ഗ്രാമ വാർത്ത.
ഈസ്റ്റർ, വിഷു, ഈദ് സന്തോഷമാക്കാൻ കാരുണ്യ കിറ്റുമായി സി പി ട്രസ്റ്റ്.
ഈസ്റ്റർ, വിഷു, ഈദ് സന്തോഷമാക്കാൻ കാരുണ്യ കിറ്റുമായി സി പി ട്രസ്റ്റ്തൊട്ടടുത്ത ദിവസങ്ങളിലായി വന്നടുത്ത ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾക്ക് സന്തോഷം പകരാൻ പതിമൂന്ന് ഇനങ്ങൾ അടങ്ങിയ കാരുണ്യ കിറ്റുമായി വീണ്ടും സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്.യേശുദേവൻ്റെ പീഡാനുഭവങ്ങളുടേയും കുരിശുമരണത്തിൻ്റേയും ഉയർത്തെഴുനേൽപ്പിൻ്റയും ഓർമ്മകൾ പുതുക്കി ഈസ്റ്ററും, കണിക്കൊന്നയും കണി വെള്ളരിയും തെളിഞ്ഞ നിലവിളക്കും ചേരുന്ന സമൃദ്ധിയുടെ വിഷുക്കാലവുംപുണ്യങ്ങളുടെ പൂക്കാലമായ വ്രതനാളുകൾക്ക് വിരാമമിട്ട് വന്നണയുന്ന ഈദും നാട് മുഴുവൻ ആഘോഷിക്കുമ്പോൾ ആരും പട്ടിണി കിടക്കാൻ ഇടവരരുത് എന്ന സന്ദേശവുമായി സി പി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹിൻ്റെ നിർദ്ധേശ പ്രകാരമാണ് തീരദേശ മേഘലയിലെ അർഹരായ കാൽ ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ഈസ്റ്റർ, വിഷു, ഈദ് കാരുണ്യ ഭക്ഷ്യദാന്യ കിറ്റ് നൽകുന്നത്.കിറ്റിൻ്റെ ആദ്യ വിതരണം വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വെച്ച് ചർച്ച് വികാരി ഫാ: ബാബു അപ്പാടൻ, തൃപ്രയാർ കപിലാശ്രമം മഠാതിപതി സ്വാമി തേജസ്വരൂപാനന്ദ സരസ്വതി, വലപ്പാട് പുത്തൻപള്ളി ഖത്തീബ് അബ്ദുസമദ് ഫൈസി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.ട്രസ്റ്റ് പ്രതിനിധികളായ നിസാബ് ടി.എം, ഷെമീർ എളേടത്ത്, ബാബു എം.എ, ഹിലാൽ കുരിക്കൾ, എം ഐ സൈമൺ, കെ ദിലീപ് കുമാർ, കെ.എസ് സിറാജുദ്ദീൻ, ഇക്ബാൽ കെ.കെ,ജാഫർ കെ എ,ചർച്ച് കൈക്കാരന്മാരായ പി.എ വിൻസൻ്റ്, ടി എം ഫ്രാൻസീസ്, എ.എ ആൻ്റണി, കൺവീനർ ഇ.ജെ ജയിംസ് തുടങ്ങിയവർ പങ്കെടുത്തു