Uncategorized
-
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി
ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നതോടൊപ്പം ഏറ്റവും മികവാർന്ന സംഘാടനത്തോടുകൂടി കൗമാര കലാപ്രകടനങ്ങൾ അവതരിപ്പിക്കാൻ വേദിയൊരുക്കുകയാണ് സർക്കാർ എന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ…
Read More » -
എടമുട്ടം സെന്ററിൽ NH66 ൽ അടിപ്പാത അനുവദിക്കുന്നതിനായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ നടന്നു.
NH 66 ആക്ഷൻ കമ്മിറ്റിക്കു വേണ്ടി കൺവീനർ അതുല്യഘോഷ് വെട്ടിയാട്ടിൽ സ്വാഗതം പറഞ്ഞു. ചെയർമാൻ ശ്രേയസ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ MP, TN പ്രതാപൻ കൺവെഷൻ…
Read More » -
അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചു. കൊച്ചി: കേരളമനസാക്ഷിയെ പിടിച്ചുലച്ച ആലുവയിലെ കൊലപാതകത്തില്‍ അഞ്ച് വയസുകാരിക്ക് നീതി. കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചു. ശിശുദിനത്തിലാണ് അതിക്രൂരമായ കേസില്‍ വിധി പ്രഖ്യാപിക്കപ്പെട്ടത്. ഒരു കേസില്‍ ഇത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്. പെണ്‍കുട്ടി കൊല്ലപ്പെട്ട് 35-ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ ഗൗരവം പരിഗണിച്ച് ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. കുറ്റകൃത്യം നടന്ന് 100-ാം ദിവസം കോടതി പ്രതി അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. നൂറ്റിപത്താം ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കേസിന്റെ നാള്‍വഴികളിങ്ങനെ…. ജൂലൈ 28 3.00 pm : അഞ്ചു വയസുകാരിയെ കാണാതാകുന്നു 4.30 pm : വീട്ടുകാർ പൊലീസിൽ പരാതി നൽകുന്നു 5.00 pm : സിസി ടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുന്നു 5.30 pm : പ്രതി അസഫാഖ് ആലം കൃത്യം നിർവഹിച്ച് മടങ്ങുന്നു 9.00 pm : പ്രതിയെ തിരിച്ചറിയുന്നു, തോട്ടക്കാട്ടുകരയിൽ നിന്ന് മദ്യലഹരിയിലുള്ള അസഫാഖ് ആലത്തെ പിടികൂടുന്നു
Read More » -
വാർത്താക്കുറിപ്പ്
…………………………തൃപ്രയാർ എൻ.ഇ.എസ്. കോളേജ് പ്രിൻസിപ്പാളും നാട്ടിക ശ്രീനാരായണ കോളേജ് മലയാള വിഭാഗം മുൻ മേധാവിയുമായ പ്രൊഫ. വി.എസ്. റെജി എഴുതിയ അഭയമുദ്രകൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ്…
Read More » -
പ്രഭ എന്ന പരിപാടിയുടെ ഭാഗമായി നാട്ടിക എസ് എൻ ട്രസ്റ്റ്ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ അന്തിക്കാട് സ്വാന്തനം സ്പെഷൽ സ്കൂൾ സന്ദർശിക്കുകയും അവിടത്തെ വിദ്യാർത്ഥികളുടെ ശാരീരിക പരിമിതികൾക്ക് അനുയോജ്യമായ തരത്തിലുള്ള ബെഞ്ചും ടെസ്കും വാങ്ങുന്നതിന് ആവശ്യമായ തുക കൈമാറുകയും ചെയ്തു.
പ്രസ്തുത പരിപാടിയിൽസ്വാന്തനം മാനേജിംഗ് ട്രസ്റ്റി എംപി ഷാജിക്ക് പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ ചെക്ക് കൈമാറി. പരിപാടിയിൽ.ട്രഷറർ പിജി സുധാകരൻ സ്പെഷൽ സ്കൂളിലെ അധ്യാപകരായ റിജി മാഷ്…
Read More » -
നവകേരള സദസ്സ്; നാട്ടിക മണ്ഡലം തല അവലോകന യോഗം ചേര്‍ന്നു നാട്ടിക മണ്ഡലം തല നവകേരള സദസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. നാട്ടിക മണ്ഡലത്തിലെ ഓരോ ബൂത്ത് തലങ്ങളില്‍ നിന്ന് വീട്ടുമുറ്റ യോഗങ്ങളിലേക്കും അവിടെ നിന്ന് ഓരോ കുടുംബത്തിലേക്കും നവകേരള നിര്‍മ്മിതിയുടെ ആശയ പ്രവര്‍ത്തനങ്ങള്‍ എത്തുന്നതിന് വേണ്ടി കൂട്ടായി പ്രവര്‍ത്തിക്കണം. നവംബര്‍ 15 നകം സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്ന് വിപുലമായ പരിപാടികള്‍ക്ക് വേണ്ട കൃത്യമായ ചുമതലകള്‍ ഓരോ കമ്മിറ്റിക്കും നല്കാന് മന്ത്രി നിര്‍ദ്ദേശിച്ചു. അതിനോടൊപ്പം കമ്മിറ്റി പ്രവര്‍ത്തങ്ങള്‍ സംബന്ധിച്ച് ബഡ്ജറ്റ് തയ്യാറാക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി. ഡിസംബര്‍ 5 ന് നാട്ടികയില്‍ നടക്കുന്ന നവകേരള സദസ്സ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പരമാവധി മണ്ഡലം തല പ്രചരണം ഉറപ്പ് വരുത്തുന്നതിനും മന്ത്രി നിര്‍ദ്ദേശിച്ചു. ചാഴൂര്‍ അച്യുത മേനോന് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ സി.സി മുകുന്ദന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മണ്ഡലം തല കോര്‍ഡിനേറ്ററായ ജില്ലാ സപ്ലൈ ഓഫീസര്‍ പി.ആര് ജയചന്ദ്രന്, ജില്ലാ പഞ്ചായത്തംഗം ഷീന പറയങ്ങാട്ടില്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണന് മാസ്റ്റര്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ വി.ജി വനജകുമാരി, പ്രോഗ്രാം കമ്മിറ്റിയംഗം പി.ആര്. വര്‍ഗ്ഗീസ് മാസ്റ്റര്‍, മണ്ഡലത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, സബ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read More » -
നാട്ടിക അടിപാതക്കായി ടി എൻ പ്രതാപൻ എം പി യുടെ അടിയന്തിര ഇടപെടൽ.
തൃപ്രയാർ – നാട്ടിക അടിപാതക്കായി നാട്ടിക അടിപാത സംരക്ഷണ സമിതിടി എൻ പ്രതാപൻ എം പി ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ നാട്ടിക അടിപാതക്കായി ടി എൻ…
Read More » -
പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു. എടതിരിഞ്ഞി പോത്താനി അടയ്ക്കായില്‍ വീട്ടില്‍ മധുവിന്റെ മകള്‍ പാര്‍വ്വതി(21) ആണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ രണ്ടാം വര്‍ഷ ബയോടെക്നോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. വീട്ടില്‍ ചവറുകള്‍ കത്തിച്ചു കളയുന്നതിനിടയില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. ശരീരമാകെ പൊള്ളലേറ്റ പാര്‍വ്വതിയെ ഉടന്‍ തന്നെ തൃശൂര്‍ ജൂബിലി ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് നിംസ് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായുരുന്നു.തിങ്കളാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. വൈകീട്ട് 5.30 ന് തൃശൂര്‍ ഐവര്‍ മഠത്തില്‍ സംസ്കാരം നടത്തും. പിതാവ് :- മധു (ചെന്ത്രാപ്പിന്നി എസ്എന്‍ സ്കൂളിലെ ചിത്രകലാ അധ്യാപകന് )അമ്മ:- ശില്പ (ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ അധ്യാപിക) സഹോദരന് :- അമേഖ്
Read More » -
ദീപോത്സവം 2023 സംഘടിപ്പിച്ചു ജനകീയ സൗഹൃദവേദിയുടെ നേതൃത്വത്തിൽ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്ത് ദീപാവലിയുടെ ഭാഗമായി നവംബർ 11,12 തിയ്യതികളിൽ സംഘടിപ്പിച്ച ദീപോത്സവം 2023 ന്റെ ഉദ്ഘാടനം ഹൈറിച്ച് എം ഡി ശ്രീന പ്രതാപൻ നിർവ്വഹിച്ചു. ജനകീയ സൗഹൃദവേദി ചെയർമാൻ ശോഭ സുബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏഷ്യൻ ഗെയിംസ് വിമൻസ് ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ആൻസി സോജനെ പ്രശസ്തി പത്രവും ക്യാഷ് അവാർഡും നൽകി ആദരിക്കുകയും ഹൈറിച്ചിന്റെ വകയായി 50000/-രൂപ ധനസഹായവും നൽകുന്നതാണെന്ന് ഹൈറിച്ച് എം ഡി ശ്രീന പ്രതാപൻ അറിയിച്ചു. ഹൈ റിച്ച് കോ ഫൗണ്ടർ പ്രതാപൻ മുഖ്യാഥിതി ആയി. ഷൈൻ നെടിയിരിപ്പിൽ, മധു കുന്നത്ത്, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, സൗമ്യൻ നെടിയിരിപ്പിൽ, പി ഡി ലോഹിതാക്ഷൻ, സുജിന്ദ് പുല്ലാട്ട്, അജ്മൽ ഷെരീഫ്, പ്രജീഷ് കൊല്ലാറ, സുമേഷ് പാനാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. സുനിൽ സിത്തര യുടെനേതൃത്വത്തിൽ ഗാനമേളയും, അതിനോടാനുബന്ധിച്ചു ‘ആഹാ സാഗരഗീതത്തിലെ’ ഫൈനലിസ്റ്റുകളായിരുന്ന ഇപ്പോൾ ഫ്ലവേഴ്സ് ടോപ്പ് സിംഗർ മത്സരാർഥികളുമായ കൃഷ്ണ, ശ്രീയ ശ്രീകാന്ത്, അമൻ സഖ, നാട്ടികയുടെ പ്രശസ്ത ഗായിക ആലില മുരളി എന്നിവരേയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് ബ്രോ ഹൌസ് ന്റെ നേതൃത്വത്തിൽ ചെണ്ടയോടു കൂടിയ ഡിജെ നൈറ്റും വർണ്ണമഴയും ഉണ്ടായിരുന്നു.
Read More »