ഉത്സവംഗ്രാമ വാർത്ത.

തൃപ്രയാർ മേൽ തൃക്കോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് ശനിയാഴ്ച്ച വൈകീട്ട് കൊടിയേറി.

രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതി ഹവനം, ചതു: ശുദ്ധി, ധാര, പഞ്ചഗവ്യം, കലശപൂജകൾ, അഭിഷേകം എന്നിവ നടന്നു. തുടർന്ന് കുടുംബശ്രേയസ്സിനും മംഗല്ല്യ സിദ്ധിക്കും വേണ്ടിയുള്ള പ്രധാന വഴിപാടായ പട്ടും താലിയും ചാർത്തൽ ചടങ്ങ് നടന്നു. ശേഷം വൈകീട്ട് പഴങ്ങാംപറമ്പ് മന: ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ഹരി നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി. തുടർന്ന് ഉത്സവദിവസമായ ജനുവരി 8 വ്യാഴാഴ്ച്ച അന്നദാനത്തിലേക്ക് മുന്നോടിയായി വേണ്ടിയുള്ള കലവറ നിറക്കൽ ചടങ്ങ് ഡോ.പ്രത്യുഷ് പൊക്കാഞ്ചേരി നിർവ്വഹിച്ചു. തുടർന്ന് ശിവപാദം തൃപ്രയാറിൻ്റെ തിരുവാരിക്കളി അരങ്ങേറി.ശേഷം അത്താഴപൂജ, ശ്രീഭൂതബലി, വിളക്കിന് എഴുന്നള്ളിപ്പ് നടന്നു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡണ്ട് രാമൻ ചേർത്തേടത്ത്, സെക്രട്ടറി ഹരിദാസ് ആലക്കൽ, ട്രഷറർ കെ.കൃഷ്ണമൂർത്തി, വൈസ് പ്രസിഡണ്ടുമാരായ ഗൗരി ടീച്ചർ, സി.കെ.പാറൻ കുട്ടി, ജോ. സെക്രട്ടറിമാരായ രാജൻ കാരയിൽ, ശോഭന രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close