entenadu
-
ഗ്രാമ വാർത്ത.
വാടാനപ്പിള്ളി ബീച്ച് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ബീച്ച് ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായി. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എംഎൽഎ മുരളി പെരുനെല്ലി, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ബീച്ച് സന്ദർശിച്ചു. ബീച്ച് ടൂറിസം രംഗത്ത് വലിയ സാധ്യതകളാണ് വാടാനപ്പള്ളി തീരദേശ മേഖലയ്ക്കുള്ളത്. സമീപപ്രദേശങ്ങളിലുള്ള മികച്ച ടൂറിസം ബീച്ചുകൾക്കൊപ്പം ഇടം പിടിക്കുകയാണ് വാടാനപ്പള്ളി ബീച്ചും. മണലൂർ നിയോജകമണ്ഡലം എംഎൽഎയായ മുരളി പെരിനെല്ലി എംഎൽഎ ഫണ്ടിൽ നിന്നും 2022 ൽ പദ്ധതിക്ക് ആവശ്യമായ 10 കോടി രൂപ അനുവദിച്ചിരുന്നു. 2023 ല്‍ പദ്ധതി തുടങ്ങുന്നതിന് ആവശ്യമായ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി യോഗം ചേർന്നത്. യോഗത്തിൽ ടൂറിസം എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് കളക്ടർ നിർദ്ദേശം നൽകി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഒരുങ്ങുന്ന ബീച്ച് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വാടാനപ്പള്ളി സെന്റർ മുതൽ ബീച്ച് വരെയുള്ള റോഡ് ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും തൊഴിലവസരങ്ങളും പ്രാദേശിക വികസനവുമാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലും വാടാനപ്പള്ളി ബീച്ച് സന്ദർശനത്തിലും എംഎൽഎ മുരളി പെരുനെല്ലി, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Read More » -
ഗ്രാമ വാർത്ത.
പുത്തൂരിലേക്ക് പുതിയ അതിഥികളായി വര്‍ണ്ണ പക്ഷികള്‍
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പുത്തന്‍ അതിഥികളായി ഫെസന്റ് ഇനത്തില്‍പ്പെട്ട 6 പക്ഷികള്‍കൂടിയെത്തി. തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നും എത്തിച്ച വര്‍ണ്ണ പക്ഷികളെ വരവേല്‍ക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി കെ.…
Read More » -
ഗ്രാമ വാർത്ത.
ഇന്ത്യക്ക് ഫലസ്തീൻ ജനതയുടെ വികാരം ഉൾകൊള്ളാൻ കഴിയാത്തത് ഖേദകരം.പി എൻ. ഗോപീ കൃഷ്ണൻ..
ഗാസയിൽ മനുഷ്യ കുരുതി നടത്തുന്നവർക്ക് ഇന്ത്യ പിന്തുണ നൽകുന്നത് രാജ്യം ഇത് വരെ പുലർത്തിപ്പോന്നപാരമ്പര്യത്തിനെതിരെണെന്ന് എഴുത്തുകാരൻ പി. എൻ. ഗോപീ കൃഷ്ണൻ. ഗാസയിൽ നടക്കുന്നത് യുദ്ധമല്ല ഏകപക്ഷീയമായ…
Read More » -
ഗ്രാമ വാർത്ത.
പഴുവിൽ. പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിമൂന്നാമത് വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പത്ത് ദിവസം നീണ്ടുനിന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനം സിനിമാതാരം ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രൊഫ കെ.യു അരുണൻ അദ്ധ്യക്ഷത വഹിച്ചു.കാനാടി കുട്ടിച്ചാത്തൻകാവ് ഡോ വിഷ്ണു ഭാരതീയ സ്വാമികൾ വിശിഷ്ടാതിഥിയായി.വെറ്റിനറി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.ശശീന്ദ്രനാഥ്, ഇൻ്റലിജൻസ് ഡിവൈഎസ്പി വി.കെ.രാജു, അന്തിക്കാട് എസ് എച്ച് ഒ ദാസ് സൊസൈറ്റി പ്രസിഡണ്ട് സജിത്ത് പണ്ടാരിക്കൽ, സെക്രട്ടറി ഇ.പി.സൈമൺ, ട്രഷറർ ഇ.വി.എൻ പ്രേം ദാസ് ,ഓസ്റ്റിൻ പോൾ എന്നിവർ സംസാരിച്ചു.കാരുണ്യോത്സവത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും നൽകി. തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രം പാവ വീട് എന്ന നാടകം അവതരിപ്പിച്ചു. വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം നവം: 14 വൈകിട്ട് 5 മണിക്ക് പത്മശ്രീ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
Read More » -
സാഹിത്യം-കലാ-കായികം
നീയും ഞാനും
ഞാൻ നിന്നിലേക്ക്അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെനീ എന്നിൽ നിന്നുംഅകന്നു പോയിഎന്തിനെന്നറിയാതെഞാൻ എന്റെ വഴിയിലൂടെയാത്ര തുടർന്നുകാലം ഇന്ന് നിന്നെഎന്നിലേക്ക് എത്തിച്ചുഉള്ളിൽ ചിരിച്ചു കൊണ്ട്ഞാനും, നീയുംഒന്നായ് ഒഴുകാൻതുടങ്ങിയിരിക്കുന്നുആ ഒഴുക്കിന്റെ ഗതിഅവസാനിക്കുമ്പോൾനമ്മൾ വീണ്ടുംഇരുവഴികളായ് പിരിയുംകാരണം…
Read More » -
സാഹിത്യം-കലാ-കായികം
മരണത്തിനപ്പുറം
ജീവിതം മടുത്തല്ലഞാൻ മരിച്ചത്മരണത്തെക്കുറിച്ച് ഞാൻഒരിക്കലും ചിന്തിച്ചിട്ടില്ലഇനിയും ജീവിക്കാൻആഗ്രഹമുണ്ടായിരുന്നുഅറിയാതെ എപ്പോഴോനീയെന്നിലേക്ക് കടന്നു വന്നുആഗ്രഹങ്ങൾ ഒരുപാട്ബാക്കിയായിരുന്നുപ്രശസ്തിയുടെ കൊടുമുടിയിൽനിൽക്കുന്നതും,പലരും ആരാധനയോടെനോക്കുന്നതും,എന്റെ കഴിവുകളെ കുറിച്ച്നിങ്ങൾ വാതോരാതെസംസാരിക്കുന്നതും,ഞാൻ സ്വപ്നം കണ്ടിരുന്നുഅതിനു വേണ്ടിയുള്ള എന്റെശ്രമങ്ങൾ വെറുതെയായില്ലേകാണാൻ…
Read More » -
സാഹിത്യം-കലാ-കായികം
(കാത്തിരുപ്പ്…….)
കരളു പൊള്ളുന്നുകണ്ണിൽ ഇരുട്ടിന്റെവിവിധ വിവിധമാംകാളകൂടാഗ്നികൾ,നിറയെ പൂ വന്നു കായ്ച്ചവൃക്ഷങ്ങളിൽ,ഫലമതത്രയും പൊഴിയുന്നുകണ്ടുവോ?വെറുതെ കാത്തിരുപ്പല്ലനാംവേനലും,മഴയും മഞ്ഞുംവസന്തകാലങ്ങളും,മൃതിവരുംമുമ്പുമോഹങ്ങളൊക്കെയുംമധുരമായ്തന്നെപൂക്കണംകായ്ക്കണം.മിഥുനമാകുവാൻകാത്തുനാം ബാല്യത്തിൽ,പ്രണയവും പ്രണയസാഫല്യവും കാത്തു,ശലഭമായ് ചിത്രശലഭമായ്ജീവിതം,വിവിധ വർണങ്ങളാകുവാൻകാത്തുനാം,ഒടുവിലൊടുവിലാകാത്തിരുപ്പൊക്കെയും,വളവുതിരുവുകൾ താണ്ടിജന്മത്തിന്നു,ചുളിവുകൾ വീഴ്ത്തിയാത്രയാവുമ്പൊഴും,വലിയ സ്വപ്നങ്ങൾകാത്തിരുപ്പാണുനാം…..!! (ചന്ദ്രശേഖരൻ പ്ലാവളപ്പിൽ)
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി. പ്രവാസി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാസങ്ങളായി നൽകാതിരിക്കുന്ന ക്ഷേമ പെൻഷൻ ഉടൻ വിതരണംചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ട് ഗ്രാമ പഞ്ചായത്തിലേക്ക് പ്രകടനവും പ്രതിഷേധയോഗവും നടത്തി. തളിക്കുളം മണ്ഡലം കോൺഗ്രസ്സ് ഓഫീസിൽ നിന്ന് ആരംഭിച്ച ജാഥക്ക് പ്രവാസിമണ്ഡലം പ്രസിഡണ്ട് Pk കാദർ നേതൃത്യം നെൽകി പഞ്ചായത്തിന് മുന്നിൽ നടത്തിയ -പ്രതിഷേധയോഗം പ്രസിഡണ്ട് Pk കാദറിന്റെ അദ്ധ്യക്ഷതയിൽ നാട്ടിക ബ്ലോക്ക്കോൺഗ്രസ് പ്രസിഡണ്ട് -P. i. ഷൗക്കത്തലി ഉൽഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് മുനീർ എടശ്ശേരി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സുൽഫിക്കർ, ന്യൂനപക്ഷ സെൽ സംസ്ഥാന കോർഡിനേറ്റർ ഷമീർ മുഹമ്മദാലി – പ്രവാസി ബ്ലോക്ക് പ്രസിഡണ്ട് – Ak വാസൻ വൈസ് പ്രസിഡണ്ട് Tu സുബാഷ് ചന്ദ്രൻ , ജ: സെക്രട്ടറി വാസൻ കോഴി പറമ്പിൽ , വൈസ് പ്രസിസണ്ട് അബ്ദുള്ള -P.B. -മുഹമ്മദ് റസൽ, സെകട്ടറി K-A. മുജിബ് പ്രസംഗിച്ചു. പ്രവാസി കോൺമണ്ഡലം ജ: സെക്രട്ടറി Pk രക്നാ കരൻ സ്വാഗതവും സെക്രട്ടറി – ഷിനോയ് ചന്ദ്രൻ നന്ദി പറഞ്ഞു.
Read More » -
ഗ്രാമ വാർത്ത.
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് അന്തിക്കാട് ഹൈസ്കൂൾ നടന്നു .അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ശശിദരൻ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് മെഡിക്കൽ ഓഫീസർ സർക്കാർ ഹോമിയോ…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം പബ്ലിക് ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ യോഗ നിത്യ ജീവിതത്തിൽ എന്ന വിഷയത്തിൽ ക്ലാസ് നടത്തി.
Read More »
സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.ബി ശാലിനി മുഖ്യാതിഥിയായിരുന്നു. ആധുനിക കാലഘട്ടത്തിൽ യോഗ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാക്കുന്നത് രോഗപ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കെ. അനിത അഭിപ്രായപ്പെട്ടു.
പബ്ലിക് ലൈബ്രറി വനിതാ വിഭാഗം കൺവീനർ ബീന വാസൻ അധ്യക്ഷത വഹിച്ചു. വനിതാവേദി രക്ഷാധികാരി സജു ഹരിദാസ് സ്വാഗതം പറഞ്ഞു. ലൈബ്രറി സെക്രട്ടറി ഗഫൂർ തളിക്കുളം ആമുഖപ്രഭാഷണം നടത്തി.
തളിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് യോഗ ഇൻസ്ട്രക്ടർ അനു ഇഖ്ബാൽ യോഗ ക്ലാസും പരിശീലനവും നടത്തി.
ഗീതാ വിനോദൻ, ഷീജ ജയാനന്ദൻ, പ്രിയ പത്മരാജ്, നിർമ്മലവാസൻ, മിനി വി. ആർ, സുഹറ ഗഫൂർ, ബേബി തുടങ്ങിയവർ നേതൃത്വം നൽകി.
എ കെ വാസൻ, എൻ മഥന മോഹനൻ, കെ ആർ വാസൻ തുടങ്ങിയവർ പ്രസംഗിച്ചു.