ഗ്രാമ വാർത്ത.
കാവുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി ദിനത്തിൽ കുട്ടികളുടെ ഗ്രീൻ വാൽക്ക് .

കാവുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി ദിനത്തിൽ കുട്ടികളുടെ ഗ്രീൻ വാൽക്ക് .
വലപ്പാട് ജിഡി എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളാണ് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പകരുന്ന പ്ലക്കാർഡുകളുമായി
തണ്ണീർതടങ്ങളിലൂടെയും
കാവുകൾ പരിചയപ്പെട്ടും പ്രകൃതി നടത്തത്തിലേർപ്പെട്ടത്.
വിദ്യാലയത്തിനു സമീപമുള്ള കാവുകളും തണ്ണീർ തടങ്ങളും കുട്ടികൾ സന്ദർശിച്ചു
അരയംപറമ്പിൽ ക്ഷേത്രക്കാവിനു സമീപം നടന്ന കുട്ടികളുടെ പരിസ്ഥിതി സദസ്സ് വികസന സമിതി അംഗം സുബ്രഹ്മണ്യൻ രാമത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികൾ പരിസ്ഥിതി ഗാനമാലപിച്ചു. പിടി എ വൈസ് പ്രസിഡണ്ട് പി എം റഷീദ് അദ്ധ്യക്ഷത വഹിച്ചു എം എ ശ്രീദേവി, സി.ബി.സുബിത എ.സി.ലി ജി എന്നിവർ സംസാരിചു ..
