ഗ്രാമ വാർത്ത.

കാമുകിയെ തിളച്ച വെള്ളം ശരീരത്തിലേക്ക് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം: ചാഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാമുകിയെ കൊലപ്പെടുത്താൻ ചാഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ.

അന്തിക്കാട് : വീട്ടിൽ കൊണ്ടുവന്നു പാർപ്പിച്ച കാമുകിയെ തിളച്ച വെള്ളം ശരീരത്തിലേക്ക് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചാഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. ചാഴൂർ പാറക്കുളം കൊട്ടേക്കാട്ടിൽ പ്രവീഷ് (36) എന്ന കുതിര പ്രവി ആണ് അന്തിക്കാട് പൊലിസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ വധശ്രമത്തിന് പൊലിസ് കേസെടുത്തു.

ഭാര്യയും 3 മക്കളും ഉള്ളയാളാണ് പെയിന്റ് പണിക്കാരൻ കൂടിയായ പ്രതി പ്രവിഷ്. ഭർത്താവ് മരിച്ച് ഒരു കുട്ടിയുള്ള മതിലകം സ്വദേശിയായ കാമുകിയെ

രണ്ടാഴ്ച മുൻപ് പ്രവീഷ് വീട്ടിൽ കൊണ്ട് വന്നു താമസിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി
കാമുകിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് വടിവാളിന്റെ കൈപ്പിടി കൊണ്ട് പ്രതി കാമുകിയുടെ തലയിലും കൈക്കും വയറ്റിലും ആഞ്ഞടിച്ച് അവശനിലയിലാക്കി.

തുടർന്ന് അടുക്കളയിൽ നിന്ന് തിളച്ച

വെള്ളമെടുത്ത് ശരീരത്തിലേക്ക് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിൽ നിലവിളിച്ചു കൊണ്ട് അയൽ വീടുകളിലേക്ക് ഓടിയ യുവതിയെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അന്തിക്കാട് പൊലിസാണ് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

ഇവരുടെ ശരീരത്തിൽ 18 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സ്റ്റേഷൻ.
റൗഡി കൂടിയായ പ്രതിക്കെതിരെ അന്തിക്കാട് സ്റ്റേഷനിൽ 4 കേസുകൾ ഉള്ളതായി പൊലിസ് പറഞ്ഞു.

വേറൊരാളുമായി അവിഹിതം ആരോപിച്ചാണ് പ്രതിയായ കാമുകൻ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് യുവതി പൊലിസിന് മൊഴി നൽകി.

പ്രതിക്കെതിരെ പൊലിസ് വധ ശ്രമത്തിനു കേസെടുത്തു. അന്തിക്കാട് എസ്എച്ച്ഒ പി.കെ. ദാസ്, എസ്ഐ സി. ഐശ്വര്യ, സിപിഒമാരായ അനു കമൽ കൃഷ്ണ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close