ഗ്രാമ വാർത്ത.
-
ധീരതയോടെയുള്ള രക്ഷാപ്രവർത്തനത്തിന് അഭിനന്ദനങ്ങൾ.. മുറ്റിച്ചൂർ: അയ്യപ്പ ക്ഷേത്രക്കുളത്തിൽ വീണ പുത്തൻപീടിക സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ആഷിക്കിനെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച അന്തിക്കാട് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ദേവാനന്ദിന് അഭിനന്ദനം. മുറ്റിച്ചൂർ കാരയിൽ ബിജോയുടെ മകൻ 13കാരനായ ദേവാനന്ദാണ് സുഹൃത്തായ ആഷിക്കിനെ രക്ഷിച്ചത്. കാഞ്ഞിരത്തിങ്കൽ ഹേമന്ദിന്റെ മകനാണ് ആഷിക്ക്. ഫുട്ബോൾ കളി കഴിഞ്ഞ് വരുമ്പോൾ ചെളിയായ കാൽ കഴുകാൻ കുളത്തിലേയ്ക്ക് ഇറങ്ങിയപ്പോൾ കാൽതെറ്റി ക്ഷേത്രക്കുളത്തിലേക്ക് വീഴുകയായിരുന്നു ആഷിക്ക്. ആഷിക്ക് മുങ്ങി താഴുന്നത് കണ്ടതോടെ ദേവാനന്ദ് കുളത്തിലേക്ക് ചാടി ആഷിക്കിനെ കരയിലേക്ക് വലിച്ചുകയറ്റി. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. സംഭവമറിഞ്ഞതോടെ ദേവാനന്ദിനെ അഭിനന്ദിക്കാൻ നാട്ടുകാർ എത്തി. ഈയിടെയാണ് ദേവാനന്ദ് നീന്തൽ പഠിച്ചത്. ക്ഷേത്ര കമ്മിറ്റിയും ദേവാനന്ദിനെ അഭിനന്ദിച്ചു..
Read More » -
പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ശനിയാഴ്ച ആഘോഷിക്കും.
പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ശനിയാഴ്ച ആഘോഷിക്കും. രാവിലെ എട്ടിന് നടക്കുന്ന ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചാരിമേളം അകമ്പടിയാകും. 12.30-ന് കിഴക്കേ നടപ്പുരയിൽ സ്പെഷ്യൽ നാഗസ്വരക്കച്ചേരിയുണ്ടാകും.…
Read More » -
നവകേരള സദസ്സ് പൊളിക്കാൻ പൊലീസ് ശ്രമിച്ചു എന്ന നാട്ടിക എം എൽ എ സി സി മുകുന്ദൻ്റെ പരസ്യ അഭിപ്രായപ്രകടനം അനുചിതമായതായതായി എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ. നാട്ടിക: നവകേരള സദസ്സ് പൊളിക്കാൻ പൊലീസ് ശ്രമിച്ചു എന്ന നാട്ടിക എം എൽ എ സി സി മുകുന്ദൻ്റെ പരസ്യ അഭിപ്രായപ്രകടനം അനുചിതമായതായതായി എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ. നാട്ടിക മണ്ഡലം നവകേരള സദസ്സ് സ്വീകരണ വേദിയിൽ എം എൽ എ ഇങ്ങനെ പറയരുതായിരുന്നു. എന്തെങ്കിലും പരാതി പൊലീസിനെ കുറിച്ചുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയോട് നേരിട്ട് പറയാമായിരുന്നു. സദസ്സിൻ്റെ വേദിയിൽ ഇങ്ങനെ പറഞ്ഞത് തെറ്റായ പ്രചരണങ്ങൾക്ക് ഇടനൽകി.നവകേരള സദസ്സ് സർക്കാർ പരിപാടിയായതിനാൽ അത് വിജയിപ്പിക്കുക എന്ന ഔദ്യോതിക ചുമതലയാണ് പൊലീസ് നിർവ്വഹിച്ചത്. മറിച്ചുള്ള അഭിപ്രായപ്രകടനം ശെരിയല്ല എന്നും കെ വി അബ്ദുൾഖാദർ അറിയിച്ചു
Read More » -
.ഒരു കുടുംബത്തിനും കൂടി കൈത്ത ങ്ങായിSN Trust HSS ലെ N SS unit
.ഒരു കുടുംബത്തിനും കൂടി കൈത്ത ങ്ങായിSN Trust HSS ലെ N SS unitപൂർവ്വ വിദ്യാർത്ഥിയുടെ ജപ്തി നടപടികൾ ഒഴിവാക്കാൻ ബിരിയാണി ചലഞ്ചിലൂടെയും കലോത്സവ ഫുഡ്സ്റ്റാളിലൂടെയും സമാഹരിച്ച…
Read More » -
പെരിങ്ങോട്ടുകര : ദേവസ്ഥാനത്ത് 11 മത് ദക്ഷിണാമൂർത്തി സംഗീത നൃത്തോത്സവത്തോടനുബന്ധിച്ച്.കൃഷ്ണാക്ഷി കശ്യപാണ് വേദിയിൽ സത്രിയ നൃത്തം
പെരിങ്ങോട്ടുകര : ദേവസ്ഥാനത്ത് 11 മത് ദക്ഷിണാമൂർത്തി സംഗീത നൃത്തോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ പാലക്കാട് വികാസ് കൃഷ്ണൻ പുല്ലാങ്കുഴൽ കച്ചേരി അവതരിപ്പിച്ചു. ശ്രീലക്ഷ്മി കല്ലാറ്റിന്റെ സംഗിതാർച്ചനയും നടന്നു.…
Read More » -
ജനങ്ങൾ ഹൃദയത്തിലേറ്റി നാട്ടികയിലെ നവകേരള സദസ്സ്
നവകേരള സൃഷ്ടിയുടെ ഹൃദയതാളം നെഞ്ചേറ്റി നാട്ടിക മണ്ഡലം നവകേരള സദസ്സ്. പരാതികളും അപേക്ഷകളുമായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരിട്ട് കാണാൻ വൻ ജനകൂട്ടം ഒഴുകിയെത്തി. തിങ്ങിനിറഞ്ഞ ജനാവലി ജനകീയ…
Read More » -
നാട്ടിക മണ്ഡലത്തിൽ നടക്കുന്ന . നവകേരള
സദസ്സിന്റെ ഭാഗമായി..മരണ വീട്ടിൽ പോലിസ് അതിക്രമിച്ചു കയറി കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു…തൃപ്രയാർ :- നാട്ടിക ബ്ലോക്ക് സെക്രട്ടറിയും തളിക്കുളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ എം മെഹബൂബിൻ്റെ പിതാവ് മരണപ്പെട്ട ചടങ്ങ് നടക്കുന്ന വീട്ടിൽ നിന്നും…
Read More » -
നവ കേരള സദസുമായി ബന്ധപ്പെട്ട് നാട്ടിക നിയോജന മണ്ഡലത്തിൽ വെച്ച് നടത്തിയ പോഷകാഹാര പ്രദർശന മേളയിൽ തളിക്കുളം ഐസിഡിഎസ് പ്രോജക്ട് സിഡിപി യോ ശ്രീമതി ശുഭാ നാരായണൻ സ്വാഗതം പ്രസംഗം നടത്തി, ചടങ്ങിൽ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എം.ആർ ദിനേശൻ അവർകൾ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ഉദ്ഘാടന കർമ്മം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ സി പ്രസാദ് അവർകൾ നിർവഹിച്ചു കൂടാതെ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ജൂബി പ്രദീപ്, തളിക്കുളം പഞ്ചായത്ത് പ്രസിഡൻറ് പി.ഐ സജിത , നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി ബാബു, പഞ്ചായത്ത് മെമ്പേഴ്സ്, ഐ സി ഡി എസ് സൂപ്പർവൈസേഴ്സ് സ്കൂൾ കൗൺസിലർസ് ഐ സി ഡി എ സ് ഓഫീസ് ജീവനക്കാർ അംഗനവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് എന്നവർ പങ്കെടുത്തു കൂടാതെ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ തദ്ദേശവാസികളും , വിവിധ ഓഫീസ് ജീവനക്കാരും പങ്കെടുത്തിരുന്നു
Read More » -
നവ കേരള സദസുമായി ബന്ധപ്പെട്ട നാട്ടിക നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട നാട്ടിക തളിക്കുളം വലപ്പാട് പഞ്ചായത്തുകളിലെ അംഗനവാടി പ്രവർത്തകരും ഐ സി ഡി എസ് ജീവനക്കാരുംഉൾപ്പെട്ട നടത്തിയ ഘോഷയാത്രയിൽ സിഡിപി യോ ശ്രീമതി ശുഭനാരായണൻ സ്വാഗതം പ്രസംഗം നടത്തി ബഹുമാനപ്പെട്ട നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിനേശ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു പ്രസ്തുത പരിപാടിയിൽ ത ളിക്കുളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ അവർകൾ അധ്യക്ഷത വഹിച്ചു പ്രസ്തുത ചടങ്ങിൽ നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി ബാബു, തളിക്കുളം ബ്ലോക്ക് ഏരിയ മെമ്പർ ജൂബി പ്രദീപ് എന്നി വരും, പങ്കെടുത്തു, കൂടാതെ നാട്ടിക വലപ്പാട് തളിക്കുളം പഞ്ചായത്തുകളിൽ ഉൾപ്പെട്ട മുഴുവൻ അംഗൻവാടി വർക്കേഴ്സ്, ഹെൽപ്പേഴ്സ് സൂപ്പർവൈസസ് സ്കൂൾ കൗൺസിൽ ഓഫീസ് ജീവനക്കാർ , പഞ്ചായത്ത് മെമ്പേഴ്സ് എന്നിവരും പങ്കെടുത്തു
Read More » -