തിരുനാൾ.
-
തിരുനാൾ കൊടിയേറി : തൃപ്രയാർ: സെന്റ് ജൂഡ് ദേവാലയത്തിലെ വിശുദ്ധ തദ്ദേവൂസിന്റെ 48-ാമത് തിരുനാളിന് വികാരി ഫാ.ബാബു അപ്പാടൻ കൊടിയേറ്റ് കർമ്മം നടത്തി. ഇന്ന് മുതൽ 30 വരെ എല്ലാ ദിവസവും വൈകീട്ട് 5 മണിക്ക് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. തിരുനാൾ ദിനമായ 31 ന് ഞായറാഴ്ച രാവിലെ 10.30 നുള്ള ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജിമ്മി എടക്കളത്തൂർ നേതൃത്വം നൽകും. ഫാ.ലിൻസൻ തട്ടിൽ സന്ദേശം നൽകും. വൈകീട്ട് 5.30 ന് ജപമാല സമർപ്പണവും ദിവ്യബലിയും ഉണ്ടായിരിക്കും. തിരുനാളിനോടനുബന്ധിച്ച് ഇടവകയ്ക്കു കീഴിലെ നാനാജാതി മതസ്ഥരായ 600 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വികാരി ഫാ.ബാബു അപ്പാടൻ, ജനറൽ കൺവീനർ സി.ജെ. റോയ്സൺ, കൈക്കാരൻമാരായ സോബി സി.ആന്റണി, സി.എ. വിൽസൻ, ബാബു തോമസ് എന്നിവർ അറിയിച്ചു.
Read More »