ഗ്രാമ വാർത്ത.
വാടാനപ്പള്ളി കുടുംബശ്രീക്ക് ജില്ലയില്‍ മൂന്നാം സ്ഥാനം
വാടാനപ്പള്ളി കുടുംബശ്രീക്ക് ജില്ലയില്‍ മൂന്നാം സ്ഥാനം
വാടാനപ്പള്ളി : ജില്ലയിലെ ഏറ്റവും മികച്ച മൂന്നാമത്തെ കുടുംബശ്രീ സി.ഡി.എസ്സായി വാടാനപ്പള്ളി സി.ഡി.എസ്സിനെ തെരഞ്ഞെടുത്തതായി കുടുംബശ്രീ ജില്ലാ മിഷന്‍ അറിയിച്ചു. ജില്ലയിലെ 100 സി.ഡി.എസ്സുകളിലെ സമഗ്ര പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തിയ മൂല്യ നിര്‍ണ്ണയത്തിലാണ് പുരസ്ക്കാരം ലഭിച്ചത്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബീന ഷെല്ലി, വൈസ് ചെയര്‍പേഴ്സണ്‍ അസീബ അസീസ്, മെമ്പര്‍ സെക്രട്ടറി കെ.കെ ലത എന്നിവര്‍ അറിയിച്ചു.
വാടാനപ്പള്ളി മോഡൽ CDS ടീം. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, (ഓർഗനൈസഷൻ ) നിഷാദ് , കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ നിർമ്മൽ, DPM ശോഭു നാരായണൻ എന്നിവർക്കൊപ്പം…..