entenadu
-
ഗ്രാമ വാർത്ത.
പുത്തന്‍ പുത്തൂരിനായുള്ള പുതിയ ചുവടുവെപ്പ്
പുത്തൂര്‍ റോഡ് വികസനം: നഷ്ടപരിഹാരത്തുക വിതരണം ചെയ്തു പുത്തൂര്‍ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. പുത്തൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി ഹാളില്‍…
Read More » -
ഗ്രാമ വാർത്ത.
അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കേരള വനിത കമ്മീഷൻ സബ് ജില്ലാ സെമിനാർ പുത്തൻ പീടിക സെന്റിനറി ഹാളിൽ ചേർന്നു.
കേരള സംസ്ഥാന വനിതാകമ്മീഷൻ മെമ്പർ അഡ്വക്കേറ്റ് ഇന്ദിരാ രവീന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജ്യോതിരാമൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ്…
Read More » -
ഗ്രാമ വാർത്ത.
ഉപജില്ലാകലോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട ഉപജില്ലാകലോത്സവം സമാപിച്ചു. ഇരിങ്ങാലക്കുട നാഷ്ണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ കിരീടം അണിഞ്ഞു. എടത്തിരിഞ്ഞി എച്ച്.ഡി.പി.ഇ.എസ്.എച്ച്.എസ്.എസ്, സ്കൂള്‍ രണ്ടാമതും, ആനന്ദപുരം ശ്രീകൃഷ്ണസ്കൂള്‍ മൂന്നാംസ്ഥാനവും നേടി. സമാപനസമ്മേളനം കെ.കെ.രാമചന്ദ്രന്…
Read More » -
*തളിക്കുളത്തെ മുൻ എവറസ്റ്റ് ഹോട്ടൽ ഉടമ അന്തരിച്ചു* പുത്തൻപീടിക: വാളമുക്ക് പണിക്കശ്ശേരി സത്യശീലൻ( സത്യൻ)(65) അന്തരിച്ചു.തളിക്കുളത്തെ മുൻ എവറസ്റ്റ് ഹോട്ടൽ ഉടമയാണ്. പരേതനായ നകുലന്റെ മകനാണ്:,ഭാര്യ: അനില .മക്കൾ: ആശിഷ്( ദുബായ്) അനീഷ, മരുമക്കൾ:രേഷ്മ, ഡിസ്നി, സംസ്കാരം വെള്ളി (17.11 .23) രാവിലെ 11 ന്.
Read More » -
ഗ്രാമ വാർത്ത.
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശിശു ദിനത്തിൽ സംസ്ഥാന ഗവണ്മെന്റ് നിർദ്ദേശപ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപിച്ചു.
പുതുതലമുറയിൽ മാലിന്യനിർമാർജ്ജനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, പുതിയ ആശയങ്ങൾ സംഭാവന ചെയ്യാൻ അവസരം ഒരുക്കുക, മാലിന്യനിർമാർജ്ജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവയാണ് ഹരിതസഭയുടെ ലക്ഷ്യങ്ങൾ. തളിക്കുളം…
Read More » -
ഗ്രാമ വാർത്ത.
മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി വലപ്പാട് ഗ്രാമ പഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചൂ.
പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്VR ജിത് അധ്യക്ഷതവഹിച്ചു… സ്റ്റാന്‍ഡിങ് കമ്മിറ്റീ അംഗങ്ങൾ, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഹരിത കർമ്മ…
Read More » -
ഗ്രാമ വാർത്ത.
ഫലസ്തീൻ ഐക്യദാർഢ്യം പൊതുസമ്മേളനവും നടത്തി.
വാടാനപ്പള്ളി .ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത നരനായാട്ടിനെതിരെ വാടാനപ്പള്ളി ഫലസ്തീൻ ഐക്യദാർഡ്യ സമിതിയുടെ നേതൃത്വത്തിൽ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം ടി.എൻ. പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യ…
Read More » -
ഗ്രാമ വാർത്ത.
ഇരിങ്ങാലക്കുട ജനറൽ ആശുപത്രി വികസനത്തിന്റെ പുതിയ പാതയിൽ: മന്ത്രി വീണാ ജോർജ്
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് പുതിയ ആംബുലൻസ് വികസനത്തിന്റെ പുതിയ പാതയിലാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയെന്ന് ആരോഗ്യ- വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇരിങ്ങാലക്കുട ജനറൽ…
Read More » -
ഗ്രാമ വാർത്ത.
വലപ്പാട് ഉപജില്ല കലോത്സവം സംഘാടകസമിതി യോഗം ചേർന്ന് കലോത്സവം 2023 നവംബർ 27, 28 ,29 ,30 തീയതികളിൽ നടത്താൻ തീരുമാനിച്ചു.
27ന് സ്റ്റേജിതര ഇനങ്ങൾ നടക്കും .28- 11 -2023 രാവിലെ 9. 30ന് ഉദ്ഘാടന സമ്മേളനവും 30 -11- 2023 വൈകിട്ട് 5 മണി മുതൽ സമാപന സമ്മേളനവും നടത്താൻ തീരുമാനിച്ചു.
സംഘാടകസമിതി ചെയർമാൻ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം ആർ ദിനേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ കമ്മിറ്റി കൺവീനർമാർ ചെയ്ത പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. യോഗത്തിൽ നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി രജനി ബാബു, ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. കല, ജൂബി പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ സി. എസ്. മണികണ്ഠൻ, ഗ്രീഷ്മ സുഖിലേഷ് , ബിന്ദു പ്രദീപ്, സുഹാസ് പിടിഎ പ്രസിഡണ്ട് പി എസ് പി. നസീർ, വലപ്പാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ എം. എ. മറിയം ,പ്രോഗ്രാം കൺവീനർ എ .ലസിത എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ജയബിനി സ്വാഗതവും .നന്ദി പ്രധാന അധ്യാപിക സുനിതടീച്ചർ പ്രകാശിപ്പിച്ചു.https://chat.whatsapp.com/Ep76Hhq1NUh9LcDaGxOSEW
Read More » -
ഗ്രാമ വാർത്ത.
ലെമർ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ സഫലമായ വീട്ടിൽ രാധാ മാണിക്യത്തിന് ഇനി താമസിക്കാം തൃപ്രയാർ : പത്മശ്രീ എം .എ യൂസഫലിയുടെ ജന്മദിന സുദിനം ജീവകാരുണ്യത്തിന്റെ മാതൃകയാക്കി തൃപ്രയാർ ലമർ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിലെ ചൈൽഡ് കെയർ അസിസ്റ്റന്റും നിർധനയുമായ രാധാമണിക്യത്തിന് വീട് വച്ചു കൊടുത്തു കൊണ്ടാണ് ലെമറിന്റെ രക്ഷാധികാരി കൂടിയായ എം .എ യൂസഫലിയുടെ ജന്മദിനം വിദ്യാർത്ഥികൾ ജീവകാരുണ്യത്തിന്റെ മാതൃകയാക്കിയത് .ജന്മദിന ദിവസത്തിൽ മൂത്തകുന്നം ബീച്ചിൽ രാധാ മാണിക്യത്തിന്റെ വീട് പരിസരത്ത് നടന്ന ചടങ്ങിൽ ടി .എൻ. പ്രതാപൻ എം.പി പൂർത്തീകരിച്ച വീടിന്റെ താക്കോൽ രാധ മാണിക്യത്തിന് കൈമാറി.ലെമർ സെക്രട്ടറി കെ. കെ .അബ്ദുൽ ലത്തീഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ട്രഷറർ ഇ. എ . ഹാരിസ് , പ്രിൻസിപ്പാൾ ടെസി ജോസ്. കെ, മാനേജർ ഐ.ടി മുഹമ്മദാലി, ഹുദാ ഫാത്തിമ എന്നിവർ ആശംസ പ്രസംഗം നടത്തി.സ്കൂളിലെ ക്ലബ്ബ് എസ് ക്യൂബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തി വീട് പൂർത്തിയാക്കിയത്.നിർധനർക്കായുള്ള മൂന്നാമത്തെ വീടാണ് ലെമറിലെ ക്ലബ്ബ് എസ് ക്യൂബംഗങ്ങൾ ഇതോടെ സാഫല്യമാക്കിയത്.ബിരിയാണി ചലഞ്ച് പോലുള്ള പ്രവർത്തനങ്ങൾ നടത്തിയാണ് വിദ്യാർത്ഥികൾ തുക സ്വരുകൂട്ടിയത്.ലെമർ മാനേജ്മെന്റിന്റെ യും അധ്യാപകരുടെയും ജീവനക്കാരുടെയും അകമഴിഞ്ഞ പിന്തുണ കൂടിയായപ്പോൾ രാധാ മാണിക്യത്തിന്റെ സ്നേഹത്തണൽ വീട് സഫലമായി.
Read More »