ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കക്കേരി വളവ് സ്നേഹവീധി റോഡിന്റെയും തെരുവു വിളക്കുകളുടെയും ഉത്ഘാടനം നടത്തി.
തളിക്കുളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കക്കേരി വളവ് സ്നേഹവീധി റോഡിന്റെയും തെരുവു വിളക്കുകളുടെയും ഉത്ഘാടനം നടത്തി. കാലങ്ങളായി വെള്ളക്കെട്ട് നേരിടുന്ന പ്രദേശമായ കക്കേരി വളവ് വടക്ക് ഭാഗത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് റോഡും തെരുവ് വിളക്കും സ്ഥാപിച്ചത്. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. കക്കേരി വളവ് പ്രദേശവാസിയും വാർദ്ധ വികസന സമിതി അംഗവുമായ അഷ്റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി അംഗം സ്വാഗതം പറഞ്ഞു. 2 ഘട്ടങ്ങളിലായി 10 ലക്ഷം രൂപയോളം ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വാർഡ് അംഗങ്ങളായ ഗിനേഷ്, സലിം, വാസു കുന്നംപുള്ളി, നസീർ, രമ്യ, വിജി, രേഷ്മ, സജീവൻ, രാജേഷ്, അനിൽ , ഷെമീർ, അബ്ദുൽ കാദർ, മറ്റ് പരിസരവാസികളും പരിപാടിയിൽ പങ്കെടുത്തു.