വിദ്യാഭ്യാസം
വിദ്യാഭ്യാസം
-
തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ.. . ചൈൽഡ് ലൈൻ നയിക്കുന്ന കൗമാരപ്രായത്തിലെ മാറ്റങ്ങൾ കുട്ടികളും രക്ഷിതാക്കളും അറിയാൻ എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. കൗമാര പ്രായത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിനും രക്ഷിതാക്കൾ കുട്ടികളോട് എങ്ങനെ പെരുമാറണം എന്നുമുള്ള വിഷയത്തെ കുറിച്ചാണ് ക്ലാസ്സെടുത്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ ചടങ്ങിന് സ്വാഗതം പറഞ്ഞു. തൃശൂർ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥനായ ജെയിംസ് കൗമാരപ്രായത്തിലെ മാറ്റങ്ങൾ കുട്ടികളും രക്ഷിതാക്കളും അറിയാൻ എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു. വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, സിംഗ് വാലത്ത്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, കെ. കെ. സൈനുദ്ധീൻ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ ചടങ്ങിന് നന്ദി പറഞ്ഞു.
Read More » -
-
വീണ്ടുമൊരു സ്കൂൾ കാലം : കുട്ടികളെ വരവേൽക്കാൻ പൂക്കളും ഹാൻഡ് വാഷും തയ്യാർ
വീണ്ടുമൊരു സ്കൂൾ കാലം : കുട്ടികളെ വരവേൽക്കാൻ പൂക്കളും ഹാൻഡ് വാഷും തയ്യാർ ഒന്നര വർഷത്തെ അടച്ചിടലിന് ശേഷം നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, കുട്ടികളെ വരവേൽക്കാൻ…
Read More » -
ബോധവൽക്കരണ ക്ലാസ്സ് .. . .തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ തൃശൂർ റൂറൽ സൈബർ സെൽ നയിക്കുന്ന ഇന്റർനെറ്റ് ദുരുപയോഗത്തെ കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഇന്റർനെറ്റ് ദുരുപയോഗം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഇന്റർനെറ്റ് ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ക്ലാസ്സ് നടത്തിയത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു ചടങ്ങിലെ സ്വാഗതം പറഞ്ഞു. തൃശൂർ റൂറൽ സൈബർ സെൽ സിവിൽ പോലീസ് ഓഫീസറായ പ്രജിത് സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം മെഹബൂബ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, സിംഗ് വാലത്ത്, വിനയപ്രസാദ്, സന്ധ്യാ മനോഹരൻ, ബിന്നി അറക്കൽ, തളിക്കുളം ഗ്രാമപഞ്ചായത്ത് ഐ.സി സി.-എസ് സൂപ്പർവൈസർ അൻസ എബ്രഹാം എന്നിവർ സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ നന്ദി പറഞ്ഞു
Read More » -