തളിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തി. ക്ഷേമനിധി അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കളിൽ ബിരുദ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് നൽകുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ എം മെഹബൂബ്, ബുഷ്റ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, വിനയപ്രസാദ്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിനു അറക്കൽ, പഞ്ചായത്ത് സെക്രട്ടറി സുധ ജെ, ഫിഷറീസ് ഇൻസ്പെക്ടർ അൻസിൽ, സാഗരമിത്ര പ്രൊജക്റ്റ് കോർഡിനേറ്റർമാരായ അഞ്ജന, യദു, അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.