ഗ്രാമ വാർത്ത.
ഡാവിഞ്ചി സുരേഷിലൂടെ കുഞ്ഞുണ്ണി മാഷ് .കഴിമ്പ്രം ബീച്ച് സ്വപ്നതീരത്ത് സുന്ദര ശില്പമായി മാറി
ഡാവിഞ്ചി സുരേഷിലൂടെ കുഞ്ഞുണ്ണി മാഷ് കഴിമ്പ്രം ബീച്ച് സ്വപ്നതീരത്ത് സുന്ദര ശിൽപ്പമായി മാറി.
കുഞ്ഞുണ്ണി മാഷുടെ ശില്പം പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ എം. പി. സുരേന്ദ്രൻ അവർകൾ നാടിനു സമർപ്പിച്ചു. ഒരു ദിവസം കൂടി ശില്പം കഴിമ്പ്രം കടൽത്തീരത്തു സന്ദർശകർക്കു കാണാനായി നിലനിർത്തും. ചെയർമാൻ ശോഭസുബിൻ അധ്യക്ഷനായ ചടങ്ങിൽ ഷൈൻ നെടിയിരിപ്പിൽ സ്വാഗതവും ഉണ്ണികൃഷ്ണൻ തൈപറമ്പത്ത് ആമുഖ പ്രഭാഷണവും നടത്തി. പ്രശസ്ത നോവലിസ്റ്റും ഡി വൈ എസ് പി യുമായ സുരേന്ദ്രൻ മാങ്ങാട്ട്, കവിയും പ്രഭാഷകനുമായ ചന്ദ്രമോഹൻ കുമ്പളങ്ങാട്, സുനിൽ വേളേക്കാട്ട്, ഷീജ രമേഷ് ബാബു, നൗഷാദ് പാട്ടുകുളങ്ങര, പി. ഡി. ലോഹിതാക്ഷൻ, സുജിന്ത് പുല്ലാട്ട്, സൗമ്യൻ നെടിയിരിപ്പിൽ, മധു കുന്നത്ത് എന്നിവർ പങ്കെടുത്തു.. ചടങ്ങിന് സജിത ടീച്ചർ നന്ദി പറഞ്ഞു..