ഗ്രാമ വാർത്ത.
-
ടുഗെതർ ഫോർ തൃശ്ശൂർ” പദ്ധതിയിൽ തളിക്കുളം ഗ്രാമപഞ്ചായത്തിലെ 10 കുടുംബങ്ങൾക്ക് കൈത്താങ്ങായി പുതിയങ്ങാടി മോഡൽ സ്കൂൾ…
സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കുന്ന അതി ദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കളക്ടറുടെ ആഭിമുഖ്യത്തിൽ നടക്കുന്ന “ടുഗെതർ ഫോർ തൃശ്ശൂർ” പദ്ധതിയിൽ തളിക്കുളം ഗ്രാമപഞ്ചായത്തിലെ 10 കുടുംബങ്ങൾക്ക്…
Read More » -
തൃപ്രയാർ : ഏകാദശി മഹോൽസവത്തിന് സമാപനം കുറിച്ച് ദ്വാദശിപ്പണസമർപ്പണവും ഊട്ടും നടന്നു.
Read More »
വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള വൈദികർ ദ്വാദശിപ്പണം സ്വീകരിക്കാനെത്തി.
ശുകപുരം ഗ്രാമത്തിൽ നിന്നും ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് , ചെറുമുക്ക് വൈദികൻ ശ്രീകണ്ഠൻ സോമയാജിപ്പാട്, പെരുവനം ഗ്രാമത്തിൽ നിന്ന് പെരുമ്പടപ്പ് വൈദികൻ ഹൃഷീകേശൻ സോമയാജിപ്പാട്, ആരൂർ വാസുദേവൻ അക്കിത്തിരിപ്പാട്, തവനൂർ ഗ്രാമത്തിൽ നിന്ന് പരമേശ്വരൻ സോമയാജിപ്പാട്, ഇരിങ്ങാലക്കുട ഗ്രാമത്തിൽ നിന്ന് നടുവിൽ പഴയപഴയിടം നീലകണ്ഠൻ അടിതിരിപ്പാട് എന്നിവരാണ് ഭക്തരിൽ നിന്ന് ദ്വാദശിപ്പണം സ്വീകരിക്കുന്നതിന് എത്തിയിരുന്നത്. -
നാട്ടിക:മണപ്പുറത്തെ രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക രംഗങ്ങളിൽ നിറസാനിധ്യമായിരുന്ന കെ വി പീതാംബരൻ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറി & റീഡിംഗ്റൂം പ്രവർത്തന ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും നടന്നു. നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. തുടർന്ന് മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടന്നു.അതോടൊപ്പം ലൈബ്രറി രജിസ്ട്രേഷൻ രേഖ കൈമാറി. ലൈബ്രറി കെട്ടിടം നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് എം എൽ എ ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചു. നേരത്തെ തന്നെ ലൈബ്രറി കെട്ടിടത്തിനായി മൂന്ന് സെൻ്റ് സ്ഥലം തൃപ്രയാർ പോളിടെക്നിക്കിന് സമീപം ലൈബ്രറി കമ്മിറ്റി സ്വന്തമായി വിലക്ക് വാങ്ങി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ലൈബ്രറി പ്രസിഡൻ്റ് പി എം അഹമ്മദ് ചടങ്ങിൽ അധ്യക്ഷനായി. മഞ്ജുള അരുണൻ, കെ എ വിശ്വംഭരൻ, കെ ആർ സീത,പി ആർ കറപ്പൻ. കെ വി പീതാംബരൻ്റെഭാര്യ സരസ്വതി, മകൾ ഗായത്രി. തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം എ ഹാരീസ് ബാബു സ്വാഗതവും അഡ്വ.വി കെ ജ്യോതി പ്രകാശ് നന്ദിയും പറഞ്ഞു.
Read More » -
തൃപ്രയാർ ഏകാദശിയോടനുബന്ധിച്ച് തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിങ്ങിന്റ് ആഭിമുഖ്യത്തിൽ സ്നാക്സ് കൗണ്ടർ നാട്ടിക പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ: എം.ആർ.ദിനേശൻ ഉദ്ഘാടനം നിർവ്വഹിച്ചു.
വനിതാ വിങ്ങ് പ്രസിഡന്റ് ശ്രീമതി: ദീപ്തി ബിമൽ സ്വാഗതം പറഞ്ഞു. TNMA പ്രസിഡന്റ് ഡാലി.ജെ.തോട്ടുങ്ങൽ, ജനറൽ സെക്രട്ടറി പീ.കെ.സമീർ, ട്രഷറർ സുരേഷ് ഇയ്യാനി, യൂത്ത് വിങ്ങ് പ്രസിഡന്റ്…
Read More » -
തളിക്കുളം വല്ലത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി..
തളിക്കുളം വല്ലത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി ത്യക്കൊടിയേറ്റ് നിർവ്വഹിച്ചു. സുനിൽ ശാന്തി .സനീഷ്…
Read More » -
തൃശൂർ പെരിങ്ങോട്ടുകര കരുവാൻകുളത്ത് വൻ വ്യാജമദ്യവേട്ട. 1072 ലിറ്റർ വ്യാജമദ്യം എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. കരുവാൻ കുളത്ത് പ്രവർത്തിക്കുന്ന എറാത്ത് റെസ്റ്റോറന്റ് കേന്ദ്രീകരിച്ചാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. 33 ലിറ്ററിന്റെ 12 കന്നാസും, 23 ലിറ്ററിന്റെ 20 ബോട്ടിലും, അര ലിറ്ററിന്റെ 432 കുപ്പി മദ്യവുമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് കമ്മീഷണർ സ്ക്വാഡ്, തൃശൂർ സർക്കിൾ, ചേർപ്പ് റേഞ്ച് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഹോട്ടലിന് പിറകിൽ രണ്ട് കാറുകളിൽ നിന്നാണ് 16 കേയ്സ് വിദേശ മദ്യം കണ്ടെത്തിയത്. മാക്ഡവൽ ബ്രാൻഡിന്റെ സ്റ്റിക്കർ പതിച്ചാണ് വ്യാജമദ്യം വില്പന നടത്തിയിരുന്നത്. കോട്ടയം സ്വദേശി കെ.വി.റജി, ഇരിങ്ങാലക്കുട സ്വദേശി അനൂപ് കുമാർ , തൃശൂർ കല്ലൂർ സ്വദേശി സെറിൻ ടി.മാത്യു, കൊല്ലം കൊട്ടിയം സ്വദേശി മെൽവിൻ ജെ. ഗോമസ്, കോട്ടയം സ്വദേശി റോബിൻ, ചിറക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് പിടിയിലായത്. ഇതിൽ അനൂപ് കുമാർ ഡോക്ടറും, സിനിമ രംഗത്തും പ്രവർത്തിക്കുന്ന ആളാണെന്ന് പറയുന്നു. ഇവരിൽ നിന്നും നിരവധി വ്യാജ ഐഡി കാർഡുകളും, എയർ പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യം എവിടെ നിന്നാണ് എത്തിച്ചെതെന്നും മറ്റുമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ ർ പറഞ്ഞു.സി.ഐ അശോക് കുമാർ , ഇൻസ്പെക്ടർ മുരുകദാസ് , കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഹരീഷ്, പ്രിവന്റീവ് ഓഫീസർ സജീവ് , മോഹനൻ , കൃഷ്ണപ്രസാദ്, സുധീർ കുമാർ , സിജോമോൻ, ടി.ആർ. സുനിൽകുമാർ , അനീഷ്, വിശാൽ , സനീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read More » -
തൃപ്രയാർ ഏകാദശി യോടനുബന്ധിച്ച് നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും വാടാനപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിശോധന നടത്തി.
..തൃപ്രയാർ ഏകാദശി യോടനുബന്ധിച്ച് നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും വാടാനപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിശോധന നടത്തി. ഹോട്ടലുകൾ, ബേക്കറികൾ,ടീ സ്റ്റാളുകൾ, ഫ്രൂട്ട്സ്റ്റാളുകൾ,ജ്യൂസ് കടകൾ, ഐസ്ക്രീം കടകൾ,…
Read More » -
ഇന്ന് ദശമി വിളക്ക്.
തൃപ്രയാർ ക്ഷേത്രത്തിൽ ദശമി ദിവസമായ ഇന്ന് ശാസ്താവ് പുറത്തേക്കെഴുന്നള്ളും. വൈകീട്ട് മൂന്നിന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളുന്ന ശാസ്താവ് കല്ലുപാലത്തിനടുത്തു നിന്ന് മേളത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളും. തുടർന്ന് ഭഗവാനുമായി…
Read More » -
നാട്ടിക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഏകാദശിയോടനുബന്ധിച്ച് വിപണന മേള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർ പേഴ്സൺ കമലം ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദ്രീപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. കെ സന്തോഷ്, സി.എസ് മണികണ്ഠൻ, ഐഷാബി ജബാർ, നിഖിത പി രാധാകൃഷ്ണൻ, സുരേഷ് ഈയ്യാനി, കെ.ആർ ദാസൻ, റസീന ഖാലിദ്, വൈസ് ചെയർ പേഴ്സൺ രാജി രഞ്ചൻ, ME കൺവീനർ രമ്യ KS, BC സിമി, പഞ്ചായത്ത് സെക്രട്ടറി നിനിത, അസി: സെക്രട്ടറി പ്രീത, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു
Read More » -
തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ഏകാദശിക്കു മുന്നോടിയായി വെള്ളിയാഴ്ച ദശമി വേലയും വിളക്കും ആഘോഷിക്കും..
തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിൽ ഏകാദശിക്കു മുന്നോടിയായി വെള്ളിയാഴ്ച ദശമി വേലയും വിളക്കും ആഘോഷിക്കും. രാവിലെ 9 ന് ഏകാദശി സംഗീതോത്സവത്തിന് സമാപനം കുറിച്ച് ത്യാഗരാജ പഞ്ചരത്ന…
Read More »