Uncategorized
തിരുവനന്തപുരം : ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിക്കും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരി ശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും. ഇത്തവണ മാതാപിതാക്കൾ തന്നെയാകും കുട്ടികളെ എഴുതിക്കുന്നത്
