സാഹിത്യം-കലാ-കായികം
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
-
ക്രിസ്തുമസ് ഗാന० മഞ്ഞുപെയ്യു० പാതിരാവിൽ ബെതലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നനാഥാ…ഉണ്ണിയേശു നാഥാ… താരകങ്ങൾ വഴികാട്ടിനിന്നു. അജപാലകർ സ്തുതിയുമായ് വന്നു. മഞ്ഞുപെയ്യു० പാതിരാവിൽ ബെതലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നനാഥാ…ഉണ്ണി യേശുനാഥാ… വിണ്ണിൽ മാലാഖമാർ വാഴ്ത്തിപ്പാടി ഹല്ലേലുയ്യാ…ഹല്ലേലുയ്യാ. മഞ്ഞുപെയ്യു० പാതിരാവിൽ ബെതലഹേമിലെ കാലിത്തൊഴുത്തിൽ പിറന്നനാഥാ…ഉണ്ണിയേശുനാഥാ. ജ്ഞാനികൾ രാജാക്കന്മാർ വന്നണഞ്ഞു സമ്മാനപ്പൊതികൾ കാഴ്ചവെച്ചു. മഞ്ഞുപെയ്യു० പാതിരാവിൽ പിറന്നനാഥാ…ഉണ്ണിയേശുനാഥാ… ആശ അശോകൻ
Read More » -
ചെറുകഥ: ജീവിത യാത്രയിൽനിന്ന് ഒരു ഏട് 🌹 Saliba✍️ അവൾ കടയിൽ പോയി തിരിച്ചു വരികയായിരുന്നു, വീട്ടിലോട്ട് 2 കിലോമീറ്റർ നടക്കാൻ ഉണ്ട്. ഓട്ടോ എന്തെങ്കിലും വരുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കിക്കൊണ്ടായിരുന്നു അവളുടെ നടത്തം “അതല്ലെങ്കിലും അങ്ങിനെ ആണ് ആവശ്യം നേരത്ത് ഒരു വണ്ടിയും കാണില്ല “മനസ്സിൽ അവൾ പിറു പിറുത്തു “കൈ നന്നായി വേദനിക്കുന്നുണ്ട്, ഇതിൽ കടക്കാരൻ വല്ല കല്ലും കയറ്റി വെച്ചിട്ടുണ്ടോ എന്നവൾ മനസ്സിലോർത്തു 😊 കുറച്ച് നടന്നപ്പോൾ ക്ഷീണിതനായ ഒരു വൃദ്ധനെ അവൾ കണ്ടു, അയാളുടെ കൈയിലെ സഞ്ചി അയാൾക്കു താങ്ങാവുന്നതിലും വലിയ ഭാരമാണെന്ന് അവൾക്കു മനസ്സിലായി.…ആ കാഴ്ച്ച അവളെ വല്ലാതെ വേദനിപ്പിച്ചു, അവൾ അയാളുടെ അടുത്ത് എത്തി, അപ്പൂപ്പ ആ സഞ്ചി ഞാൻ പിടിക്കാം “അപ്പൂപ്പൻ എവിടെ ആണ് പോകുന്നത് ഞാൻ കൊണ്ടുചെന്നാക്കാം” അവൾ ആ വൃദ്ധനോട് പറഞ്ഞു.അയാൾ ആദ്യം ആ സഞ്ചി കൊടുക്കാൻ മടിച്ചെങ്കിലും പിന്നീട് അവൾക്ക് നൽകി. അയാൾ പറഞ്ഞു മോൾടെ കൈയിൽ തന്നെ ഉണ്ടല്ലോ നല്ലൊരു ഭാരം ഇത് മോൾക്ക് ബുദ്ധിമുട്ടാകും. “ഏയ് എന്റെ കൈയിൽ ഉള്ളതു അതികം ഭാരമൊന്നും ഇല്ല അപ്പൂപ്പൻ വരൂ നമ്മുക്ക് നടക്കാം അവൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു…… രണ്ടുപേരും സംസാരിച്ചുകൊണ്ട് നടന്നു, അപ്പൂപ്പന് ഭാര്യ മാത്രമാണ് ഉള്ളത് എന്നും മക്കൾ ആയി ആരും ഇല്ലെന്നും അയാളുടെ സംസാരത്തിൽ നിന്നും അവൾ മനസിലാക്കി, അവൾ അവളെ കുറിച്ചും അവളുടെ വീടിനെ കുറിച്ചും അയാൾക്കു പറഞ്ഞുകൊടുത്തു. കുറെ നേരത്തെ നടത്തതിന് ശേഷം റോഡിൽ നിന്നും മുറിഞ്ഞു ഒരു ഇടവഴി എത്തിയപ്പോൾ അകലേക്ക് ചൂണ്ടി അയാൾ പറഞ്ഞു അവിടെ ആണ് എന്റെ വീട്, വീട്ടിലോട്ട് അയാൾ ക്ഷണിച്ചെങ്കിലും പിന്നീട് ഒരു ദിവസം വരാമെന്നു പറഞ്ഞു അവൾ അയാളോട് യാത്ര പറഞ്ഞു ❤ ‘നിന്നെ കാണാൻ ഒരാൾ വന്നിരിക്കുന്നു’ ഉമ്മറത്ത് നിന്ന് അമ്മൂമ്മ അവളോട് വിളിച്ചു പറഞ്ഞു. എന്നെ കാണാൻ ആരായിരിക്കും എന്ന ചിന്തയോടെ അവൾ ഉമ്മറത്തെത്തി. ഉമ്മറത്തെ ആളെ കണ്ടപ്പോൾ ആദ്യം അതിശയവും പിന്നെ സന്തോഷവും തോന്നി. വഴിയിൽ വെച്ച് പരിചയപ്പെട്ട അപ്പൂപ്പൻ ആയിരുന്നു അത്, അവളെ ആദ്യമായി കണ്ടതും അവൾ സഹായിച്ചതും വിശദമായി അവളുടെ അമ്മൂമ്മയോട് പറയുകയായിരുന്നു ആ വൃദ്ധൻ.അയാളെ കണ്ടതിൽ അവൾക്ക് ഒരുപാട് സന്തോഷം തോന്നി അവർ ഒരുപാട് സമയം വർത്തമാനം പറഞ്ഞിരുന്നു.പിന്നീട് എല്ലാ ആഴ്ച്ചകളിലും അയാൾ അവളെ കാണാൻ എത്തി 🌹 ഇന്ന് അപ്പൂപ്പൻ വരുന്ന ദിവസമാണ് അവൾ കുളിയെല്ലാം കഴിഞ്ഞ് ഉമ്മറത്ത് നോക്കിയിരുന്നു. പക്ഷെ അയാൾ വന്നില്ല. അടുത്ത ആഴ്ച്ചയും കാണാതായപ്പോൾ അയാളെ തിരക്കി പോകാൻ അവൾ തീരുമാനിച്ചു.കാണുമ്പോൾ പറയാൻ ഉള്ള പരിഭവങ്ങൾ മനസ്സിൽ കരുതി വെച്ച് കൊണ്ടായിരുന്നു യാത്ര..വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. വീടിന്റെ ഉമ്മറത്ത് ഒരു വയസ്സായ സ്ത്രീ ഇരിക്കുന്നത് അവൾ കണ്ടു. അപ്പൂപ്പന്റെ ഭാര്യയാണ് അത് എന്ന് അവൾ ഊഹിച്ചു, ആ വൃദ്ധയുടെ മുഖത്ത് സങ്കടം തളം കെട്ടി നിൽക്കുന്നത് പോലെയും അവരുടെ കണ്ണുകളിൽ നനവ് പടർന്നിരിക്കുന്നത് പോലെയും അവൾക്ക് തോന്നി.ആ വൃദ്ധ ദൂരേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു. അവൾ പതുക്കെ അവരെ സ്പർശിച്ചു. ആ വയസ്സായ സ്ത്രീ ഏതോ ഓർമകളിൽ നിന്ന് ഞെട്ടി ഉണർന്നപോലെ അവളെ നോക്കി. പെട്ടെന്നാണ് ഉമ്മറത്ത് ഭിത്തിയിൽ മാലയിട്ട അപ്പൂപ്പന്റെ ഒരു ഫോട്ടോ അവളുടെ കണ്ണിൽ ഉടക്കിയത്.അപ്പൂപ്പൻ അവളെ കാണാൻ വരാത്തതിന്റെ കാരണം അവൾക്ക് അതിൽ നിന്നും മനസിലായി. അവൾ ആ വൃദ്ധയുടെ കൂടെ കുറച്ച് സമയം അവിടെ ചിലവഴിച്ചു.ആ വൃദ്ധയുടെ ഏകാന്തതയിൽ ഇടയ്ക്കെങ്കിലും താൻ ഒരു കൂട്ടാകുമെന്ന് മനസ്സിൽ ഉറച്ച് അവൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നും ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു വല്ലാത്തൊരു നീറ്റൽ….. അവൾ ചിന്തിക്കുകയായിരുന്നു അയാൾ അവൾക്ക് ആരായിരുന്നു എന്ന് “ജീവിത യാത്രയിൽ പറയാതെ കടന്നു വരുന്ന ചില നല്ല മനുഷ്യരിൽ ഒരാൾ🖤……” Saliba ✍️
Read More » -
#ജീവിതവിജയത്തിലേക്ക്… ഒറ്റച്ചില്ല കായ്ക്കാറില്ല. പൂമ്പാറ്റയൊന്ന് പുമ്പൊടിയിൽ ഉമ്മവെയ്ക്കുംവരെ… ആ ചിരിച്ച മുഖം തനിച്ചിരിക്കുമ്പോൾ കൊതിച്ചുപോകുന്നുവെന്നതാണ് നിത്യകവിത പ്രപഞ്ചം ഇണകളുടെ സമ്മേളനമാണ് പ്രണയത്തെ വിശ്വസിക്കരുത് വിഷാദത്തെ വിരുന്ന് വിളിക്കരുത്, ദുഃഖം മരണമാണ് തെറ്റ് ചെയ്യാനുറച്ചവരുടെ മനസ്സിലൊരിക്കലും ദുഃഖമുണ്ടാവില്ലെന്ന വരി മികച്ചതാകുമ്പോൾ അവരെക്കുറിച്ചോർത്ത് ദുഃഖിക്കുന്നവരെ നോക്കി ഉള്ളിൽ സന്തോഷമടയുന്നവരായ് അവരെ നിങ്ങൾ കണ്ടെത്തിയിരിക്കും മനസ്സ് നഷ്ടമാകാതെ ക്ഷമ കൈകൊള്ളുന്നവരിലേക്ക് നോക്കൂ യാഥാർത്യങ്ങളിൽനിന്ന് ജീവിതം കരുപ്പിടിപ്പിച്ചെടുത്തവർ തിരഞ്ഞെടുക്കുന്നവയിൽ തൃപ്തി നേടുന്ന ജീവിതവിജയമാണത്…! ജലീൽ കൽപകഞ്ചേരി
Read More » -
-
-
-
-
-
യാത്രകൾ
യാത്രകൾ * * * *യാത്രകൾ കാഴ്ച്ചകളെവരച്ചിടുമ്പോഴും മനസ്സ്ഓർമ്മകളുടെ വിരൽത്തുമ്പിൽ –പിടിച്ച് യാത്രയായിട്ടുണ്ടാകും.. ഹൃദയം കഥപറഞ്ഞ് തുടങ്ങുമ്പോഴാണ് മറന്നുവെച്ചുവെന്ന തോന്നലുകൾക്ക് മേൽഓരോ നിമിഷങ്ങളും അതേ താളത്തിൽചെയ്തിറങ്ങുന്നത്… ഹൃദയമിടിപ്പിലെ…
Read More » -
കവിത
കവിത ഇന്നിന്റെ നോവ്… മണിപ്പൂരിലേക്ക് നോക്കൂ… മാനം കറുത്തിരിക്കുന്നു കാർമേഘം മൂടി കറുത്തതല്ല കരിമ്പുക കൊണ്ട്കറുത്തതാണ്… മനം നൊന്ത്കരയുന്ന മക്കളേ കണ്ടുവോ… മണിമാളികകാണാൻ കൊതിച്ചതല്ല മാനം കവർന്നതിൽ…
Read More »