ഗ്രാമ വാർത്ത.
-
(തൃശ്ശൂർ/ശക്തൻ സ്റ്റാൻഡ്)
വാഹനാപകടം: ശക്തൻ പ്രതിമ തകർന്നു _തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. മൂന്ന് യാത്രക്കാർക്ക് പരിക്ക്; അപകടം പുലർച്ചെ. ഇരുമ്പ് വേലി തകർത്ത്…
Read More » -
-
തളിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ നട്ടു. “നമ്മുടെ നാട് നമ്മുടെ ഭാവി” എന്ന മുദ്രാവാക്യം വെച്ച് തളിക്കുളം ആയുർവേദ ഹോമിയോ ഡിസ്പെൻസറിയിൽ നടത്തിയ പരിപാടി തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ സിംഗ് വാലത്ത്, സന്ധ്യ മനോഹരൻ, കൃഷി ഓഫീസർ അഞ്ജന ടി.ആർ, കൃഷി അസിസ്റ്റന്റ് മാരായ ജിഷ. കെ . രമ്യ സി . എൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ സുമയ്യ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ കിരൺ, ഡോ. സൂര്യ, ഡോ. ജിജി, ഫാർമസിസ്റ്റ്
അയന, മൾട്ടി പർപ്പസ് സുനീഷ, PTS ഡിക്സൺ എന്നിവരും പരിപാടിയിൽ പങ്കെടുത്തു..https://chat.whatsapp.com/Ep76Hhq1NUh9LcDaGxOSEW
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം തളിക്കുളം ബ്ലോക്ക് പഞ്ചായത്തും തളിക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന വനിത പൂ കൃഷി കുറ്റിമുല്ല തൈകളുടെ വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വനിതകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതകൾക്കായി കുറ്റിമുല്ല തൈ വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽനാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ ഷിജി. സി. കെ, കെ. കെ. സൈനുദ്ധീൻ, ഷൈജ കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ അഞ്ജന. ടി. ആർ പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ്മാരായ ജിഷ. കെ, രമ്യ സി . എൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
Read More » -
മലർവാടി ബാലോത്സവം. നടത്തി തളിക്കുളം:മലർവാടി തളിക്കുളം യൂണിറ്റിൻ്റെ നേതൃത്വത്തിൽ മലർവാടി ബാലോത്സവം അറബി കോളേജിൽ വെച്ച് നടന്നു. സമാപനയോഗം തളിക്കുളം ഗ്രാമപഞ്ചായത്ത് സ്പോർട്സ് കൗൺസിൽ മെമ്പർ ഷക്കീർ K.A.ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യ പ്രതിബദ്ധത ഉയർത്തി തളിക്കുളം മലർവാടി കോർഡിനേറ്റർ അബ്ദുൾ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി.ബാലോത്സവം സംഘാടകരായ.സാബിറ, ജമീല ഷൂക്കുർ, സലീന, ഷാനി എന്നിവർ പങ്ക്ടുത്തു. സംസാരിച്ചു.തളിക്കുളം യൂണിറ്റിലെ കൂട്ടുകാരുടെ സർഗാത്മക കഴിവും കലാകായിക രംഗത്തെ മികവും കൊണ്ട് ബാലോത്സവം മികവുറ്റതായി.
Read More » -
ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി
റോഡപകങ്ങളിൽ ഒരു ജീവൻ പോലും പൊലിയെരുത് എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ ജില്ലയിൽ ബഹുമാനപ്പെട്ട ഫാദർ ഡേവിസ് ചിറമൽ തുടക്കം കുറിച്ച ആക്ട്സ് 2024 മെയ് 8 –…
Read More » -
കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്
നാട്ടിക : തളിക്കുളം കൊപ്രക്കളത്തിന്.സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർമറിഞ്ഞ് നാലുപേർക്ക് പരിക്ക്. അഞ്ചങ്ങാടി കടപ്പുറം സ്വദേശികളായ ഷക്കീർ (26), മുഹമ്മദ് ജാസിം (22),…
Read More » -
വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കുന്നതിനു സർക്കാർ ആവിശ്യമായ നടപടി സ്വീകരിക്കണം- ടി എൻ പ്രതാപൻ എം പി.
Read More »
തൃപ്രയാർ -SSLC-PLUS 2 പരീക്ഷകളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് 2 ഡിഗ്രീ ക്ലാസ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിൽ പ്ലസ് വൺ -പ്ലസ് 2 ക്ലാസ്സുകളുടെ എണ്ണം വർധിപ്പിക്കണം. പ്ലസ് വണ്ണിനും -ഡിഗ്രിക്കും കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുന്നതിനു സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. പത്താം ക്ലാസും പ്ലസ് ടു പാസായ ഒരു വിദ്യാർത്ഥിയും ഒരു വിദ്യാലയങ്ങളിലും അഡ്മിഷൻ ലഭിക്കാതെ നിരാശപ്പെടുന്ന ഒരു സാഹചര്യവും ഉണ്ടാക്കരുതെന്നും, കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കാൻ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും ടി എൻ പ്രതാപൻ എംപി പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക പഞ്ചായത്തിലെ എസ്എസ്എൽസി -പ്ലസ് ടു -സിബിഎസ്ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് അടക്കം ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികൾക്കും സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായിരുന്ന സി കെ ജി വൈദ്യർ സ്മാര വിദ്യാഭ്യാസ പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ എം പി. കെപിസിസി മീഡിയ സെൽ സ്റ്റേറ്റ് ചെയർമാൻ ഡോക്ടർ പി സരിൻ IAAS വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി, ഡിസിസി ജനറൽ സെക്രട്ടറി വി ആര് വിജയന്, സുനിൽ ലാലൂർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ, എ എൻ സിദ്ധപ്രസാദ്,സി ജി അജിത് കുമാർ,വി ഡി സന്ദീപ്, സി എസ് മണികണ്ഠൻ, മധു അന്തിക്കാട്ട്എന്നിവർ സംസാരിച്ചു.ടിവി ഷൈൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പിസി ജയപാലൻ, ബാബു പനക്കൽ,യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് രാനീഷ് കെ രാമൻ,കെഎസ്യു ജില്ലാ സെക്രട്ടറി എം പി വൈഭവ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റീന പത്മനാഭൻ, ജില്ലാ സെക്രട്ടറി രഹന ബിനീഷ്,നാട്ടിക ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ആർ ദാസൻ, കെ വി സുകുമാരൻ,പി വി സഹദേവൻ,യൂ ബി മണികണ്ഠൻ,പി എം സുബ്രഹ്മണ്യൻ,എ എസ് പത്മപ്രഭ, കൃഷ്ണകുമാർ എരണത്ത് വെങ്ങാലി എന്നിവർ പങ്കെടുത്തു. എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ നാട്ടിക ഫിഷറീസ് ഗവണ്മെന്റ് സ്കൂൾ, നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളുകളെ ചടങ്ങിൽ പുരസ്കാരം നൽകി ടി എൻ പ്രതാപൻ എം പി അനുമോദിച്ചു. -
നാട്ടികയിലെ റോഡുകളെല്ലാം കുളമായി
വലവീശി കോൺഗ്രസ് സമരം.തൃപ്രയാർ- കഴിഞ്ഞ ദിവസത്തെ മഴയിൽ നാട്ടികയിലെ റോഡുകളിലെല്ലാം വെള്ളം നിറഞ്ഞ് റോഡുകൾ കുളം ആക്കിയ നാട്ടിക പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക ബീച്ച്…
Read More » -
*യുവതിയും മകളും മരിച്ച സംഭവത്തിൽ ഭർതൃ സഹോദരനും മാതാവും അറസ്റ്റിൽ.* അന്തിക്കാട്: യുവതിയേയും ഒന്നര വയസ്സായ മകളേയും പാലാഴി വിനസ്ക്ലബിനുസമീപം ചകിരികുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃസഹോദരനും അമ്മയും അറസ്റ്റിലായി. അന്തിക്കാട് കല്ലിട വഴി കിഴക്ക് ചോണാട്ട് അനിത (57), മകൻ അഷിൽ (30) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാവിലെ അന്തിക്കാട് സിഐ വി.എസ്.വിനീഷിൻ്റെ നേതൃത്വത്തിൽ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ഇരുവരെയും കോടതി റിമാൻ്റ് ചെയ്തു. അന്തിക്കാട്ചോണാട്ടിൽ അഖിലിൻ്റെ ഭാര്യ കൃഷ്ണപ്രിയ (24) മകൾ പൂജിത (ഒന്നര) എന്നിവരെയാണ് ഏപ്രിൽ 30 ന് രാവിലെ മണലൂരിലെ പാലാഴി വിനസ്ക്ലബിനുസമീപം ചകിരികുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെളിയിൽ പുതഞ്ഞ നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ. കാഞ്ഞാണി ആനക്കാട് കുന്നത്തുള്ളി പദ്മനാഭൻ്റെയും ഷൈലജയുടെയും മകളാണ് മരിച്ച കൃഷ്ണപ്രിയ. ഏപ്രിൽ 29 ന് പകൽ 2 മുതലാണ് യുവതിയേയും കുഞ്ഞിനേയും കാണാതായത്. ഭർത്താവിൻ്റെ ഫോൺ വന്നതിനെ തുടർന്ന് കാഞ്ഞാണി ആനക്കാടുള്ള വീട്ടിൽ നിന്നും അന്തിക്കാട് കല്ലിടവഴിയിലുള്ള ഭർത്താവിൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയും കുഞ്ഞും രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭർത്താവ് അഖിൽ അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടന്ന് അന്വേഷണം നടത്തുന്നതിനിടെ ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കാഞ്ഞാണിയിലെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ യുവതിയുടെ മരണത്തെ കുറിച്ച് അന്തിക്കാട് എസ്എച്ച്ഒ നടത്തിയ തുടർ അന്വേഷണത്തിലാണ് ഐപിസി 306 വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണ കുറ്റത്തിന് ഇരുവരും അറസ്റ്റിലായത്.
Read More »