ഗ്രാമ വാർത്ത.
-
പ്രതിഭകളായ ജനപ്രതിനിധികളുടെ സംഗമവേദിയായി കലോത്സവ ഉദ്ഘാടന വേദി.
കലാ മത്സരങ്ങളിൽ പ്രസംഗത്തിനും കഥാ-കവിത രചനകൾക്കും സമ്മാനം നേടിയ ടി എൻ പ്രതാപൻ എം.പി. നൃത്തത്തിലും സംഗീതത്തിലും നിപുണത തെളിയിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ…
Read More » -
നാട്ടിക ബ്ലോക്ക് കോൺഗ്രസ്. കമ്മിറ്റിയുടെ ഏകദിന ശിൽപശാല രണഭേരി തിങ്കളാഴ്ച ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. പി.എൽ. ജോമി, സുധ മേനോൻ , അഡ്വ. പി.കെ.അബ്ദുൾ റഷീദ്, അഡ്വ.എ.വി. വാമൻ കുമാർ , ഡോ.പി. സരിൻ , കെ.എസ്. ഹരിഹരൻ എന്നിവർ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് പി.ഐ.ഷൗക്കത്തലി, ഡയറക്ടർ അനിൽ പുളിക്കൽ, കെ. ദിലീപ് കുമാർ , വി.ആർ. വിജയൻ, നൗഷാദ് ആറ്റുപറമ്പത്ത് എന്നിവർ പങ്കെടുത്തു.
Read More » -
തൃപ്രയാർ: വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം 27, 28, 29, 30 തീയതികളിൽ നാട്ടി ക എസ് .എൻ . ട്രസ്റ്റ് സ്കൂൾ കേന്ദ്രീകരിച്ച് നടക്കും. ജനറൽ മത്സരങ്ങൾക്കു പുറമേ അറബി കലോത്സവവും സംസ്കൃതോത്സവവും വിവിധ വേദികളിൽ നടക്കും. നാട്ടിക പ്രധാന വേദിയടക്കം 16 വേദികളിലായാണ് മത്സരം നടക്കുന്നത്. പെരിഞ്ഞനം, കൈപ്പമംഗലം, എടതിരുത്തി ,വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി,എങ്ങണ്ടിയൂർ പഞ്ചായത്തുകളിലെ 96 വിദ്യാലയങ്ങളിൽ നിന്ന് 7160 വിദ്യാർത്ഥികൾ പങ്കെടുക്കുo. ഗസ്റ്റാൾട്ട് അക്കാദമി, മേൽ തൃക്കോവിൽ ക്ഷേത്രഹാൾ, തൃപ്രയാർ എസ് .എൻ .ഡി .എൽ പി . എസ് , എസ്. എൻ .ഹാൾ നാട്ടിക, തൃപ്രയാർ സെഞ്ചുറി പ്ലാസ, നാട്ടിക ലൈബ്രറി ഹാൾ, തൃപ്രയാർ എ .യു .പി .എസ് , തൃപ്രയാർ എസ് വി യു പി എസ് , മറ്റു കലോത്സവവേദികൾ .
ഇത്തവണ കലോത്സവ പ്രചരണാർത്ഥം പരമാവധി കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ ഒരുക്കം’ എന്ന പേരിൽകുട്ടികൾക്ക് റീൽസ് മത്സരം സഘടിപ്പിച്ചു.ഈ പ്രവർത്തനങ്ങൾ കലോത്സവത്തിന് എല്ലാ…
Read More » -
കേരള സ്കൂൾ കലോത്സവം : സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു: തൃപ്രയാർ:വലപ്പാട് ഉപജില്ല കലോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് നാട്ടിക S N ട്രസ്റ്റ് സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്വഗത സംഘാടകസമിതി ചെയർമാനും നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി, ബ്ലോക്ക് പഞ്ചായത്തഗവും പബ്ലിസിറ്റി ചെയർ പേഴ്സണുമായ വി. കല, ബ്ലോക്ക് പഞ്ചായത്തംഗം ജുബി പ്രദീപ് , പഞ്ചായത്തംഗങ്ങളായ സി.എസ്.മണികണ്ഠൻ, കെ.വി.ദാസൻ ,തൃപ്രയാർ പ്രസ്സ് ക്ലബ് പ്രസിഡൻ്റ് പ്രേമചന്ദ്രൻ വടക്കേടത്ത് ,ഉപജില്ല വിദ്യാഭ്യാസ ആഫീസർ എം.എ.മറിയം ,ജനറൽ കൺവീനർ ജയ ബിനി ജി.എസ്.ബി., പ്രധാനാധ്യാപിക സുനിത വി., പി.ടി.എ പ്രസിഡന്റ് പി.എസ് പി നസീർ , വലപ്പാട് ഉപജില്ല വികസന സമിതി കൺവീനർ ശ്രീജ മൗസ്മി , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പബ്ലിസിറ്റി കൺവീനർ ബാസ്റ്റ്യൻ കെ.വിൻസെൻ്റ് സ്വാഗതവും ജോ കൺവീനർ സന്തോഷ് കുമാർ കെ.ജെ നന്ദിയും അർപ്പിച്ചു. നവംബർ 27, 28,29,30 തിയ്യതികളിൽ S N Trust ,SN ഹാൾ നാട്ടിക, സെഞ്ചറി പ്ലാസ, ഗസ്റ്റാൽഡ് ട്യുഷൻ സെന്റർ, മേൽ തൃ കോവിൽ ക്ഷേത്ര ഹാൾ, AUPS നാട്ടി ക,
Read More » -
-
കുട്ടിക്കൊരു വീട് തറക്കല്ലിട്ടു
കെ എസ് ടി എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി നിർമ്മിച്ചു നൽകുന്ന കുട്ടിക്ക് ഒരു വീട് തറക്കല്ലിട്ടു. എടതിരിഞ്ഞി എച്ച്ഡിപി സമാജം വിദ്യാർത്ഥിനിക്കാണ് വീട് നിർമ്മിച്ച നൽകുന്നത്.…
Read More » -
ജനകീയമായി ടുഗെദര്‍ ഫോര്‍ തൃശ്ശൂര്‍: രണ്ടാംഘട്ടത്തിന് തുടക്കം
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ ‘ടുഗെദര്‍ ഫോര്‍ തൃശ്ശൂരി’ന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചിറയ്ക്കല്‍ ഐഡിയല്‍ ജനറേഷന് സ്കൂളില്‍ ജില്ലാ…
Read More » -
തളിക്കുളം മഹിളാ സമാജം
ശീതകാല പച്ചക്കറി തൈ
വിതരണം ചെയ്തു.തളിക്കുളം മഹിളാ സമാജംശീതകാല പച്ചക്കറി തൈവിതരണം ചെയ്തു.കോളിഫ്ളവർ, ക്യാബേജ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, തക്കാളി, എന്നിവയാണ് വിതരണം ചെയ്തത്വിതരണോത്ഘാടനംടി എൻ പ്രതാപൻ എം പി നിർവഹിച്ചു.മഹിളാ സമാജം ട്രഷറർ…
Read More » -
പഴുവിൽ. പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിമൂന്നാമത് വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പത്ത് ദിവസം നീണ്ടുനിന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനം സിനിമാതാരം ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രൊഫ കെ.യു അരുണൻ അദ്ധ്യക്ഷത വഹിച്ചു.കാനാടി കുട്ടിച്ചാത്തൻകാവ് ഡോ വിഷ്ണു ഭാരതീയ സ്വാമികൾ വിശിഷ്ടാതിഥിയായി.വെറ്റിനറി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.ശശീന്ദ്രനാഥ്, ഇൻ്റലിജൻസ് ഡിവൈഎസ്പി വി.കെ.രാജു, അന്തിക്കാട് എസ് എച്ച് ഒ ദാസ് സൊസൈറ്റി പ്രസിഡണ്ട് സജിത്ത് പണ്ടാരിക്കൽ, സെക്രട്ടറി ഇ.പി.സൈമൺ, ട്രഷറർ ഇ.വി.എൻ പ്രേം ദാസ് ,ഓസ്റ്റിൻ പോൾ എന്നിവർ സംസാരിച്ചു.കാരുണ്യോത്സവത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും നൽകി. തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രം പാവ വീട് എന്ന നാടകം അവതരിപ്പിച്ചു. വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം നവം: 14 വൈകിട്ട് 5 മണിക്ക് പത്മശ്രീ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
Read More » -
നവകേരള സദസ്സ് വലപ്പാട് ഗ്രാമ പഞ്ചായത്ത് തല സംഘടകാ സമിതി രൂപീകരിച്ചു.. ഡിസംബർ 5നു നാട്ടിക നിയോജക മണ്ഡലം നവകേരള സദസ്സിന്റെ നടത്തിപ്പുമായി ബന്ധപെട്ട് വലപ്പാട് ഗ്രാമ പഞ്ചായത്ത് സംഘടകാ സമിതി യോഗം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് kc പ്രസാദ് ഉത്ഘാടനം നിർവഹിച്ചു.. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത് വഹിച്ച ചടങ്ങിൽ ജില്ല സപ്ലൈ ഓഫീസർ PR ജയചന്ദ്രൻ പദ്ധതി വിശദീകരിച്ചു.. വൈസ് പ്രസിഡന്റ് ജിത്ത് VR, ജനപ്രതിനിധികൾ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, അസൂത്രണ സമ്മതി അംഗങ്ങൾ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ,അംഗനവാടി വർക്കേഴ്സ്, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ,ഹരിത കർമസേന അംഗങ്ങൾ, തൊഴിലുറപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ പങ്കെടുത്തു… പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സൺ ആയും പഞ്ചായത്ത് സെക്രട്ടറി കൺവീനർ ആയും സംഘടാ ക സമിതി രൂപീകരിച്ചു
Read More »