ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

മുറ്റിച്ചൂരിൽ പട്ടാപ്പകൽ കളക്ഷൻ ഏജൻ്റിനെ ആക്രമിച്ച് മൂന്ന് ലക്ഷം തട്ടിയെടുത്തു.

അന്തിക്കാട് : മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപം കാറിലെത്തിയ സംഘം ബൈക്ക് യാത്രക്കാരനായ കളക്ഷൻ ഏജൻ്റിനെ ആക്രമിച്ച് 3 ലക്ഷം തട്ടിയെടുത്തു. വാടാനപ്പള്ളിയിൽ താമസിക്കുന്ന അക്ഷയ് (30) നെയാണ് കാറിൽ പിറകിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞ് നിർത്തി മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച് കയ്യിലുണ്ടായിരുന്ന 3 ലക്ഷം രൂപ അടങ്ങിയ ബാഗുമായി കടന്നു കളഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. പുത്തൻപീടിക ഭാഗത്തു നിന്നും പിറകിലൂടെ കാറിലെത്തിയവരാണ് പണം കവർന്നതെന്ന് അക്ഷയ് പറഞ്ഞു. സംഭവം അറിഞ്ഞ് അന്തിക്കാട് പോലീസ് സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ച് വരുന്നു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close