Uncategorized
-
തളിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തി. ക്ഷേമനിധി അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കളിൽ ബിരുദ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് നൽകുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ എം മെഹബൂബ്, ബുഷ്റ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, വിനയപ്രസാദ്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിനു അറക്കൽ, പഞ്ചായത്ത് സെക്രട്ടറി സുധ ജെ, ഫിഷറീസ് ഇൻസ്പെക്ടർ അൻസിൽ, സാഗരമിത്ര പ്രൊജക്റ്റ് കോർഡിനേറ്റർമാരായ അഞ്ജന, യദു, അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Read More » -
ഭർത്താവ് മരിച്ചതിൻ്റെ പിറ്റേന്ന് ഭാര്യയും മരിച്ചു.*
ഭർത്താവ് മരിച്ചതിൻ്റെ പിറ്റേന്ന് ഭാര്യയും മരിച്ചു. …
Read More » -
ആത്മീയഅവധൂതൻ(കവിത)
ആത്മീയഅവധൂതൻ(കവിത) ആയാസഹീനമധ്വാത്മ തത്വ – പ്രബോധനങ്ങൾസ്വയമാ ചരിച്ചു ആബാലവൃദ്ധം ജനതക്കു നൽകീ ആചാര്യനെയിന്നു വണങ്ങിടുന്നു ! പേരിൽ താനൊരു “കുഞ്ഞ” നായി നേരിൽ പഠിച്ചു ആഗമവേദസാരം പാരം…
Read More » -
തളിക്കുളം നമ്പിക്കടവ് സ്നേഹതീരത്തു നിന്നും ഇന്ത്യയുടെ വടക്കേ അറ്റമായ ലഡാക്കിലെ കർദുങ്കലാപാസ് വരെ 67 ദിവസങ്ങൾ കൊണ്ട് സൈക്കിൾ യാത്ര നടത്തി തളിക്കുളത്തിന്റെ യശസ് വാനോളം ഉയർത്തിയ അരുൺ ദേവിന്, തളിക്കുളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരം
6 വർഷത്തോളം ഇലക്ട്രിക്കൽ, മെക്കാനിക്കൽ ജോലികൾ മറ്റും ചെയ്തു കണ്ടെത്തിയ വരുമാനം ഉപയോഗിച്ചായിരുന്നു അരുണിന്റെ യാത്ര എന്നത് ശ്രെദ്ധേയമാണ്
ശ്രീകൃഷ്ണ കോളേജിൽ ചരിത്രവിദ്യാർത്ഥി ആയിരുന്ന ഈ ഇരുപത്തിയൊന്നു വയസുകാരൻ ഇന്റർയൂണിവേഴ്സിറ്റി ഷട്ടിൽ താരം കൂടിയാണ്തളിക്കുളം നമ്പിക്കടവ് സ്നേഹതീരത്തു നിന്നും ഇന്ത്യയുടെ വടക്കേ അറ്റമായ ലഡാക്കിലെ കർദുങ്കലാപാസ് വരെ 67 ദിവസങ്ങൾ കൊണ്ട് സൈക്കിൾ യാത്ര നടത്തി തളിക്കുളത്തിന്റെ യശസ് വാനോളം ഉയർത്തിയ…
Read More » -
കുന്നംകുളത്ത് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു
കുന്നംകുളത്ത് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു സ്ത്രീശാക്തീകരണം, സാമൂഹിക സമത്വം, സ്ത്രീകൾക്കെതിരെയുള്ള കടന്നുകയറ്റങ്ങൾ തടയുക, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക എന്നിവ പ്രധാന ലക്ഷ്യമാക്കി കുന്നംകുളം…
Read More » -
നവീകരിച്ച സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറി നാടിന് സമർപ്പിച്ചു.*
നവീകരിച്ച സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറി നാടിന് സമർപ്പിച്ചു.*കാരാമാക്കലിലുള്ള അന്തിക്കാട് ഗവ. ഹോമിയോ ആശുപത്രിയുടെ നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ നിർവ്വഹിച്ചു. അന്തിക്കാട്…
Read More » -
.ചിറകെട്ടോണം 15ന്,, തൃപയാർ ക്ഷേത്രം .
*ചിറകെട്ടോണം 15ന്,, തൃപയാർ ക്ഷേത്രം വൈകീട്ട് 6.30 ന് ശീവേലി* തൃപ്രയാർ ക്ഷേത്രത്തിലെ ഒക്ടോബർ 15ന് നടക്കുന്ന ശ്രീരാമൻ ചിറകെട്ടോണം ചടങ്ങ് നടക്കുന്നതിനാൽ വൈകീട്ട് നേരത്തെ നട…
Read More » -
റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി.
റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി. കയ്പമംഗലം കാളമുറി സ്വദേശികളായ തൃപ്പുണത്ത് നിധിൻ, പച്ചാംമ്പുള്ളി രാകേഷ് എന്നിവരാണ് നന്മ…
Read More » -
ചെന്ത്രാപ്പിന്നിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ മുന്നിൽ പോയിരുന്ന കാറിലും പെട്ടി ഓട്ടോയിലും ഇടിച്ചായിരുന്നു അപകടം. പെട്ടി ഓട്ടോയിൽ ഉണ്ടായിരുന്ന എറിയാട് സ്വദേശി വെട്ടത്തിപറമ്പിൽ അഷ്റഫ് (53), അഴീക്കോട് സ്വദേശി ചക്കച്ചാംപറമ്പിൽ അബ്ദുൽ ജമാൽ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നന്മ ആംബുലൻസ് പ്രവർത്തകർ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെ ചെന്ത്രാപ്പിന്നി വില്ലേജ് ഓഫീസിന് സമീപം ദേശീയപാതയിലായിരുന്നു അപകടം. തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. കാറിൻ്റെയും പെട്ടിഓട്ടോയുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തിയിരുന്നു.
Read More »