മനുഷ്യ ജീവന്* *വിലകൽപിക്കാൻ* *പഞ്ചായത്തും* *പോലിസും തയ്യാറാവണം: മഹിളാകോൺഗ്രസ് .
*മനുഷ്യ ജീവന്* *വിലകൽപിക്കാൻ* *പഞ്ചായത്തും* **പോലിസും തയ്യാറാ* *വണം: മഹിളാ* *കോൺഗ്രസ് .* തൃപ്രയാർ : തൃപ്രയാർ സെന്ററിൽ മനുഷ്യ ജീവനുകൾ പലവട്ടം പൊലിഞ്ഞിട്ടും ഉണർന്നു പ്രവർത്തിക്കാൻ നാട്ടിക പഞ്ചായത്ത് തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് നാടികമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ട്രാഫിക്ക് സിഗ്നൽ അടിയന്തിരമായി പ്രവർത്തന സജ്ജമാക്കണമെന്ന് സമരം ഉൽഘാടനം ചെയ്തു കൊണ്ട് DCC ജന: സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു. ഗതാഗത ക്രമികരണത്തിനായി പഞ്ചായത്ത് തലത്തിൽ നിലവിലുള്ള ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ടായിരുന്ന ബസ്റ്റ് റ്റോപ്പിലേക്ക് ബസ്സുകൾ മാറ്റാനിർത്തുന്നതിതിനു വേണ്ടത്ര ക്രമികരണങ്ങൾ നടത്തണമെന്ന് അനിൽ പുളിക്കൽ കൂട്ടി ചേർത്തു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജീജ ശിവൻ അധ്യക്ഷത വഹിച്ചു. തൃപ്രയാർ സെന്ററിലെ ബസ്സ്റ്റോപ്പുകൾ അടിയന്തിരമായി ക്രമീകരിക്കണം തൃപ്രയാർ സെന്ററിലെ മൂന്ന് ബസ്സ്റ്റോപ്പുകളും ആളുകളെ കയറ്റിയിറക്കിയ ശേഷം കാത്തു കിടക്കാതെ സെന്ററിൽ നിന്നും വിട്ടു പോകണം. ബസ്സുകൾ സമയക്രമ പാലിക്കുന്നതിനായി ഹോൾട്ടു ചെയേണ്ടത് ബസ്റ്റാന്റിൽ മാത്രമായിരിക്കണം. സിഗ്നലിന്റെ ഇരുവശങ്ങളിലും മറ്റു വാഹനങ്ങൾ പാർക്കു ചെയ്യുന്നത് ഒഴിവാക്കണം. തൃപ്രയാറിൽ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുവാൻ വേഗത നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കണം. ഗതാഗത നിയന്ത്രണത്തിനായി പോലിസിനെ നിയമിക്കണം എന്നും മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. നാട്ടിക പഞ്ചായ ത്തും പോലിസും അടിയന്തിരമായി നടപടി സ്വീകരിക്കാത്ത പക്ഷം അനിശ്ചിത കാല സമരത്തിന് കോൺസ് മുന്നിട്ടുറങ്ങുമെന്ന് കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പു നൽകി. നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് VR വിജയൻ മുഖ്യ പ്രഭാക്ഷണം നടത്തി. നാട്ടിക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് AN സിദ്ധപ്രസാദ്, VD സന്ദീപ്, CG അജിത് കുമാർ , ഷൈൻ നാട്ടിക, ബിന്ദു പ്രദീപ്, ശ്രീദേവി മാധവൻ, KR ദാസൻ , ലയേഷ് മാങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം മരണത്തിനടയാക്കിയ സെന്ററിലെ ബസ്സുകൾ മണികൂറുകളോളം മുന്നിലേക്ക് മാറ്റിനിർത്തി മാതൃക കാണിച്ചാണ് മഹിളാ കോൺഗ്രസ്സ് സമരം നടത്തിയത് മഹിളാ കോൺഗ്രസ് നേതാക്കളായ രഹ്ന ബിനേഷ്, ഹേമ പ്രേമൻ , പുഷ്പ കുട്ടൻ, കവിത ഉണ്ണി എന്നിവർ സമരത്തിന് നേതൃത്വം നൽകി.