വിദ്യാഭ്യാസം
വിദ്യാഭ്യാസം
-
തളിക്കുളം ഗ്രാമപഞ്ചായത്തിൽ സ്കൂൾ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തല ഉദ്ഘാടനം തളിക്കുളം ജി എം എൽ പി നോർത്ത് സ്കൂളിൽ വെച്ചു നടന്നു. ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിയുടെ ഭാഗമായി അടഞ്ഞു കിടന്ന സ്കൂളുകൾ പഞ്ചായത്തിന്റെയും അധ്യാപകരുടെയും പൊതുപ്രവർത്തകരുടെയും സഹായത്തോടെ വൃത്തിയാക്കി. സ്കൂളുകളിലേക്ക് തിരിച്ചു എത്തുന്ന വിദ്യാർത്ഥികളെ സമ്മാനം നൽകി സ്വീകരിച്ചു. തുല്യത പരീക്ഷയിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ സാബിറ നൗഷാദിനെ സ്കൂൾ ആദരിച്ചു. തളിക്കുളം GMLP സ്കൂൾ HM ശ്രീകല ചടങ്ങിൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അനിത പി കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ എം. കെ. ബാബു, ബുഷറ അബ്ദുൽ നാസർ, എ. എം. മെഹബൂബ്, മെമ്പർമാരായ ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, PTA, MPTA ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. GMLP സ്കൂൾ അധ്യാപകനായ ബിനോയ് ചടങ്ങിന് നന്ദി പറഞ്ഞു.
Read More » -
നാട്ടിക ഈസ്റ്റ് യൂ പീ സ്കൂൾ. പ്രവേശനോത്സവം.. ..ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് m.r.ദിനേശൻ ഉദ്ഘാടനം ചെയ്തു.. പി ടി എ പ്രസിഡൻറ്. എം.എസ് . സജീഷ്. അധ്യക്ഷത വഹിച്ചു. വലപ്പാട്. aeo.കെ.ബി. ബീന. . ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. ബിന്ദു പ്രദീപ്.. ഹെൽത്ത് ഇൻസ്പെക്ടർ. ടി.പി. ഹനീഷ് കുമാർ. m.p.t.a. പ്രസിഡൻറ്. നീതു അനിൽ.. പ്രധാന അധ്യാപിക.. p.r സ്നേഹലത. എന്നിവർ പങ്കെടുത്ത് സംസാരിച്ചു
Read More » -
വിദ്യാർത്ഥികൾക്ക് വിത്തു വിതരണവും സ്കൂൾ പച്ചക്കറിത്തോട്ടത്തിൻ്റെ ഉദ്ഘാടനവും വിളവെടുപ്പും നടന്നു…
വിദ്യാർത്ഥികൾക്ക് വിത്തു വിതരണവും സ്കൂൾ പച്ചക്കറിത്തോട്ടത്തിൻ്റെ ഉദ്ഘാടനവും വിളവെടുപ്പും നടന്നു… തളിക്കുളം ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വിത്തു വിതരണവും സ്കൂൾ പച്ചക്കറിത്തോട്ടത്തിൻ്റെ ഉദ്ഘാടനവും വിളവെടുപ്പും…
Read More » -
നാട്ടിക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബാലസഭ ലൈബ്രറി ഉദ്ഘാടനവും ഓക്സലറി ഗ്രൂപ്പ് രൂപീകരണ ഉദ്ഘാടനവും എം പി ടി എൻ പ്രതാപൻ നിർവ്വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ അധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു .ബ്ലോക്ക് മെമ്പർ ജൂബി പ്രദീപ്. പഞ്ചായത്തംഗങ്ങളായ കെ.ആർ ദാസൻ പി വി സെന്തിൽ കുമാർ . റസീന ഖാലിദ്. നിഖിത രാധാകൃഷ്ണൻ സി എസ് മണി കണ്ഠൻ ശ്രീദേവി മാധവൻ . ഗ്രീഷ്മ സുഖിലേഷ് . ഐഷാബി അബ്ദുൾ ജബ്ബാർ ആസൂത്രണ സമിതി വൈസ് ചെയർമാൻ എ എൻ സിദ്ധപ്രസാദ് പഞ്ചായത്ത് സെക്രട്ടറി എം.ജി സന്തോഷ് കുമാർ മെമ്പർ സെക്രട്ടറി റസീന അലി എന്നിവർ പങ്കെടുത്തു സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു പ്രദീപ് സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ ഹേമ പ്രേമൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ബാലസഭ ലൈബ്രറിയിലേയ്ക്ക് എം പി യ്ക്ക് ലഭിച്ച നൂറോളം പുസ്തകങ്ങൾ കൈമാറി
Read More » -
മൻ കി ബാത്തിൽ തളിക്കുളം സ്വദേശി ദേവാംഗിനെ പ്രശംസിച്ചു പ്രധാനമന്ത്രി..
മൻ കി ബാത്തിൽ തളിക്കുളം സ്വദേശി ദേവാംഗിനെ പ്രശംസിച്ചു പ്രധാനമന്ത്രി.. തൃപ്രയാർ, :ആഴകടലിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി അപകടത്തിൽപെട്ട നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സഹായിച്ച തളിക്കുളം…
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ.. . ചൈൽഡ് ലൈൻ നയിക്കുന്ന കൗമാരപ്രായത്തിലെ മാറ്റങ്ങൾ കുട്ടികളും രക്ഷിതാക്കളും അറിയാൻ എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. കൗമാര പ്രായത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിനും രക്ഷിതാക്കൾ കുട്ടികളോട് എങ്ങനെ പെരുമാറണം എന്നുമുള്ള വിഷയത്തെ കുറിച്ചാണ് ക്ലാസ്സെടുത്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ ചടങ്ങിന് സ്വാഗതം പറഞ്ഞു. തൃശൂർ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥനായ ജെയിംസ് കൗമാരപ്രായത്തിലെ മാറ്റങ്ങൾ കുട്ടികളും രക്ഷിതാക്കളും അറിയാൻ എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു. വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, സിംഗ് വാലത്ത്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, കെ. കെ. സൈനുദ്ധീൻ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ ചടങ്ങിന് നന്ദി പറഞ്ഞു.
Read More » -
വീണ്ടുമൊരു സ്കൂൾ കാലം : കുട്ടികളെ വരവേൽക്കാൻ പൂക്കളും ഹാൻഡ് വാഷും തയ്യാർ
വീണ്ടുമൊരു സ്കൂൾ കാലം : കുട്ടികളെ വരവേൽക്കാൻ പൂക്കളും ഹാൻഡ് വാഷും തയ്യാർ ഒന്നര വർഷത്തെ അടച്ചിടലിന് ശേഷം നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, കുട്ടികളെ വരവേൽക്കാൻ…
Read More » -
ബോധവൽക്കരണ ക്ലാസ്സ് .. . .തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ തൃശൂർ റൂറൽ സൈബർ സെൽ നയിക്കുന്ന ഇന്റർനെറ്റ് ദുരുപയോഗത്തെ കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഇന്റർനെറ്റ് ദുരുപയോഗം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഇന്റർനെറ്റ് ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ക്ലാസ്സ് നടത്തിയത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു ചടങ്ങിലെ സ്വാഗതം പറഞ്ഞു. തൃശൂർ റൂറൽ സൈബർ സെൽ സിവിൽ പോലീസ് ഓഫീസറായ പ്രജിത് സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം മെഹബൂബ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, സിംഗ് വാലത്ത്, വിനയപ്രസാദ്, സന്ധ്യാ മനോഹരൻ, ബിന്നി അറക്കൽ, തളിക്കുളം ഗ്രാമപഞ്ചായത്ത് ഐ.സി സി.-എസ് സൂപ്പർവൈസർ അൻസ എബ്രഹാം എന്നിവർ സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ നന്ദി പറഞ്ഞു
Read More »