Uncategorized
-
ഇരിങ്ങാലക്കുട ജനറൽ ആശുപത്രി വികസനത്തിന്റെ പുതിയ പാതയിൽ: മന്ത്രി വീണാ ജോർജ്
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് പുതിയ ആംബുലൻസ് വികസനത്തിന്റെ പുതിയ പാതയിലാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയെന്ന് ആരോഗ്യ- വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇരിങ്ങാലക്കുട ജനറൽ…
Read More » -
വലപ്പാട് ഉപജില്ല കലോത്സവം സംഘാടകസമിതി യോഗം ചേർന്ന് കലോത്സവം 2023 നവംബർ 27, 28 ,29 ,30 തീയതികളിൽ നടത്താൻ തീരുമാനിച്ചു.
27ന് സ്റ്റേജിതര ഇനങ്ങൾ നടക്കും .28- 11 -2023 രാവിലെ 9. 30ന് ഉദ്ഘാടന സമ്മേളനവും 30 -11- 2023 വൈകിട്ട് 5 മണി മുതൽ സമാപന സമ്മേളനവും നടത്താൻ തീരുമാനിച്ചു.
സംഘാടകസമിതി ചെയർമാൻ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം ആർ ദിനേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ കമ്മിറ്റി കൺവീനർമാർ ചെയ്ത പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. യോഗത്തിൽ നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി രജനി ബാബു, ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. കല, ജൂബി പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ സി. എസ്. മണികണ്ഠൻ, ഗ്രീഷ്മ സുഖിലേഷ് , ബിന്ദു പ്രദീപ്, സുഹാസ് പിടിഎ പ്രസിഡണ്ട് പി എസ് പി. നസീർ, വലപ്പാട് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ എം. എ. മറിയം ,പ്രോഗ്രാം കൺവീനർ എ .ലസിത എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ജയബിനി സ്വാഗതവും .നന്ദി പ്രധാന അധ്യാപിക സുനിതടീച്ചർ പ്രകാശിപ്പിച്ചു.https://chat.whatsapp.com/Ep76Hhq1NUh9LcDaGxOSEW
Read More » -
ലെമർ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ സഫലമായ വീട്ടിൽ രാധാ മാണിക്യത്തിന് ഇനി താമസിക്കാം തൃപ്രയാർ : പത്മശ്രീ എം .എ യൂസഫലിയുടെ ജന്മദിന സുദിനം ജീവകാരുണ്യത്തിന്റെ മാതൃകയാക്കി തൃപ്രയാർ ലമർ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിലെ ചൈൽഡ് കെയർ അസിസ്റ്റന്റും നിർധനയുമായ രാധാമണിക്യത്തിന് വീട് വച്ചു കൊടുത്തു കൊണ്ടാണ് ലെമറിന്റെ രക്ഷാധികാരി കൂടിയായ എം .എ യൂസഫലിയുടെ ജന്മദിനം വിദ്യാർത്ഥികൾ ജീവകാരുണ്യത്തിന്റെ മാതൃകയാക്കിയത് .ജന്മദിന ദിവസത്തിൽ മൂത്തകുന്നം ബീച്ചിൽ രാധാ മാണിക്യത്തിന്റെ വീട് പരിസരത്ത് നടന്ന ചടങ്ങിൽ ടി .എൻ. പ്രതാപൻ എം.പി പൂർത്തീകരിച്ച വീടിന്റെ താക്കോൽ രാധ മാണിക്യത്തിന് കൈമാറി.ലെമർ സെക്രട്ടറി കെ. കെ .അബ്ദുൽ ലത്തീഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ട്രഷറർ ഇ. എ . ഹാരിസ് , പ്രിൻസിപ്പാൾ ടെസി ജോസ്. കെ, മാനേജർ ഐ.ടി മുഹമ്മദാലി, ഹുദാ ഫാത്തിമ എന്നിവർ ആശംസ പ്രസംഗം നടത്തി.സ്കൂളിലെ ക്ലബ്ബ് എസ് ക്യൂബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തി വീട് പൂർത്തിയാക്കിയത്.നിർധനർക്കായുള്ള മൂന്നാമത്തെ വീടാണ് ലെമറിലെ ക്ലബ്ബ് എസ് ക്യൂബംഗങ്ങൾ ഇതോടെ സാഫല്യമാക്കിയത്.ബിരിയാണി ചലഞ്ച് പോലുള്ള പ്രവർത്തനങ്ങൾ നടത്തിയാണ് വിദ്യാർത്ഥികൾ തുക സ്വരുകൂട്ടിയത്.ലെമർ മാനേജ്മെന്റിന്റെ യും അധ്യാപകരുടെയും ജീവനക്കാരുടെയും അകമഴിഞ്ഞ പിന്തുണ കൂടിയായപ്പോൾ രാധാ മാണിക്യത്തിന്റെ സ്നേഹത്തണൽ വീട് സഫലമായി.
Read More » -
മധുരം വിളമ്പിയും കേക്ക് മുറിച്ചും ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തും ആശ്രയ കുടുംബങ്ങളോടൊപ്പം നാട്ടികയിൽ എം എ യൂസഫലിയുടെ പിറന്നാൾ ആഘോഷിച്ചു.
തൃപ്രയാർ – ലോക മലയാളികളുടെ അഭിമാനവും നാട്ടികക്കാരുടെ സ്വകാര്യ അഹങ്കാരവും അമ്പത് വർഷം കൊണ്ട് അറുപത്തി അയ്യായിരത്തിൽ പരം ആളുകൾക്ക് ജോലി നൽകി അവരുടെ കുടുംബങ്ങൾക്ക് ആശ്രയമേകിയ…
Read More » -
നാടിന്റെ വികസനവും നാട്ടുകാരുടെ ക്ഷേമവും സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി
ഗുരുവായൂരിന്റെ അഭിമാന പദ്ധതിറെയിൽവേ മേൽപ്പാലം മുഖ്യമന്ത്രിനാടിന് സമർപ്പിച്ചു നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂരിന്റെ ചിരകാല…
Read More » -
നാടിൻ്റെ വികസന സ്വപ്നങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്തു കൊണ്ടു് മുൻ രാജ്യസഭാംഗവും, സത്യജിത്ത് റേ ഫിലിം ഈസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ഭരത് സുരേഷ് ഗോപി നാട്ടികയിലെത്തി.
കോഫി വിത്ത് SG എന്ന പരിപാടിയിലൂടെ സുരേഷ് ഗോപിയുമായി സംവദിക്കുന്നതിനായി നൂറുകണക്കിനാളുകളാണ് നാട്ടിക SN ഹാളിൽ ഒത്തുചേർന്നത്.. NH 66 – ൽ നാട്ടികയിലെ മേൽപ്പാലത്തിനായിആക്ഷൻ കൗൺസിൽ…
Read More » -
നാട്ടിക ബീച്ച് പള്ളം ബ്രദേഴ്സ് ക്ലബ്ബിൻ്റെ മുപ്പത്തിമൂന്നാമത് വാർഷികവും, ദീപാവലി, വാവു മഹോത്സവവും പള്ളം ബീച്ചിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ദീപാവലി ദിവസം പള്ളം ബീച്ച് റെയ്സും വാവു ദിനത്തിൽ വർണ്ണ ശബളമായ ഘോഷയാത്രയും, തിരുവാതിരക്കളിയും, BELCANTO STINGERS ൻ്റെ ഗാനമേളയും അരങ്ങേറി… വാർഷികാഘോഷ പരിപാടികൾ ബഹുമാന്യനായ നാട്ടിക…
Read More » -
എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു
ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി മൂർക്കനാട് ഒന്നാം വാർഡിൽ 2022- 23 സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി…
Read More » -
വർണ്ണാഭമായി ശിശുദിന റാലി
ശിശു ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വർണ്ണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു. സിഎംഎസ് സ്കൂൾ മുതൽ റീജിയണൽ തിയേറ്റർ വരെ സംഘടിപ്പിച്ച ശിശുദിന റാലിയിൽ ഏഴായിരത്തോളം കുട്ടികൾ പങ്കെടുത്തു. ജില്ലാ…
Read More » -
മാലിന്യമുക്ത നവകേരളം – കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.
വാടാനപ്പള്ളി- മാലിന്യ മുക്തനവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളിലെ വിദ്യാര്ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ശിശുദിനത്തില് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ…
Read More »