Uncategorized
-
പഴുവിൽ. പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിമൂന്നാമത് വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പത്ത് ദിവസം നീണ്ടുനിന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനം സിനിമാതാരം ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രൊഫ കെ.യു അരുണൻ അദ്ധ്യക്ഷത വഹിച്ചു.കാനാടി കുട്ടിച്ചാത്തൻകാവ് ഡോ വിഷ്ണു ഭാരതീയ സ്വാമികൾ വിശിഷ്ടാതിഥിയായി.വെറ്റിനറി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.ശശീന്ദ്രനാഥ്, ഇൻ്റലിജൻസ് ഡിവൈഎസ്പി വി.കെ.രാജു, അന്തിക്കാട് എസ് എച്ച് ഒ ദാസ് സൊസൈറ്റി പ്രസിഡണ്ട് സജിത്ത് പണ്ടാരിക്കൽ, സെക്രട്ടറി ഇ.പി.സൈമൺ, ട്രഷറർ ഇ.വി.എൻ പ്രേം ദാസ് ,ഓസ്റ്റിൻ പോൾ എന്നിവർ സംസാരിച്ചു.കാരുണ്യോത്സവത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും നൽകി. തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രം പാവ വീട് എന്ന നാടകം അവതരിപ്പിച്ചു. വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം നവം: 14 വൈകിട്ട് 5 മണിക്ക് പത്മശ്രീ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
Read More » -
നീയും ഞാനും
ഞാൻ നിന്നിലേക്ക്അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെനീ എന്നിൽ നിന്നുംഅകന്നു പോയിഎന്തിനെന്നറിയാതെഞാൻ എന്റെ വഴിയിലൂടെയാത്ര തുടർന്നുകാലം ഇന്ന് നിന്നെഎന്നിലേക്ക് എത്തിച്ചുഉള്ളിൽ ചിരിച്ചു കൊണ്ട്ഞാനും, നീയുംഒന്നായ് ഒഴുകാൻതുടങ്ങിയിരിക്കുന്നുആ ഒഴുക്കിന്റെ ഗതിഅവസാനിക്കുമ്പോൾനമ്മൾ വീണ്ടുംഇരുവഴികളായ് പിരിയുംകാരണം…
Read More » -
മരണത്തിനപ്പുറം
ജീവിതം മടുത്തല്ലഞാൻ മരിച്ചത്മരണത്തെക്കുറിച്ച് ഞാൻഒരിക്കലും ചിന്തിച്ചിട്ടില്ലഇനിയും ജീവിക്കാൻആഗ്രഹമുണ്ടായിരുന്നുഅറിയാതെ എപ്പോഴോനീയെന്നിലേക്ക് കടന്നു വന്നുആഗ്രഹങ്ങൾ ഒരുപാട്ബാക്കിയായിരുന്നുപ്രശസ്തിയുടെ കൊടുമുടിയിൽനിൽക്കുന്നതും,പലരും ആരാധനയോടെനോക്കുന്നതും,എന്റെ കഴിവുകളെ കുറിച്ച്നിങ്ങൾ വാതോരാതെസംസാരിക്കുന്നതും,ഞാൻ സ്വപ്നം കണ്ടിരുന്നുഅതിനു വേണ്ടിയുള്ള എന്റെശ്രമങ്ങൾ വെറുതെയായില്ലേകാണാൻ…
Read More » -
(കാത്തിരുപ്പ്…….)
കരളു പൊള്ളുന്നുകണ്ണിൽ ഇരുട്ടിന്റെവിവിധ വിവിധമാംകാളകൂടാഗ്നികൾ,നിറയെ പൂ വന്നു കായ്ച്ചവൃക്ഷങ്ങളിൽ,ഫലമതത്രയും പൊഴിയുന്നുകണ്ടുവോ?വെറുതെ കാത്തിരുപ്പല്ലനാംവേനലും,മഴയും മഞ്ഞുംവസന്തകാലങ്ങളും,മൃതിവരുംമുമ്പുമോഹങ്ങളൊക്കെയുംമധുരമായ്തന്നെപൂക്കണംകായ്ക്കണം.മിഥുനമാകുവാൻകാത്തുനാം ബാല്യത്തിൽ,പ്രണയവും പ്രണയസാഫല്യവും കാത്തു,ശലഭമായ് ചിത്രശലഭമായ്ജീവിതം,വിവിധ വർണങ്ങളാകുവാൻകാത്തുനാം,ഒടുവിലൊടുവിലാകാത്തിരുപ്പൊക്കെയും,വളവുതിരുവുകൾ താണ്ടിജന്മത്തിന്നു,ചുളിവുകൾ വീഴ്ത്തിയാത്രയാവുമ്പൊഴും,വലിയ സ്വപ്നങ്ങൾകാത്തിരുപ്പാണുനാം…..!! (ചന്ദ്രശേഖരൻ പ്ലാവളപ്പിൽ)
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി. പ്രവാസി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാസങ്ങളായി നൽകാതിരിക്കുന്ന ക്ഷേമ പെൻഷൻ ഉടൻ വിതരണംചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ട് ഗ്രാമ പഞ്ചായത്തിലേക്ക് പ്രകടനവും പ്രതിഷേധയോഗവും നടത്തി. തളിക്കുളം മണ്ഡലം കോൺഗ്രസ്സ് ഓഫീസിൽ നിന്ന് ആരംഭിച്ച ജാഥക്ക് പ്രവാസിമണ്ഡലം പ്രസിഡണ്ട് Pk കാദർ നേതൃത്യം നെൽകി പഞ്ചായത്തിന് മുന്നിൽ നടത്തിയ -പ്രതിഷേധയോഗം പ്രസിഡണ്ട് Pk കാദറിന്റെ അദ്ധ്യക്ഷതയിൽ നാട്ടിക ബ്ലോക്ക്കോൺഗ്രസ് പ്രസിഡണ്ട് -P. i. ഷൗക്കത്തലി ഉൽഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് മുനീർ എടശ്ശേരി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സുൽഫിക്കർ, ന്യൂനപക്ഷ സെൽ സംസ്ഥാന കോർഡിനേറ്റർ ഷമീർ മുഹമ്മദാലി – പ്രവാസി ബ്ലോക്ക് പ്രസിഡണ്ട് – Ak വാസൻ വൈസ് പ്രസിഡണ്ട് Tu സുബാഷ് ചന്ദ്രൻ , ജ: സെക്രട്ടറി വാസൻ കോഴി പറമ്പിൽ , വൈസ് പ്രസിസണ്ട് അബ്ദുള്ള -P.B. -മുഹമ്മദ് റസൽ, സെകട്ടറി K-A. മുജിബ് പ്രസംഗിച്ചു. പ്രവാസി കോൺമണ്ഡലം ജ: സെക്രട്ടറി Pk രക്നാ കരൻ സ്വാഗതവും സെക്രട്ടറി – ഷിനോയ് ചന്ദ്രൻ നന്ദി പറഞ്ഞു.
Read More » -
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് അന്തിക്കാട് ഹൈസ്കൂൾ നടന്നു .അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ശശിദരൻ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് മെഡിക്കൽ ഓഫീസർ സർക്കാർ ഹോമിയോ…
Read More » -
തളിക്കുളം പബ്ലിക് ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ യോഗ നിത്യ ജീവിതത്തിൽ എന്ന വിഷയത്തിൽ ക്ലാസ് നടത്തി.
Read More »
സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.ബി ശാലിനി മുഖ്യാതിഥിയായിരുന്നു. ആധുനിക കാലഘട്ടത്തിൽ യോഗ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാക്കുന്നത് രോഗപ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കെ. അനിത അഭിപ്രായപ്പെട്ടു.
പബ്ലിക് ലൈബ്രറി വനിതാ വിഭാഗം കൺവീനർ ബീന വാസൻ അധ്യക്ഷത വഹിച്ചു. വനിതാവേദി രക്ഷാധികാരി സജു ഹരിദാസ് സ്വാഗതം പറഞ്ഞു. ലൈബ്രറി സെക്രട്ടറി ഗഫൂർ തളിക്കുളം ആമുഖപ്രഭാഷണം നടത്തി.
തളിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് യോഗ ഇൻസ്ട്രക്ടർ അനു ഇഖ്ബാൽ യോഗ ക്ലാസും പരിശീലനവും നടത്തി.
ഗീതാ വിനോദൻ, ഷീജ ജയാനന്ദൻ, പ്രിയ പത്മരാജ്, നിർമ്മലവാസൻ, മിനി വി. ആർ, സുഹറ ഗഫൂർ, ബേബി തുടങ്ങിയവർ നേതൃത്വം നൽകി.
എ കെ വാസൻ, എൻ മഥന മോഹനൻ, കെ ആർ വാസൻ തുടങ്ങിയവർ പ്രസംഗിച്ചു. -
*ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജിലെ ഫിസ്ക്സ് വിഭാഗം മേധാവിയും അസിസ്റ്റന്റ് ഫ്രൊഫസറുമായ ഡോ.കെ. ഗീത( 48 ) നിര്യാതയായി* ഇരിങ്ങാലക്കുട അമ്പലം റോഡിലെ ഗീതം അയ്യങ്കാവ് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്കാരം നടക്കും. കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന് അഡ്വ ദേവിദാസാണ് ഭര്‍ത്താവ്. വാണിയങ്കുളം പി.കെ. ദാസ് മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ ഗോവിന്ദ്, തൃശ്ശൂര്‍ ഹരിശ്രീ സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഗോകുല്‍ എന്നിവര്‍ മക്കളാണ്.
Read More » -
കാൻ -തൃശൂർ
ഏകദിന ശിൽപശാലജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റയും,തൃശൂർ ജില്ലാ ആരോഗ്യ വകുപ്പിന്റയും പദ്ധതി ആയ കാൻ- തൃശൂർ പരിപാടിയുടെ ഭാഗമായി വലപ്പാട് ഗ്രാമപഞ്ചായത്തിൻ്റേയും,…
Read More » -
അയൽവാസി വഴിയടച്ചു. 3 വർഷമായി വീട്ടിൽ കടക്കാനാവാതെ ഒരു കുടുംബം. ചേർപ്പ്: അയൽവാസി വഴിയടച്ചതിനെ തുടർന്ന് 3 വർഷമായി സ്വന്തം വീട്ടിൽ പ്രവേശിക്കാനാവാതെ ദുരിതമനുഭവിക്കുകയാണ് ഒരു കുടുംബം. ചെമ്മാപ്പിള്ളി വടക്കുംമുറി കൊട്ടാരവളപ്പിൽ ഓട്ടോ തൊഴിലാളിയായ വൈലപ്പിള്ളി ഷൈനും വിധവയായ ജേഷ്ഠത്തി സൗമിനിയുമാണ് വീട്ടിലേക്ക് കടക്കാൻ കഴിയാതെ വാടകവീട്ടിൽ കഴിയുന്നത്. ഇവരുടെ മാതാപിതാക്കളുടെ കാലം മുതൽ 100 വർഷത്തിലധികമായി ഉപയോഗിച്ചിരുന്ന ഏകദേശം 50 മീറ്ററോളം ദൂരമുള്ള നടവഴിയാണ് അയൽവാസിയായ ആന്തുപറമ്പിൽ സുധീഷിന്റെ വീട്ടുകാർ അടച്ചു കെട്ടിയത്. 3 വർഷം മുൻപ് ഷൈനിന് ബൈക്കപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റി. തുടർന്ന് ഷൈനിനും വൃദ്ധയായ അമ്മയ്ക്കും ചികിത്സയ്ക്കായി നിരന്തരം ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതിയുണ്ടായിരുന്നു. നടവഴിയിലൂടെ വീടിനടുത്തേക്ക് വാഹനമെത്താൻ സൗകര്യമില്ലാതിരുന്നതിനാൽ അയൽവാസികളുടെ സഹായത്തോടെ ചുമന്നാണ് ഇവരെ പ്രധാന റോഡിലേയ്ക്കെത്തിച്ചിരുന്നത്. പരിക്ക് ഭേദമാകും വരെ ആശുപത്രിയിൽ പോയി വരാനുള്ള സൗകര്യത്തിനായി റോഡിനടുത്തുള്ള ഒരു വീട് വാടകയ്ക്കെടുത്ത് അങ്ങോട്ട് താമസം മാറ്റി. ആ തക്കം നോക്കിയാണ് അയൽവാസി ഗേറ്റ് വെച്ചും ഷീറ്റ് കൊണ്ട് മറച്ചും വഴിയടച്ചത്. നടവഴിയിൽ പട്ടിക്കൂടും സ്ഥാപിച്ചു. പരിക്ക് ഭേദമായി വീട്ടിലേക്ക് തിരികെ താമസിക്കാനൊരുങ്ങിയപ്പോഴാണ് വഴി തരാനാകില്ലെന്ന് അയൽവാസി പറഞ്ഞത്. തുടർന്ന് വീടിന്റെ പുറകിലുള്ള മറ്റൊരു സ്ഥലത്തുകൂടെ അധികദൂരം സഞ്ചരിച്ച് വീട്ടിലെത്താൻ ശ്രമം നടത്തി. എന്നാൽ ആ സ്ഥലവും അയൽവാസി വാങ്ങി അവിടെയും വഴിയടച്ചു. ഇതോടെ 40 സെന്റോളം വരുന്ന പറമ്പിലേക്കും വീട്ടിലേക്കും ഒട്ടും പ്രവേശിക്കാൻ കഴിയാതായി. 3 മാസം മുൻപ് ഇവരുടെ അമ്മ സരസ്വതി മരണപ്പെട്ടപ്പോൾ മൃതശരീരം സ്വന്തം വീട്ടുവളപ്പിൽ സംസ്കരിക്കാനാവാതെ പൊതുശ്മശാനത്തിൽ സംസ്കരിക്കേണ്ടി വന്നു. വഴി തുറന്ന് കിട്ടുന്നതിനായി പഞ്ചായത്ത് ഓഫീസ്, അന്തിക്കാട് പോലീസ്, ജില്ലാ കളക്ടർ, ആർഡിഒ എന്നിവർക്കെല്ലാം പരാതി നൽകി. ഇതിനിടെ വഴി നടക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അയൽവാസി കോടതിയെ സമീപിച്ചു. ആ കേസ് നടന്നുകൊണ്ടിരിക്കുന്നു. 3 വർഷത്തിലധികമായി ഉപയോഗിക്കാനാവാത്തതിനാൽ വീടും പറമ്പും ഏറെക്കുറെ നശിച്ച നിലയിലാണ്. ഈ സ്ഥലം ചുരുങ്ങിയ വിലയ്ക്ക് കൈക്കലാക്കാനാണ് അയൽവാസി ഈ ക്രൂരത കാണിക്കുന്നതെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്.
Read More »