ഗ്രാമ വാർത്ത.
-
നവ കേരള സദസ്സിലെ പണപ്പിരിവ് സിബിഐ അന്വേഷിക്കണം ടി എൻ പ്രതാപൻ എംപി
തൃപ്രയാർ , നവ കേരള സദസിന്റെ പേരിൽ കേരളം മുഴുവൻ നടക്കുന്ന ധൂർത്തും സിപിഎം ഉദ്യോഗസ്ഥ അച്ചുതണ്ടിൽ നടത്തുന്ന സ്പോൺസർഷിപ്പും പണപ്പിരിവും സിബിഐ അന്വേഷിക്കണമെന്ന് ടി എൻ…
Read More » -
ഭഗീഷ്പൂരാടൻ.കർമരംഗത്തെ വേറിട്ട മുഖം.
തൃപ്രയാർ : ജനസേവനത്തിന് ലഭിക്കുന്ന പ്രതിഫലം ജനങ്ങൾക്കു തന്നെ തിരികെ നൽകുന്ന പ്രതിനിധി. തെരഞ്ഞടുക്കപെട്ട് മൂന്നു വർഷം കഴിയുമ്പോഴും തനിക്ക് ലഭിച്ച ഓണറേറിയമെല്ലാം സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെ…
Read More » -
നാട്ടിക പഞ്ചായത്തിലെ തൃപ്രയാർ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ – ഡിവൈഡർ നിർമാണം ബി.ഒ.ടി കരാറിലാണെന്നതു് മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ പച്ചക്കള്ള പ്രചരണമായിരുന്നുവെന്ന് പ്രസിഡന്റ് എം.ആർ. ദിനേശൻ
തൃപ്രയാർ :നാട്ടിക പഞ്ചായത്തിലെ തൃപ്രയാർ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ – ഡിവൈഡർ നിർമാണം ബി.ഒ.ടി കരാറിലാണെന്നതു് മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ പച്ചക്കള്ള പ്രചരണമായിരുന്നുവെന്ന് പ്രസിഡന്റ് എം.ആർ.…
Read More » -
കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്ന ധീര 2023 – 24 പദ്ധതിക്ക് തുടക്കം കുറിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത്.
പെൺകുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിന് പെൺകുട്ടികളെ പ്രാപ്തരാക്കുന്ന പദ്ധതിയാണ് ധീര. 10 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള 100 പെൺകുട്ടികൾക്കായി ഡിഫൻസ് ക്ലാസും സൈക്കോളജിക്കൽ…
Read More » -
തളിക്കുളം വല്ലത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം കാഴ്ചശീവേലി പ്രസാദ ഊട്ട് ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് 3 ആനകൾ അണിനിരന്ന കൂട്ടി എഴുന്നള്ളിപ്പ് നടന്നു കുന്നത്തൂർ രാമു ഭഗവതിയുടെ തിടമ്പേറ്റി പെരുമ്പാവൂർ അരുൺ അയ്യപ്പൻ അക്കിക്കാവ് കാർത്തികേയൻ എന്നീ അനകളും അണിനിരന്നു . പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിലുള്ള മേളം എഴുന്നള്ളിപ്പിന് അകമ്പടിയേകി വൈകീട്ട് ദീപാരാധന തായമ്പക വർണ്ണമഴ എന്നിവയും നടന്നു ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി ക്ഷേത്ര ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു സുനിൽ ശാന്തി .സനീഷ് ശാന്തി എന്നിവർ സഹകാർമ്മികരായി ക്ഷേത്രഭാരവാഹികളായ പ്രസിഡണ്ട് വി വി രാജൻ . സെക്രട്ടറി വി.വി ബാബു . ഖജാൻജി വി.പി ശശീന്ദ്രൻ . രക്ഷാധികാരികളായ അജിത്ത് രാജ് സോമസുന്ദരൻ എന്നിവർ നേതൃത്വം നൽകി.
Read More » -
തൃപ്രയാറിൽ ആന ഇടഞ്ഞോടി.
തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ട് വന്ന ആന വിരണ്ടോടി. പാർത്ഥ സാരഥിയെന്ന ആനയാണ് ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ ഇടഞ്ഞോടിയത്. വൈകീട്ട് നാല് മണിയോടെയാണ്…
Read More » -
തളിക്കുളം വല്ലത്ത് ശ്രീഭഗവതി ക്ഷേത്ര മഹോത്സവം വെള്ളിയാഴ്ച.
തളിക്കുളം വല്ലത്ത് ശ്രീഭഗവതി ക്ഷേത്ര മഹോത്സവം വെള്ളിയാഴ്ച.വെള്ളിയാഴ്ച രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം കാഴ്ചശീവേലി. പ്രസാദ ഊട്ട് ഉച്ചയ്ക്ക് 2.30 മണി മുതൽ 3 ആനകൾ അണി…
Read More » -
വോട്ട് ചെയ്തു വിജയിപ്പിച്ചു ഭരണത്തിലേറ്റിയ ജനങ്ങളെ പഞ്ചായത്ത് പുച്ഛിച്ചു തള്ളുന്നു- നൗഷാദ് ആറ്റുപറമ്പത്ത്.
നാട്ടികയിൽ കുടിവെള്ളക്ഷാമം കാലി കുടങ്ങളുമായി പഞ്ചായത്തിന് മുൻപിൽ മഹിളാ കോൺഗ്രസ് സമരം.. തൃപ്രയാർ -വോട്ട് ചെയ്തു വിജയിപ്പിച്ചു ഭരണത്തിലേറ്റിയ നാട്ടികയിലെ ജനങ്ങളെ നാട്ടിക പഞ്ചായത്ത് പ്രസിഡന്റും സിപിഎം…
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഫലവൃക്ഷത്തെ വിതരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി. കെ. അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം. മെഹബൂബ് സ്വാഗതം പറഞ്ഞു. പദ്ധതി വിഹിതം 2 ലക്ഷം രൂപ വിനിയോഗിച്ച് 300 ഗുണഭോക്താക്കൾക്കായി ശ്രീലങ്കൻ ജാക്ക്, തായ് പേര, തായ്ലൻഡ് റെഡ് ചാമ്പ, ലൂബി, കുറ്റിക്കുരുമുളക് തുടങ്ങിയ 5 ഇനം ഫലവൃക്ഷങ്ങളാണ് വിതരണം ചെയ്യുന്നത്. തളിക്കുളം കൃഷി ഓഫീസർ അഞ്ജന പദ്ധതി വിശദീകരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, ഷിജി സി കെ, സന്ധ്യ മനോഹരൻ, സുമന ജോഷി, ഷൈജ കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മാരായ ബിനു. വി. ബി, ജിഷ കെ, സയന എന്നിവർ ഫലവൃക്ഷതൈ വിതരണത്തിന് നേതൃത്വം നൽകി.
Read More » -
സമഗ്ര ശിക്ഷാ കേരളം ബിആർ സി തളിക്കുളത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.
Read More »
ബി ആർ സി തളിക്കുളത്തെ ട്രെയിനർ ടിവി ചിത്രകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ തളിക്കുളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മല്ലിക ദേവൻ അധ്യക്ഷനായിരുന്നു. തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് ശ്രീ. കെ സി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. തളിക്കുളം സ്പെഷ്യൽ എഡ്യൂക്കേറ്റർ സിമി സത്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തളിക്കുളം ബിപിസി സിന്ധു ടീച്ചർ പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ട് പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സംസ്ഥാനതലത്തിലേക്ക് സെലക്ഷൻ ലഭിച്ച തളിക്കുളം ബിആർസിയിലെ കായിക താരം കൃഷ്ണാഞ്ജനയ്ക്ക് കൈമാറി. ആശംസകളുമായി സുശീല സോമൻ, സന്തോഷ്, കല ടീച്ചർ മണികണ്ഠൻ, ശുഭനാരായണൻ, ശാന്തി ഭാസി തുടങ്ങി പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഐസിഡിഎസ് പ്രതിനിധികൾ സന്നിഹിതരായിരുന്നു. വിവിധ സ്കൂൾ പ്രധാനാധ്യാപകർ ചടങ്ങിൽ പങ്കെടുത്തു. ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൂടി BRC തളിക്കുളം സംഘടിപ്പിച്ച വിളംബര ജാഥയിൽ സമൂഹത്തിന്റെ വിവിധ തുറയിലുള്ള കുട്ടികൾ പങ്കെടുത്തു. വിവിധ സ്കൂളുകളിൽ നിന്ന് എൻസിസി, എൻഎസ്എസ് ,സ്കൗട്ട് ഗൈഡ് ,എസ് പി സി.JRC എന്നിവരുടെ സാന്നിദ്ധ്യം എടുത്തു പറയേണ്ടതാണ്.വിവേചനങ്ങൾ ഇല്ലാത്ത ലോകം അതല്ലേ നമ്മുടെ സ്വപ്നം. ഭിന്നശേഷി സൗഹൃദ സമൂഹം അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. ഏവർക്കും പ്രാപ്യവും തുല്യവുമായ ലോകം അതാണ് നമ്മുടെ ആഗ്രഹം .ഭിന്നശേഷി ഉന്നമനം സമൂഹ പങ്കാളിത്തത്തോടെ അതാണ് നമ്മുടെ മുദ്രാവാക്യം. നിയമങ്ങളും ഗവൺമെൻറും മാറിയാലും സമൂഹം മാറിയാൽ അല്ലേ മാറ്റം ഉണ്ടാവുകയുള്ളൂ. അതിനുവേണ്ടിയുള്ള ഒരു ചെറിയ ശ്രമം. തളിക്കുളം ബിആർസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഭിന്നശേഷി മാസാചരണത്തിന്റെ വിളംബര ഘോഷയാത്രയാണ് തൃപ്രയാർ മുതൽ നാട്ടിക വരെ നടത്തിയത്
ബിആർസി തളിക്കുളം സ്പെഷ്യൽ എഡ്യൂക്കേറ്റർ ജലജ ടീച്ചർ നന്ദി പറഞ്ഞു