Uncategorized
-
രാവിലെ 10 മണിക്ക് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിര അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബൈജു ഇ.ആർ ഐ എസ് ഒ 9001 സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. തൃശ്ശൂർ റേഞ്ച് ഡി ഐ ജി എസ് അജിത ബീഗം ഐ പി എസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോഗ്രെ ഐപിഎസ്, ഐ എസ് ഓ – എസ് എം എസ് പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിംഗ് ഡയറക്ടർ എൻ ശ്രീകുമാർ ഇരിങ്ങാലകുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഐ എസ് ഒ 9001 സർട്ടിഫിക്കേഷൻ എന്നത് സേവന ദാതാവ് നൽകുന്ന സേവനങ്ങളുടെ മികവ് ഉയർത്തുകയും അതു വഴി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ടതായ സേവനം നിശ്ചിത സമയത്തിനുള്ളിൽ നൽകാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര സേവന നിലവാരമാണ്
Read More » -
നവ കേരള സദസ്സ്; വിപുലമായ പരിപാടികള്‍ നടത്താന്‍ ഒരുങ്ങി ഇരിങ്ങാലക്കുട മണ്ഡലം
*എക്സിക്യുട്ടീവ് യോഗം ചേര്‍ന്നു സമ്പൂര്‍ണ്ണ ജനപങ്കാളിത്തത്തോടെ നവ കേരള സദസ്സിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഇരിങ്ങാലക്കുട മണ്ഡലമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു.…
Read More » -
കാട്ടൂര്‍ പൊലീസ് സേനയ്ക്ക് സഹായവുമായി മണപ്പുറം ഫിനാൻസ്
വലപ്പാട്, കാട്ടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മണപ്പുറം ഫിനാൻസ് അത്യാധുനിക ഫോട്ടോസ്റ്റാറ്റ് മഷീന് നല്കി. മണപ്പുറം ഹൗസില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഓയുമായ വി. പി.…
Read More » -
കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ സിപിഐയില്‍ നിന്നും പുറത്താക്കി
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍ ബാങ്ക് പ്രസിഡന്റ് എന്‍ ഭാസുരാംഗനെ സിപിഐയില്‍ നിന്നും പുറത്താക്കി. രാവിലെ ചേര്‍ന്ന ജില്ലാ…
Read More » -
മഹിളാ കോൺഗ്രസ് മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
തൃപ്രയാർ – മാവേലി സ്റ്റോറുകളിൽ അവിശ്യ സബ്സിഡി വസ്തുക്കൾ നൽകാതെ ജനങ്ങളെ വഞ്ചിക്കുന്ന സർക്കാരിന്റെ നെറികേടിനെതിരെ മഹിളാ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക മാവേലി സ്റ്റോറിലേക്…
Read More » -
പുഷ്പാംഗദൻ മാസ്റ്റർ (മുൻ N E U P സ്ക്കൂൾ പ്രധാന അദ്ധ്യാപകൻ) അന്തരിച്ചു.
തളിക്കുളം.എരണേഴത്ത് വെങ്ങാലി പുഷ്പാംഗദൻ മാസ്റ്റർ (മുൻ N E U P സ്ക്കൂൾ പ്രധാന അദ്ധ്യാപകൻ) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 09-11- 2023 വൈകീട്ട് 3 മണിയ്ക്ക്…
Read More » -
തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഭഗീഷ് പൂരാടൻ്റെ രണ്ട് മാസത്തെ ഓണറേറിയം ഉൾപ്പെടെ 25000 രൂപ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വിക്ടറി ക്ലബ്ബിന് കൈമാറി.
Read More »
സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ ഭഗീഷ് പൂരാടൻ്റെ ഓണറേറിയം ഉൾപ്പെടെ 25000 രൂപയാണ് വാടാനപ്പള്ളി, തളിക്കുളം മേഖലയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ചിലങ്ക ബീച്ചിലുള്ള വിക്ടറി ക്ലബ്ബിൻ്റെ കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് നൽകിയത്. ക്ലബ്ബ് പ്രസിഡൻറ് രാജു ആലയിലിന് ഭഗീഷ് പൂരാടൻ ഓണറേറിയം കൈമാറി. ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി ആലുങ്ങൽ, കെ.ബി ശ്രീജിത്ത്,
ക്ലബ്ബ് ഭാരവാഹികളായ അഷിൽ കെ.ജി, മുരളി ആലുങ്ങൽ, മോഹനൻ ഇത്തിക്കാട്ട്, സുഗുണൻ ചക്കി, ഷിനോദ് കുട്ടൻപാറൻ എന്നിവർ സന്നിഹിതരായിരുന്നു. -
സിപിഐ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തി
Read More »
നാട്ടിക: സിപിഐ ത്യശൂർ ജില്ലാ കൗൺസിലിൻ്റെ നേത്യത്വത്തിൻ പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു വിദേശകാര്യ വിദഗ്ദൻ ജിനു സഖറിയ ഉമ്മൻ, മുസ്ലീം ലീഗ് നേതാവ് കെ എൻ എ ഖാദർ ,എൽ ഡി എഫ് തൃശ്ശൂർ ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി
സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യഷത വഹിച്ചു എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഷീല വിജയകുമാർ, കെ പി സന്ദീപ് : ഷീന പറയങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു സി പി ഐ ജില്ലാ അസി: സെക്രട്ടറി ടി ആർ രമേശ് കുമാർ സ്വാഗതവും നാട്ടിക മണ്ഡലം സെക്രട്ടറി സി ആർ മുരളീധരൻ നന്ദിയും രേഖപ്പെടുത്തി പലസ്തീൻ – ഇസ്രയിൽ സംഘർഷത്തെ മതങ്ങൾ തമ്മിലുള്ള സംഘർഷം എന്ന നിലയിൽ ബോധപൂർവ്വം പ്രചരണം നടക്കുന്നുണ്ട് വസ്തുതകളെ മറച്ച് വെച്ച് കൊണ്ടാണ് ഇത്തരം ഒരു പ്രചരണം സംഘപരിവാർ നടത്തുന്നത് പലസ്തീൻ ബഹുമത സംസ്കാരമുള്ള ഒരു രാജ്യമാണ് സ്വന്തം നാട്ടിൽ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുള്ള അതിജീവനമാണ് പലസ്തീനിൽ എഴുപത്തഞ്ച് വർഷമായി നടക്കുന്നത് എന്ന് ജിനു സഖറിയ ഉമ്മൻ അഭിപ്രായപ്പെട്ടു സി പി ഐ എല്ലാ കാലത്തും പാലസ്തീനി നൊപ്പം നിലകൊണ്ട പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു കെ എൻ ഏ ഖാദർ പാലസ്തീൻ ഇസ്രിയൽ സംഘർഷത്തെ സാമ്രാജ്യത്വ വിരുദ്ധവും ഫാസിസ്റ്റ് വിരുദ്ധവും ആയ പ്രക്ഷോഭം എന്ന നിലയിൽ ആണ് നോക്കി കാണേണ്ടതെന്ന് മുസ്ലീം ലീഗ് നേതാവ് കെ എൻ ഏ ഖാദർ അഭിപ്രായപ്പെട്ടു പാലസ്തീനിനെ ഇല്ലാതാക്കിക്കൊണ്ടാണ് ഇസ്രയിൽ രാഷ്ട്രത്തിൻ്റെ പിറവി ഇസ്ലാമോഫോബിയയുടെ ഭാഗമായാണ് കേന്ദ്ര ഭരണകൂടം ഏകപക്ഷീയമായ ഇസ്രയിൽ അനുകൂല നിലപാട് സ്വീകരിക്കുന്നത് നമ്മൾ ഇസ്രയിലിലെ മനുഷ്യർക്കെതിരായല്ല പരിപാടികൾ നടത്തുന്നത് മറിച്ച് ഇസ്രയലിലെ യുദ്ധവെറിയൻമാരായ ഭരണകൂടത്തിനെതിരായാണ് നമ്മൾ അണിനിരക്കുന്നത് ഐക്യരാഷട്ര സഭ ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതയാണ് ഇസ്രയിൽ നടത്തുന്നത് ലോകത്ത് നടക്കുന്നഎല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ് ജനാധിപത്യം ഭൂരിപക്ഷത്തിൻ്റെ ആധിപത്യം ആയി ഇന്ന് മാറ്റപ്പെടുകയാണ് കെ എൻ ഏ ഖാദർ അഭിപ്രായപ്പെട്ടു