Uncategorized
തളിക്കുളം ഗ്രാമപഞ്ചായത്ത് പഞ്ചായത്തിലെ 16 വാർഡുകളിലെയും അംഗൻവാടികളിലേക്ക് TV വിതരണം ചെയ്തു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് അംഗൻവാടികളിൽ ക്ലാസുകൾ നൽകുന്നതിന് വേണ്ടിയാണ് TV വിതരണം ചെയ്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത TV വിതരണോദ്ഘാടനം ചെയ്തു സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ എം മെഹബൂബ്, ബുഷ്റ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, വിനയപ്രസാദ്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിനു അറക്കൽ, പഞ്ചായത്ത് സെക്രട്ടറി സുധ ജെ, ICDS സൂപ്പർവൈസർ അൻസ എബ്രഹാം, അംഗൻവാടി ടീച്ചേർസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
