‍ നിര്‍ദ്ദേശിച്ചത്. ചാലുകളിലേയും തോടുകളിലേയും ചണ്ടി നീക്കും. ചേറ്റുപുഴ ഭാഗത്തെ ചാലുകളിലെ കുളവാഴ, ചണ്ടി, കരിവാരി നീക്കം ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാനാണ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം. ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എന്നിവരും ഇറിഗേഷന്‍, കെ.എല്‍.ഡി.സി ഉദ്യോഗസ്ഥരും വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പുഴക്കല്‍ മുതല്‍ ഏന്മാവ് വരെ നാളെ (നവംബര്‍ 8 ) രാവിലെ മുതല്‍ പരിശോധന നടത്തും. വെള്ളക്കെട്ടുണ്ടാകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയും അതിന് പരിഹാര മാര്‍ഗങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് മുമ്പാകെ പരിശോധന സംഘം സമര്‍പ്പിക്കുകയും ചെയ്യും. നവംബര്‍ 10 ന് ഡിഡിഎം കൂടാനും തീരുമാനിച്ചു. പാടശേഖരങ്ങളിലേക്കും ചുറ്റുപാടുകളിലേക്കും സാഹചര്യം കണക്കിലെടുത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു അനുയോജ്യമായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുക. ഇന്ന് (നവംബര്‍ 7) വൈകീട്ട് തുടങ്ങിയ പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും മേജര്‍ ഇറിഗേഷന്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്കി. ജില്ലാ കളക്ടര്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ക്ക് വേഗത കൂട്ടി. പി. ബാലചന്ദ്രന് എംഎല്‍എയും ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം വെള്ളക്കെട്ട് പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഒഴുക്കിന് തടസ്സമായ കുളവാഴയും മറ്റും നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ പുല്ലഴി, ചേറ്റുപുഴ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ റെജില്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.
Read More » -
ഗ്രാമ വാർത്ത.
റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം തുടങ്ങി റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്കും വൊക്കേഷണല്‍ എക്സ്പോയ്ക്കും ഇരിങ്ങാലക്കുടയില്‍ തുടക്കമായി. നഗരത്തിലെ വിവിധ സ്കൂളുകളില്‍ തയ്യാറാക്കിയ അഞ്ചു വേദികളിലായാണ് ശാസ്ത്രോത്സവം നടക്കുന്നത്. ടി.എന്‍ പ്രതാപന് എംപി മേള ഉദ്ഘാടനം ചെയ്തു. സനീഷ്കുമാര് ജോസഫ് എംഎല്‍എ വൊക്കേഷണല്‍ എക്സ്പോ ഉദ്ഘാടനം നിര്‍വഹിച്ചു. ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. ജിഷ ജോബി, അംബിക പള്ളിപ്പുറത്ത്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷാജിമോന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാബു മഹേശ്വരി പ്രസാദ്, തൃശ്ശൂര്‍ മേഖലാ വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ പി. നവീന, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ഡി. ശ്രീജ, ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ വി.എം കരീം, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ എന്‍.കെ. രമേഷ്, കൈറ്റ് ജില്ലാ ഐ.ടി കോര്‍ഡിനേറ്റര്‍ എം. അഷ്റഫ്, സ്കൂള്‍ പിടിഎ പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നാളെ (നവംബര്‍ 8) വൈകീട്ട് 5 ന് വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാബാലന്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
Read More » -
ഗ്രാമ വാർത്ത.
തൃശ്ശൂർ,ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ നൂതന സംരംഭമായ ബോധവത്കരണ ക്യാമ്പയിൻ “ചായ പീടിക -ആരോഗ്യപട്ടണത്തിലെ ചായക്കഥ” യുടെ ലോഗോ പ്രകാശനം ബഹു. തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീ. കൃഷ്ണ തേജ IAS നിർവഹിച്ചു. തൃശൂർ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സജീവ്കുമാർ പി, ജില്ലാ എജുക്കേഷൻ &മാസ്സ് മീഡിയ ഓഫീസർ ശ്രീ.സന്തോഷ്കുമാർ,ജില്ലാ കോർഡിനേറ്റർ ഇൻ ചാർജ്ജ് (എൻ യു എച്ച് എം ) ശ്രീമതി സിസി പോൾ , ആരോഗ്യകേരളം കൺസൾട്ടന്റ് (ഡി &സി ) ശ്രീമതി ഡാനി പ്രിയൻ,തൃശൂർ എൻ യു എച്ച് എം- എൽ എച്ച് വി ശ്രീമതി മോഹനവല്ലി, അക്കൗണ്ടന്റ് ശ്രീമതി ഹണി എന്നിവർ സന്നിഹിതരായിരുന്നു. വിവിധ ആരോഗ്യ ബോധവത്കരണ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ജില്ലയിലെ മുഴുവൻ നഗരസഭകൾ -നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തും. ആകർഷണീയമായ രീതിയിലൂടെ ആരോഗ്യ സന്ദേശങ്ങൾ ജങ്ങളിലേക്കെത്തിക്കുകയാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.തദ്ദേശിയമായി ആവശ്യമായ വിഷയങ്ങളായിരിക്കും ക്യാമ്പയിനിലൂടെ ബോധവത്കരണത്തിനായി ഓരോ നഗരസഭയിലും തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തിൽ ഓരോ നഗരസഭയിലും ഒരു ദിവസം വൈകീട്ട് 4 മണി മുതൽ 7 മണിവരെ പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിച്ചു പരിപാടി സംഘടിപ്പിക്കും.ആരോഗ്യത്തിലേക്കൊരു ചുവട് എന്ന പേരിൽ സായാഹ്ന നടത്തത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ, നാടമുറിച്ചുള്ള ഉദ്ഘാടനം, ആരോഗ്യസംഭാഷണം, ബോധവത്കരണ ലഘു നാടകം, ബി എം ഐ ചെക്കിങ് -ഡയറ്റ് കൗൺസിലിങ്, ആരോഗ്യ പരിശോധനകൾ, പോഷകാഹാര പ്രദർശനം, ആരോഗ്യസന്ദേശങ്ങളടങ്ങിയ കളികൾ, പ്രദേശവാസികളുടെ കൾച്ചറൽ ഫെസ്റ്റ്,ഔഷധസസ്യ വിതരണം,മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിക്കും. ക്യാമ്പയിനിൽ പങ്കെടുക്കുന്നവർക്ക് പ്രകൃതിദത്തമായ ചായകളും, പോഷക ഇലയടയും രുചിക്കാം. ക്യാമ്പയിനിന്റെ പ്രഥമ പരിപാടി 10.11.2023ന് വൈകിട്ട് 4 മണി മുതൽ 7 മണി വരെ കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിൽ വരുന്ന നഗരകുടുംബരോഗ്യകേന്ദ്രംആനാപുഴ കേന്ദ്രീകരിച്ചു നടക്കും.ബഹു കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവഹിക്കും. തൃശൂർ ദേശീയ നഗര ആരോഗ്യ ദൗത്യം,ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ), കൊടുങ്ങല്ലൂർ നഗരസഭ, നഗര കുടുംബരോഗ്യകേന്ദ്രം ആനാപ്പുഴ, ഐ സി ഡി എസ്, കുടുംബശ്രീ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
Read More » -
ഗ്രാമ വാർത്ത.
വനിതാ പഞ്ചായത്ത് അംഗങ്ങള്‍ ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
Read More »
ഒരുമനയൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ കുടിവെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വനിതാ പഞ്ചായത്ത് അംഗങ്ങള്‍ ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഒമ്പതാം വാര്‍ഡ് മെമ്പര്‍ ബിന്ദു ചന്ദ്രന്, പത്താം വാര്‍ഡ് മെമ്പര്‍ കെ.എച്ച്. കയ്യുമ്മു എന്നിവരാണ് രാവിലെ മുതല്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ മേഖലയില്‍ കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണെന്ന് ഇരുവരും പറഞ്ഞു. ദേശീയപാത നിര്‍മ്മാണത്തിന് വേണ്ടി കുഴിയെടുക്കുമ്പോള്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് പതിവാണ്. പൈപ്പ് ശരിയാക്കുന്നത് വരെ മേഖലയില്‍ കുടിവെള്ള വിതരണം തടസ്സപ്പെടും. കായലുകളും തോടുകളും നിറഞ്ഞ ഈ മേഖലയില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മാത്രമാണ് ഏക ആശ്രയം. വാട്ടര്‍ അതോറിറ്റി കരാറുകാര്‍ സ്ഥലത്തെത്തി പൈപ്പ് ശരിയാക്കുമ്പോഴേക്കും അടുത്ത സ്ഥലത്ത് വീണ്ടും പൊട്ടും. റോഡ് നിര്‍മ്മാണ കരാറുകാര്‍ കൃത്യമായി പണം നല്കാത്തതിനാല് വാട്ടര്‍ അതോറിറ്റി കരാറുകാര്‍ തിരിഞ്ഞുനോക