ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങ് തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പരിപാലനത്തിനായി പരിശോധന നടത്തി ആവശ്യമായ ഹിയറിങ് എയ്ഡ്, വീൽചെയർ, വാക്കർ, ഓർത്തൊ ഉപകരണങ്ങൾ, ഓട്ടിസം കുട്ടികൾക്ക് ലേണിങ് മെറ്റീരിയൽസ് എന്നിവ വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. വയോജനങ്ങൾക്കായി 4,20000/- (നാലു ലക്ഷത്തി ഇരുപതിനായിരം) രൂപയും ഭിന്നശേഷിക്കാർക്കായി 2,50000/- ( രണ്ട് ലക്ഷത്തി അമ്പതിനായിരം ) രൂപയുമാണ് പദ്ധതി വിഹിതമായി വിനിയോഗിക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, വിനയ പ്രസാദ്, സുമന ജോഷി, ബിന്നി അറക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് കുമാർ, ഫിസിയാട്രിസ്റ്റ് ഡോക്ടർ നീന ടി.വി, ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ കെ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഓഡിയോളജിസ്റ്റ് മാരായ ഡെഫിയ, അഖിൽ, P & O ടെക്നീഷ്യൻമാരായ അരുൺ, അനന്തു, സോഷ്യൽ വർക്കർ ശ്രീജ, അംഗൻവാടി അധ്യാപകർ , ആരോഗ്യ പ്രവർത്തകർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തളിക്കുളം ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ സിനി ക. എസ് ചടങ്ങിൽ നന്ദി പറഞ്ഞു.